Bengaluru Rain Alert: ബെംഗളൂരുവില്‍ യെല്ലോ അലര്‍ട്ട്; കനത്ത മഴ തുടരും, ജാഗ്രതാ നിര്‍ദേശം

Bengaluru Weather Update Heavy Rain Expected Till April 8: ശക്തമായ മഴ മാത്രമല്ല കര്‍ണാടകയെ തേടിയെത്തുന്നത്, താപനിലയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. എന്നാല്‍ ചില പ്രദേശങ്ങളില്‍ 40 ഡിഗ്രി വരെ ചൂടുയരാന്‍ സാധ്യതയുണ്ട്.

Bengaluru Rain Alert: ബെംഗളൂരുവില്‍ യെല്ലോ അലര്‍ട്ട്; കനത്ത മഴ തുടരും, ജാഗ്രതാ നിര്‍ദേശം

പ്രതീകാത്മക ചിത്രം

Updated On: 

06 Apr 2026 | 07:06 AM

ബെംഗളൂരു: ഏപ്രില്‍ ആറ് മുതല്‍ ബെംഗളൂരുവില്‍ കനത്ത മഴ. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ശക്തമായിരിക്കുകയാണ്. ഏപ്രില്‍ ആറ് മുതല്‍ നാല് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബെംഗളൂരു ഉള്‍പ്പെടെയുള്ള 16 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

തെക്കന്‍ ഉള്‍നാടന്‍, മലനാട്, ഉത്തര കന്നഡ ജില്ലകളില്‍ ഏപ്രില്‍ 8 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതോടൊപ്പം കാറ്റിന്റെയും ശക്തി കൂടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • ഏപ്രില്‍ 6 തിങ്കള്‍- കലബുറഗി, റായ്ച്ചൂര്‍, ബെല്‍ഗാം, ധാര്‍വാഡ്, ഗദഗ്, ഷിമോഗ, ഉഡുപ്പി, ചിക്കമംഗളൂരു, ദക്ഷിണ കന്നഡ, ഹാസന്‍, കുടക്, മൈസൂര്‍, മാണ്ഡ്യ, ബെംഗളൂരു റൂറല്‍, ബെംഗളൂരു സിറ്റി, കോലാര്‍.
  • ഏപ്രില്‍ 7 ചൊവ്വ- കലബുറഗി, റായ്ച്ചൂര്‍, ബെല്‍ഗാം, ധാര്‍വാഡ്, ഗദഗ്, ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ചിക്കമംഗളൂരു, ദക്ഷിണ കന്നഡ, ഹാസന്‍, കുടക്, മൈസൂര്‍, മാണ്ഡ്യ, ബെംഗളൂരു റൂറല്‍, ബെംഗളൂരു സിറ്റി, കോലാര്‍.
  • ഏപ്രില്‍ 8 ബുധന്‍ – ബിദര്‍, കലബുറഗി, റായ്ച്ചൂര്‍, യാദഗിരി, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ, ചിക്കമംഗളൂരു, ഹാസന്‍, കുടക്, കോലാര്‍, ബെംഗളൂരു, ബെംഗളൂരു റൂറല്‍.

ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമോഗ, ചിക്കമംഗളൂരു, ഹാസന്‍, കുടക്, ബെല്‍ഗാം, ധാര്‍വാഡ്, ഗദഗ്, കലബുറഗി, റായ്ച്ചൂര്‍, മൈസൂര്‍, മാണ്ഡ്യ, ബെംഗളൂരുരു അര്‍ബന്‍, ബാംഗ്ലൂര്‍ റൂറല്‍, കോലാര്‍ എന്നീ ജില്ലകളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കാം.

Also Read: Bengaluru Weather: ബെംഗളൂരുവില്‍ അതിശക്തമായ ചൂട്, പിന്നാലെ ഇടിമിന്നലും മഴയും; ആര്‍സിബി മാച്ച് കുളമാകുമോ?

താപനിലയും ഉയരും

ശക്തമായ മഴ മാത്രമല്ല കര്‍ണാടകയെ തേടിയെത്തുന്നത്, താപനിലയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. എന്നാല്‍ ചില പ്രദേശങ്ങളില്‍ 40 ഡിഗ്രി വരെ ചൂടുയരാന്‍ സാധ്യതയുണ്ട്.

Follow Us
Related Stories
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
ഇക്കിളി സബ്സ്ക്രിപ്ഷൻ അ‌ല്ല, ഇത് ക്രിമിനൽസ് ഒൺലി! ഇന്ത്യൻ ​സൈബർ ​ക്രിമിനലുകളുടെ ‘ആശാൻ’ അ‌റസ്റ്റിൽ; പ്രായം 18
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി