Bengaluru Road: കുരുക്കില്‍പെടില്ല! ബെംഗളൂരു-ഹൈദരാബാദ് യാത്രയ്ക്ക് പറ്റിയ റൂട്ടിതാ
Bengaluru to Hyderabad by Car Best Route Distance Travel Time and Stops Guide: മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗത കുരുക്കിന് കാരണമാകാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന് വെല്ലുവിളിയാകുന്നു. ബെംഗളൂരു മുതല്‍ ഹൈദരാബാദ് വരെ യാത്ര ചെയ്യേണ്ട ഒരാളാണ് നിങ്ങളെങ്കില്‍ ഗതാഗതക്കുരുക്കില്‍ പെടാതെ പോകാവുന്ന റോഡുകള്‍ പരിചയപ്പെടാം.
ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നത് റോഡിലെ കുരുക്കാണ്. വാഹനങ്ങളുടെ എണ്ണത്തില്‍ സംഭവിക്കുന്ന വര്‍ധനവ് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗത കുരുക്കിന് കാരണമാകാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന് യാത്രക്കാരന് വെല്ലുവിളിയാകുന്നു. ബെംഗളൂരു മുതല്‍ ഹൈദരാബാദ് വരെ യാത്ര ചെയ്യേണ്ട ഒരാളാണ് നിങ്ങളെങ്കില്‍ ഗതാഗതക്കുരുക്കില്‍ പെടാതെ പോകാവുന്ന റോഡുകള്‍ പരിചയപ്പെടാം. ഗതാഗതക്കുരുക്കിൽപ്പെട്ടാലും എങ്ങനെ ഫലപ്രദമായി ലക്ഷ്യ സ്ഥാനത്ത് എത്താം എന്നും നോക്കാം.
ബെംഗളൂരു-ഹൈദരാബാദ് എളുപ്പമാര്‍ഗങ്ങള്‍
- ബെംഗളൂരു-അനന്തപൂര്‍-കുര്‍നൂല്‍-ഹൈദരാബാദ് റോഡാണ് ആദ്യത്തേത്. ഏകദേശം 570 കിലോമീറ്ററാണ് ഈ റോഡിന്റെ നീളം. 10 മണിക്കൂറിനുള്ളില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാനാകും.
- ബെംഗളൂരു-ചിത്രദുര്‍ഗ-ഹൊസ്‌പേറ്റ്-റായ്ചൂര്‍-ഹൈദരാബാദ്- ഏകദേശം 650-700 കിലോമീറ്റര്‍ വരെയാണ് ഈ പാതയുടെ നീളം. 11നും 13 മണിക്കൂറിനും ഉള്ളില്‍ ഈ റോഡ് വഴി ഹൈദരാബാദില്‍ എത്തിച്ചേരാനാകും.
- ബെംഗളൂരു-കഡപ്പ-കുര്‍നൂല്‍-ഹൈദരാബാദ്- 650 കിലോമീറ്ററോളം നീളമുള്ള റോഡാണിത്. സീനിക് റൂട്ടായ ഇതുവഴി പോയാല്‍ ഏകദേശം 12 മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാനാകും.
- ബെംഗളൂരു-മൈസൂരു-ബാലാരി-ഹൈദരാബാദ്- അല്‍പം ദൂരം കൂടിയ റൂട്ടാണിത്, അതിനാല്‍ മറ്റുവഴികളിലൂടെ പോകാന്‍ പ്രയാസമാണെങ്കില്‍ മാത്രം ഇത് പരിഗണിച്ചാല്‍ മതി.
Also Read: Peeniya Flyover: പീനിയ വഴി പോകല്ലേ…അതടച്ചു; ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം
എപ്പോള്‍ യാത്ര പ്ലാന്‍ ചെയ്യാം?
ബെംഗളൂരുവില്‍ നിന്ന് ഏകദേശം രാവിലെ 5 മണിക്കും 6 മണിക്കും ഇടയില്‍ വേണം യാത്ര പ്ലാന്‍ ചെയ്യാന്‍. പ്രഭാതഭക്ഷണം അനന്തപൂരില്‍ നിന്ന് കഴിക്കാം, ഉച്ചഭക്ഷണം കുര്‍നൂലില്‍ നിന്നും കഴിക്കാവുന്നതാണ്. ഇങ്ങനെ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ 5 മണിക്കൂള്ളില്‍ ഹൈദരാബാദിലെത്താം. ചൂടിനെ നേരിടാൻ വേണ്ട മുൻകരുതലുകൾ എടുക്കാം. കൊച്ച് കുട്ടികളുണ്ടെങ്കിൽ അവർക്കുള്ള ഭക്ഷണവും കരുതാം.
അറിയാം
The Spot Where Bengaluru Began 🗺️📍
Great insight by #historyofbangalore 👏#BangaloreHistory #Bengaluru pic.twitter.com/rtsmR5BZlC— ಸನಾತನ (सनातन) (@sanatan_kannada) April 28, 2026