AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ejipura Flyover: ബെംഗളൂരുവിന്റെ തലവര മാറി; ആ ഫ്‌ളൈഓവര്‍ ഉടന്‍ തുറക്കും

Bengaluru Traffic Set for Major Relief: 2024ല്‍ 15 മാസത്തെ സമയപരിധിയോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കമ്പനിയുടെ ഉറപ്പ്. എജിപുര പ്രധാന റോഡിലെ 2.38 കിലോമീറ്റര്‍ നീളമുള്ള ഫ്‌ളൈഓവര്‍ പദ്ധതി പൂര്‍ത്തിയാക്കാനായി ആകെ 76 സെഗ്മെന്റുകള്‍ വേണ്ടിവരും. നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് നിര്‍മാണം വൈകുന്നതിന് കാരണമായത്.

Ejipura Flyover: ബെംഗളൂരുവിന്റെ തലവര മാറി; ആ ഫ്‌ളൈഓവര്‍ ഉടന്‍ തുറക്കും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 03 Apr 2026 | 10:11 AM

ബെംഗളൂരു: ബെംഗളൂരു നിവാസികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഈജിപുര ഫ്‌ളൈഓവര്‍ ഉടന്‍ തുറന്നേക്കും. എന്നാല്‍ ജൂണില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ സാധ്യതയില്ല, ഓഗസ്റ്റില്‍ നടക്കുമെന്നാണ് വിവരം. ഫ്‌ളൈഓവറിന്റെ നിര്‍മാണം ജൂണില്‍ അവസാനിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് നിര്‍മാണം വൈകുന്നതിന് കാരണമായത്. ഓഗസ്‌റ്റോടെ നിര്‍മാണം പൂര്‍ത്തിയാക്കി വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് നീക്കം. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2017ലാണ് ഫ്‌ളൈഓവറിന്റെ നിര്‍മാണം ആരംഭിച്ചത്. സിംപ്ലക്‌സ് ഇന്‍ഫ്രാസ്ട്രക്ചറിനായിരുന്നു നിര്‍മാണ ചുമതല. എന്നാല്‍ കമ്പനി പിന്നീട് പദ്ധതി ഉപേക്ഷിച്ചു. പിന്നീട് ഗതാഗതമന്ത്രി ആര്‍ രാമലിംഗ റെഡ്ഡി പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബൊളിനെനി സീനയ്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെ നിര്‍മാണം ഏല്‍പ്പിച്ചു.

2024ല്‍ 15 മാസത്തെ സമയപരിധിയോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കമ്പനിയുടെ ഉറപ്പ്. എജിപുര പ്രധാന റോഡിലെ 2.38 കിലോമീറ്റര്‍ നീളമുള്ള ഫ്‌ളൈഓവര്‍ പദ്ധതി പൂര്‍ത്തിയാക്കാനായി ആകെ 76 സെഗ്മെന്റുകള്‍ വേണ്ടിവരും. ഫ്‌ളൈഓവറിന്റെ ഡോംലൂര്‍ ഭാഗത്ത് നിന്നും കേന്ദ്രീയ സദനില്‍ നിന്നുമുള്ള മുകളിലെ റാമ്പ്, താഴേക്കുള്ള റാമ്പ് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Also Read: Bengaluru Train: ബെംഗളൂരു മലയാളികളുടെ പ്രാര്‍ത്ഥന കേട്ടു; ഇനി ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല

എന്നാല്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലും നിര്‍മാണത്തെ ബാധിക്കുന്നുണ്ടെന്ന് കോറമംഗല മൂന്നാം ബ്ലോക്ക് റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗം നിതിന്‍ ശേഷാദ്രി പറഞ്ഞു. ഓഗസ്റ്റില്‍ ഇല്ലെങ്കില്‍ ഒക്ടോബറില്‍ ദീപാവലിക്ക് എങ്കിലും ഫ്‌ളൈഓവര്‍ തുറക്കുമോ എന്ന ആശങ്കയും അവര്‍ പങ്കുവെക്കുന്നു.

 

Follow Us