Bengaluru Weather: ബെംഗളൂരു ഇനി വെന്തുരുകും; താപനിലയില്‍ വലിയ മാറ്റം, പൊള്ളലേല്‍ക്കാന്‍ സാധ്യത

Bengaluru to Sizzle on March 3 as Temperatures Spike: മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ പകല്‍ സമയങ്ങളില്‍ ശക്തമായ താപനില അനുഭവപ്പെടും. ഇതുവരെ 31 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ അത് വരും ദിവസങ്ങളില്‍ 34 ലേക്ക് ഉയരും.

Bengaluru Weather: ബെംഗളൂരു ഇനി വെന്തുരുകും; താപനിലയില്‍ വലിയ മാറ്റം, പൊള്ളലേല്‍ക്കാന്‍ സാധ്യത

പ്രതീകാത്മക ചിത്രം

Updated On: 

02 Mar 2026 | 09:51 PM

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് മഞ്ഞ് പൂര്‍ണമായും വിടവാങ്ങി. നേരത്തെ എത്തിയ വേനല്‍ക്കാലം നാടിനെയാകെ വറുത്തുകോരുകയാണ്. കനത്ത ചൂടിനാല്‍ നഗരവാസികളെല്ലാം വെന്തുരുക്കുന്നു. മാര്‍ച്ച് മാസത്തില്‍ അതികഠിനമായ ചൂടാണ് നഗരത്തില്‍ അനുഭവപ്പെടുക. ഇതുവരെ രാവിലെകളില്‍ അനുഭവപ്പെട്ടിരുന്ന മൂടല്‍ മഞ്ഞുപോലും ഇനിയുണ്ടാകില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായിരിക്കും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ബെംഗളൂരുവില്‍ അനുഭവപ്പെടുക. 1931ല്‍ രേഖപ്പെടുത്തിയ 38.9 ഡിഗ്രി സെല്‍ഷ്യസാണ് ബെംഗളൂരുവില്‍ മെയ് മാസത്തില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില. എന്നാല്‍ ഈ വര്‍ഷം അത് 39 എന്ന റെക്കോഡ് സംഖ്യയിലേക്ക് ഉയര്‍ന്നേക്കാം.

മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ പകല്‍ സമയങ്ങളില്‍ ശക്തമായ താപനില അനുഭവപ്പെടും. ഇതുവരെ 31 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ അത് വരും ദിവസങ്ങളില്‍ 34 ലേക്ക് ഉയരും. എന്നാല്‍ ഇതുവരെ തീവ്ര കാലാവസ്ഥ മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കിയിട്ടില്ല.

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്. തീരദേശ മേഖലകളില്‍ താപനില 75 ശതമാനം വരെ ഉയരാനാണ് സാധ്യത. താപനില ഉയരുന്നത് നഗരത്തില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാക്കുന്നുണ്ട്.

Also Read: Bengaluru Weather: ബെംഗളൂരുവില്‍ ഇന്ന് മഴയോ? ഏയ് ചൂടാണ് മെയിന്‍

മാര്‍ച്ച് മൂന്ന് ചൊവ്വാഴ്ചയും നഗരത്തില്‍ കനത്ത ചൂട് അനുഭവപ്പെടും. രാവിലെ മുതല്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കാന്‍ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകല്‍ 10 മണി മുതല്‍ 4 മണി വരെ വെയിലേല്‍ക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്