AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Weather: ബെംഗളൂരുവില്‍ അതിശക്തമായ ചൂട്, പിന്നാലെ ഇടിമിന്നലും മഴയും; ആര്‍സിബി മാച്ച് കുളമാകുമോ?

Bengaluru Weather for RCB vs CSK Match Rain Chances in IPL 2026 Clash: മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെയാണ്. രാത്രിയില്‍ തെളിഞ്ഞ ആകാശം പ്രതീക്ഷിക്കാം. 40 ശതമാനമായിരിക്കും അന്തരീക്ഷ ഈര്‍പ്പം. വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന നേരിയ കാറ്റിനും സാധ്യതയുണ്ട്.

Bengaluru Weather: ബെംഗളൂരുവില്‍ അതിശക്തമായ ചൂട്, പിന്നാലെ ഇടിമിന്നലും മഴയും; ആര്‍സിബി മാച്ച് കുളമാകുമോ?
ആര്‍സിബി, സിഎസ്‌കെ Image Credit source: PTI
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 27 Apr 2026 | 01:13 PM

നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആര്‍സിബി) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) (RCB vs CSK) ഏറ്റുമുട്ടാന്‍ പോകുകയാണ്. ഏപ്രില്‍ അഞ്ചിന് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7.30ന് ആണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള മത്സരത്തെ വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദക്ഷിണേന്ത്യൻ ഡേർബി എന്നാണ് ആർസിബിയും സിഎസ്കെയും തമ്മിലുള്ള മത്സരത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ നഗരത്തില്‍ ഇന്ന് കാലാവസ്ഥ അനുകൂലമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്നത്തെ ബെംഗളൂരു കാലാവസ്ഥ എങ്ങനെ എന്ന് നോക്കാം.

ഇന്ന് മഴ പെയ്യുമോ? ബെംഗളൂരു കാലാവസ്ഥ ഇങ്ങനെ

ബെംഗളൂരുവില്‍ പകല്‍ സമയത്ത് പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തോടെ ഇത് 22 ഡിഗ്രിയായി കുറയും. ഉച്ചയ്ക്ക് ശേഷം മേഘാവൃതമായ അന്തരീക്ഷമായിരിക്കും, ഇത് മഴയ്ക്ക് സാധ്യത സൂചന നൽകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്.

മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെയാണ്. രാത്രിയില്‍ തെളിഞ്ഞ ആകാശം പ്രതീക്ഷിക്കാം. 40 ശതമാനമായിരിക്കും അന്തരീക്ഷ ഈര്‍പ്പം. വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന നേരിയ കാറ്റിനും സാധ്യതയുണ്ട്. മഴ പെയ്താലും അത് മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകില്ല.

Also Read: IPL 2026 : വീണ്ടും സമീർ റിസ്വി ഇംപാക്ട്; മുംബൈക്കെതിരെ ഡൽഹിക്ക് ജയം

ബെംഗളൂരു വായുഗുണനിലവാരം വളരെ മോശം

ബെംഗളൂരു, ബെല്ലാരി, മംഗലാപുരം എന്നിവിടങ്ങളിലെ വായുഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണ്. ഇത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓരോ നഗരത്തിലെയും വായു ഗുണനിലവാരം ചുവടെ.

  • ബെംഗളൂരു- 128
  • മംഗലാപുരം-73
  • മൈസൂര്‍ – 124
  • ബെല്‍ഗാം – 74
  • കലബുര്‍ഗി-114
  • ഷിമോഗ – 80
  • ബെല്ലാരി 81
  • ഹൂബ്ലി – 76
  • ഉഡുപ്പി- 80
  • വിജയപുര- 82

ആർസിബി സിഎസ്കെ മത്സരം

രണ്ട് മത്സരങ്ങൾ തോറ്റാണ് ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഇന്ന് അവരുടെ തട്ടകത്തിൽ നേരിടുന്നത്. ആർസിബിയാകാട്ടെ രണ്ട് മത്സരങ്ങളിൽ വിജയിച്ച് മികച്ച ഫോമിലാണ് ഇന്ന് ചെന്നൈക്കെതിരെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. ചെന്നൈയിലേക്കെത്തിയ സഞ്ജു സാംസണിനും ഇന്നത്തെ മത്സരം നിർണായകമാണ്. സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിൽ സഞ്ജു ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

 

Follow Us