Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Bengaluru to Tamil Nadu Special Train: തമിഴ്‌നാട്ടിലെ പല നഗരങ്ങളെയും പശ്ചിമബംഗാള്‍, ബീഹാര്‍, തെലങ്കാന, കര്‍ണാടക എന്നീ തീരദേശ മേഖലകളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ക്കും പ്രയോജനകരമാണ്.

ട്രെയിന്‍
ബെംഗളൂരു: ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്ത് ലഭിക്കുന്നത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് പല ട്രെയിനുകളുടെയും റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലും അമൃത് ഭാരത് സര്‍വീസുകള്‍ ധാരാളമുണ്ട്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും മറ്റുമുള്ള ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്നു.
ദക്ഷിണേന്ത്യന്‍ അമൃത് ഭാരതുകള്‍
- ഈറോഡ് – ജോഗ്ബാനി (16601 / 16602)
- നാഗര്‍കോവില്‍ – ന്യൂ ജല്‍പായ്ഗുരി (20604 / 20603)
- തിരുച്ചിറപ്പള്ളി – ന്യൂ ജല്‍പായ്ഗുരി (20610 / 20609)
- താംബരം – സന്ത്രാഗച്ചി (16107 / 16108)
- തിരുവനന്തപുരം – താംബരം (16121 / 16122)
- തിരുവനന്തപുരം – ചര്‍ളപ്പള്ളി (17041 / 17042)
- നാഗര്‍കോവില്‍ – മംഗലാപുരം ജംഗ്ഷന്‍ (16329 / 16330)
തമിഴ്‌നാട്ടിലെ പല നഗരങ്ങളെയും പശ്ചിമബംഗാള്‍, ബീഹാര്‍, തെലങ്കാന, കര്‍ണാടക എന്നീ തീരദേശ മേഖലകളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ക്കും പ്രയോജനകരമാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളും ധാരാളം.
- എസ്എംവിടി ബെംഗളൂരു – മാള്‍ഡ ടൗണ്‍ (13433 / 13434) (കാട്പാടി, ജോലാര്‍പേട്ട, റെനികുണ്ട വഴി)
- SMVT ബെംഗളൂരു – അലിപൂര്‍ ദുവാര്‍ (16597 / 16598) (കാട്പാടി, ജോലാര്‍പേട്ട വഴി)
- SMVT ബെംഗളൂരു – ബാലൂര്‍ഘട്ട് (16523 / 16524)
- SMVT ബെംഗളൂരു – രാധികാപൂര്‍ (16223 / 16224) (കാട്പാടി, ജോലാര്‍പേട്ട, ആരക്കോണം, പെരമ്പൂര്‍ വഴി)
എന്നിവയാണവ. കിഴക്കന്‍ സംസ്ഥാനങ്ങളെ ബെംഗളൂരുവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ കൂടിയാണിവ.
ദക്ഷിണേന്ത്യയെ മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളുമായി തൊഴില്‍, വിദ്യാഭ്യാസം, ബിസിനസ് എന്നീ കാര്യങ്ങളില്‍ ഈ ട്രെയിനുകള്‍ക്ക് എളുപ്പത്തില്‍ ബന്ധിപ്പിക്കാനാകുന്നു. പൊതുജനങ്ങള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ ആധുനിക സൗകര്യങ്ങളോടെയാണ് അമൃത് ഭാരത് സര്‍വീസ് നടത്തുന്നത്.