Bengaluru Train: മണ്‍സൂണ്‍ യാത്രയ്ക്ക് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത്; മഴ പെയ്യുന്നതേ അറിയില്ല

Bengaluru Vande Bharat Trains 5 Routes Including Kerala for Monsoon Travel, Check Timings: ധാരാളം യാത്രക്കാര്‍ ദിനംപ്രതി എത്തുന്ന രാജ്യത്തെ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. എന്നാല്‍ ഇവനിടേക്കുള്ള യാത്രയും അല്‍പം ദുഷ്‌കരം തന്നെ. വേനല്‍ക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്തെ ട്രെയിന്‍ യാത്രകള്‍ അത്ര നല്ലതായിരിക്കില്ല, എന്നാല്‍ മഴക്കാലത്ത് ബെംഗളൂരുവിലേക്ക് ഏത് ട്രെയിനുകളില്‍ യാത്ര നടത്തണമെന്ന് നിങ്ങള്‍ക്കറിയാമോ?

Bengaluru Train: മണ്‍സൂണ്‍ യാത്രയ്ക്ക് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത്; മഴ പെയ്യുന്നതേ അറിയില്ല

വന്ദേ ഭാരത് എക്‌സ്പ്രസ്‌

Published: 

12 Jul 2026 | 03:11 PM

സുഖകരമായ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗങ്ങളിലൊന്നാണ് ട്രെയിനുകള്‍. എന്നാല്‍ എല്ലാ ട്രെയിനുകളും നമ്മള്‍ വിചാരിക്കുന്നതുപോലെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെന്നില്ല. നീങ്ങിയും നിരങ്ങിയും സര്‍വീസ് നടത്തുന്ന ഒട്ടനവധി ട്രെയിനുകളുള്ള രാജ്യമാണ് ഇന്ത്യ, അതിനാല്‍ തന്നെ ഹൈ സ്പീഡ് ട്രെയിനുകളുടെ പ്രാധാന്യം ഇവിടെ തെല്ലൊന്നുമല്ല.

ധാരാളം യാത്രക്കാര്‍ ദിനംപ്രതി എത്തുന്ന രാജ്യത്തെ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. എന്നാല്‍ ഇവനിടേക്കുള്ള യാത്രയും അല്‍പം ദുഷ്‌കരം തന്നെ. വേനല്‍ക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്തെ ട്രെയിന്‍ യാത്രകള്‍ അത്ര നല്ലതായിരിക്കില്ല, എന്നാല്‍ മഴക്കാലത്ത് ബെംഗളൂരുവിലേക്ക് ഏത് ട്രെയിനുകളില്‍ യാത്ര നടത്തണമെന്ന് നിങ്ങള്‍ക്കറിയാമോ? അവ വിശദമായി പരിചയപ്പെടാം.

വന്ദേ ഭാരത് ട്രെയിനുകള്‍

ബെംഗളൂരുവിനെ രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളുമായി ബന്ധിപ്പിച്ച് ധാരാളം വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ഈ മഴക്കാലത്ത് മറ്റ് നഗരങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാന്‍ സഹായിക്കും വന്ദേ ഭാരത് ട്രെയിനുകള്‍ നോക്കിയാലോ? അഞ്ച് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകളെ കുറിച്ചാണ് ചുവടെ നല്‍കിയിരിക്കുന്നത്.

ബെംഗളൂരു-മൈസൂരു വന്ദേ ഭാരത്

ബെംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ വന്ദേ ഭാരത് ട്രെയിന്‍ തിരഞ്ഞെടുക്കാവുന്നതാണ്. വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് വന്ദേ ഭാരതിലുള്ള യാത്രയ്ക്ക് വേണ്ടിവരിക. കരിമ്പിന്‍ പാടങ്ങള്‍, നെല്‍പ്പാടങ്ങള്‍, തെങ്ങിന്‍ത്തോപ്പുകള്‍ എന്നിവയെല്ലാം കണ്ട് അതിമനോഹരമായൊരു ട്രെയിന്‍ യാത്ര തന്നെ നടത്താം.

ബെംഗളൂരു-ചെന്നൈ വന്ദേ ഭാരത്

ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള വന്ദേ ഭാരത് യാത്രയ്ക്ക് വെറും അഞ്ച് മണിക്കൂര്‍ മാത്രമാണ് വേണ്ടിവരിക. മനോഹരമായ പര്‍വ്വതക്കാഴ്ചകളും പച്ചപ്പ് നിറഞ്ഞ പാടങ്ങളുമെല്ലാം ഈ യാത്രയില്‍ നിങ്ങളുടെ കണ്ണിന് കുളിര്‍മയേകും. ബെംഗളൂരു-ചെന്നൈ റൂട്ടിലെ ട്രെയിന്‍ യാത്ര ഒരിക്കലെങ്കിലും ആസ്വദിച്ചറിയേണ്ടതാണ്.

Also Read: Bengaluru Traffic: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പഴങ്കഥയാകുന്നു; 3 മണിക്കൂര്‍ യാത്രയൊക്കെ പണ്ട്, അണിയറയില്‍ വമ്പന്‍ പദ്ധതികള്‍

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത്

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് അതിവേഗത്തിലെത്താന്‍ നിങ്ങളെ സഹായിക്കുന്ന ട്രെയിനാണ് ബെംഗളൂരു-എറണാകുളം വന്ദേ ഭാരത്. ഏകദേശം ഒമ്പത് മണിക്കൂര്‍ സമയാണ് ഈ യാത്രയ്ക്ക് വേണ്ടിവരിക. പാലക്കാട് വഴിയായിരിക്കും ഈ ട്രെയിനിന്റെ സര്‍വീസ്.

ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേ ഭാരത്

വെറും ആറ് മണിക്കൂറിനുള്ളില്‍ ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരില്‍ എത്തിച്ചേരാന്‍ വന്ദേ ഭാരത് ട്രെയിന്‍ നിങ്ങളെ സഹായിക്കും. തമിഴ്‌നാട്ടിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ മനോഹരമായ പര്‍വ്വതക്കാഴ്ചകളും പാടശേഖരങ്ങളും കാണാന്‍ സാധിക്കും. മഴക്കാലത്ത് ഈ റൂട്ടിലൂടെ ഒരു യാത്ര എന്തായാലും പോയിരിക്കണം.

ബെംഗളൂരു-കലബുറഗി വന്ദേ ഭാരത്

ബെംഗളൂരുവില്‍ നിന്ന് കലബുറഗിയിലേക്കുള്ള യാത്രയ്ക്ക് വന്ദേ ഭാരത് ട്രെയിനിന് ഏകദേശം എട്ട് മണിക്കൂര്‍ സമയം മാത്രമാണ് വേണ്ടിവരുന്നത്. കുന്നുകളും കൃഷിയിടങ്ങളും ഡെക്കാന്‍ പീഠഭൂമിയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാന്‍ ഈ ട്രെയിന്‍ യാത്ര നിങ്ങളെ സഹായിക്കും.

English Summary

Monsoon is one of the best seasons to explore scenic destinations by train. Bengaluru offers five Vande Bharat Express services connecting Kerala and several popular tourist destinations. These semi-high-speed trains provide faster and more comfortable travel, making them ideal for monsoon trips. Check the routes, destinations, and travel options before planning your journey.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി