Bengaluru STRR: ഇനി കാത്തിരിപ്പില്ല! ബെംഗളൂരു STRR പാത തുറക്കാന്‍ പോകുന്നു

Bengaluru STRR Opening by June to Ease Traffic: കഴിഞ്ഞ ജനുവരിയില്‍ പാതയില്‍ താത്കാലിക ക്രമീകരണം നടത്തുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി സമര്‍പ്പിച്ച രൂപരേഖയ്ക്ക് റെയില്‍വേ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ അന്തിമ അനുമതി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗര്‍ഡര്‍ എങ്ങനെ ക്രമീകരിക്കുമെന്ന് കാണിക്കുന്ന സാങ്കേതിക ഡ്രോയിങ്ങാണ് റെയില്‍വേയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്.

Bengaluru STRR: ഇനി കാത്തിരിപ്പില്ല! ബെംഗളൂരു STRR പാത തുറക്കാന്‍ പോകുന്നു

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 28 Apr 2026 | 03:00 PM

ബെംഗളൂരു: യാത്രക്കാരുടെ മറ്റൊരു പരാതിക്ക് കൂടി അധികൃതര്‍ പരിഹാരം കാണാന്‍ പോകുന്നു. ഹോസ്‌കോട്ടിനടുത്തുള്ള പ്രധാന റെയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നതിനാല്‍ ബെംഗളൂരു സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡ് (എസ്ടിആര്‍ആര്‍) ഉടന്‍ തുറക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു. ബെംഗളൂരു-ചെന്നൈ റെയില്‍വേ ലൈനില്‍ ബൗസ്ട്രിങ് ഗര്‍ഡര്‍ ജോലികള്‍ നടന്നതിനാലാണ് ഉദ്ഘാടനം വൈകിയത്.

20.9 കിലോമീറ്റര്‍  പാത

എസ്ടിആര്‍ആറിന്റെ 20.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ഹോസ്‌കോട്ടെ-ഹൊസൂര്‍. 2025 ഫെബ്രുവരിയില്‍ ഈ പാത തുറക്കാന്‍ തീരുമാനിച്ചിരുന്നു. അപ്പോഴാണ് റെയില്‍വേ വില്ലനായെത്തിയത്. 54 മീറ്റര്‍ നീളമുള്ള ബൗസ്ട്രിങ് ഗര്‍ഡര്‍ വില്ലിന്റെ ആകൃതിയിലുള്ള ഒരു റെയില്‍വേ മേല്‍പ്പാലമാണ്. ഓരോ ദിശയിലേക്കും മൂന്നുപാതകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഈ പാതയുടെ ഉദ്ഘാടനം നടത്തണമെങ്കില്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ അനുമതി ആവശ്യമാണ്.

താത്കാലിക ക്രമീകരണം

കഴിഞ്ഞ ജനുവരിയില്‍ പാതയില്‍ താത്കാലിക ക്രമീകരണം നടത്തുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി സമര്‍പ്പിച്ച രൂപരേഖയ്ക്ക് റെയില്‍വേ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ അന്തിമ അനുമതി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗര്‍ഡര്‍ എങ്ങനെ ക്രമീകരിക്കുമെന്ന് കാണിക്കുന്ന സാങ്കേതിക ഡ്രോയിങ്ങാണ് റെയില്‍വേയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്. ഒമ്പത് മാസമെടുത്താണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ റെയില്‍വേ തയാറായത്.

എന്നാല്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് വിവിധ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഇലക്ട്രിക്കല്‍, സിഗ്നലിങ് സംഘങ്ങളുടെ സൈറ്റ് പരിശോധനകളും റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ വെല്‍ഡിങ് പരിശോധനകളും നടത്തും. അവസാന ഘട്ടത്തിലാണ് റെയില്‍വേയ്ക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെടുമോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ.

Also Read: Ejipura Flyover: ബെംഗളൂരുവിന്റെ തലവര മാറി; ആ ഫ്‌ളൈഓവര്‍ ഉടന്‍ തുറക്കും

ഉദ്ഘാടനം എന്ന്?

20.9 കിലോമീറ്റര്‍ നീളമുള്ള ഈ പാതയില്‍ 6 റോഡുകളും, 11 അണ്ടര്‍പാസുകളും, 1 റെയില്‍ ഓവര്‍ബ്രിഡ്ജും, 1 ഫ്‌ളൈഓവറും ഉള്‍പ്പെടുന്നു. 382 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വരുന്ന ജൂണ്‍ മാസത്തില്‍ പാത ഗതാഗത്തിനായി തുറന്നുകൊടുക്കുമെന്നാണ് വിവരം.

 

 

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ