Bengaluru Updates: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് പിഴ 1 ലക്ഷം , ചെയ്ത കുറ്റം മറ്റൊന്ന്
ഇതിന് പിന്നാലെ പോലീസ് പങ്കിട്ട ഒരു വീഡിയോയിൽ നിയമങ്ങൾ പ്രകാരം ഇത്തരം മോഡിഫിക്കേഷനുകളെ പറ്റിയും പറയുന്നു. പിടിച്ചെടുത്ത വാഹനത്തിന് അരികിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ നിൽക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്

Bengaluru Car Fine
ബെംഗളൂരു: പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും മലയാളികൾ ശ്രദ്ധാ കേന്ദ്രമാകാൻ അധികം സമയമൊന്നും വേണ്ട. ഇത്തരത്തിലൊന്നാണ് നഗരത്തിൽ മലയാളി വിദ്യാർഥിക്ക് ലഭിച്ച പിഴ. തൻ്റെ വാഹനത്തിൽ ചെയ്തൊരു ചെറിയ മാറ്റമാണ് വിദ്യാർഥിക്ക് വിനയായത്. പിഴ മാത്രം 1 ലക്ഷത്തിലധികമാണെന്നാണ് വിവരം. അനധികൃതമായി മോഡിഫൈ ചെയ്ത കാർ ഓടിച്ചതിനാണ് വിദ്യാർഥിക്ക് പോലീസ് ഫൈൻ അടിച്ചത്. ഇതിൻ്റെ ഭാഗമായി യെലഹങ്ക റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ 1.11 ലക്ഷം രൂപ പിഴയായും വിദ്യാർഥിക്ക് നൽകേണ്ടി വന്നു.
ഇതിന് പിന്നാലെ ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് പങ്കിട്ട ഒരു വീഡിയോയിൽ മോട്ടോർ വാഹന നിയമങ്ങൾ പ്രകാരം ഇത്തരം മോഡിഫിക്കേഷനുകളെ പറ്റിയും പറയുന്നു. പിടിച്ചെടുത്ത വാഹനത്തിന് അരികിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ നിൽക്കുന്നതായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. മോഡിഫൈ ചെയ്ത കാറിൻ്റെ പുകക്കുഴലിൽ നിന്നും പൊട്ടലും പുകയും വരുന്നതും ദൃശ്യങ്ങളിൽ കാണാം. വാഹനത്തിൻ്റെ ഫൈൻ അടങ്ങുന്ന രസീതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ കാണാം
Fire from the exhaust? Expect the cost. Public roads aren’t stunt posts.
ಸಾರ್ವಜನಿಕ ರಸ್ತೆಗಳು ಸ್ಟಂಟ್ ಮಾಡುವ ಜಾಗವಲ್ಲ. ನಿಮ್ಮ ವಾಹನದ ಎಕ್ಸಾಸ್ಟ್ (Exhaust) ಮಾರ್ಪಡಿಸಿ ಕಿಡಿ ಅಥವಾ ಬೆಂಕಿ ಹೊರಬರುವಂತೆ ಮಾಡುವುದು ಕಾನೂನುಬಾಹಿರ. ನಿಮ್ಮ ಸಾಹಸಕ್ಕೆ ತಕ್ಕ ಬೆಲೆ ತೆರಬೇಕಾಗುತ್ತದೆ ಎಂಬುದು ನೆನಪಿರಲಿ.#NoStunts… pic.twitter.com/c6cJOShJaW
— ಬೆಂಗಳೂರು ಸಂಚಾರ ಪೊಲೀಸ್ BengaluruTrafficPolice (@blrcitytraffic) January 15, 2026
“എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള തീയോ? വലിയ ചെലവ് പ്രതീക്ഷിക്കുക. പൊതു റോഡുകൾ സ്റ്റണ്ടിംഗിനുള്ള സ്ഥലങ്ങളല്ല- ട്വിറ്റർ പോസ്റ്റിൽ ട്രാഫിക് പോലീസ് കുറിച്ചു.
തീപ്പൊരിയോ തീയോ ഉണ്ടാക്കുന്ന തരത്തിൽ നിങ്ങളുടെ വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റ് പരിഷ്‌ക്കരിക്കുന്നത് നിയമവിരുദ്ധമാണ്. ഓർമ്മിക്കുക, നിങ്ങളുടെ സ്റ്റണ്ടുകൾക്ക് നിങ്ങൾ വില നൽകേണ്ടിവരും എന്നും ട്രാഫിക് പോലീസ് ട്വിറ്ററിൽ കുറിച്ചു. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് പുതിയ വീഡിയോ.