AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: ബെംഗളൂരുവില്‍ ഇന്ന് മഴയോ? ഏയ് ചൂടാണ് മെയിന്‍

Bengaluru Climate Update on March 1 Sunday: മാര്‍ച്ച് മുതല്‍ നഗരത്തില്‍ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൂടും മഞ്ഞും മാറിമാറി എത്തുന്നത് നഗരവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

Bengaluru Weather: ബെംഗളൂരുവില്‍ ഇന്ന് മഴയോ? ഏയ് ചൂടാണ് മെയിന്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 01 Mar 2026 | 07:06 AM

ബെംഗളൂരു: മാര്‍ച്ച് ഒന്നിന് ബെംഗളൂരു നഗരത്തില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. നേരിയ മഴയോ ശക്തമായ മൂടല്‍മഞ്ഞോ ഉണ്ടാകാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താപനില സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

ഇന്ന് ബെംഗളൂരുവിലെ താപനി 35 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ഇതുവരെ 31 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും ഉയര്‍ന്ന താപനില. 19 ഡിഗ്രി സെല്‍ഷ്യസ് തന്നെയായിരിക്കും ഏറ്റവും കുറഞ്ഞ താപനില എന്നാണ് വിവരം.

മാര്‍ച്ച് മുതല്‍ നഗരത്തില്‍ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൂടും മഞ്ഞും മാറിമാറി എത്തുന്നത് നഗരവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വിവിധ രോഗങ്ങളാല്‍ ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

നേരത്തെ എത്തിയ വേനല്‍ക്കാലം നഗരത്തില്‍ ജലക്ഷാമവും രൂക്ഷമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

Also Read: Bengaluru Weather: ബെംഗളൂരു ഇനി തിളച്ചുമറിയും; ഇതുവരെ കണ്ട ചൂടെല്ലാം സാമ്പിള്‍

നഗരങ്ങളിലെ താപനില

ബെംഗളൂരു- 31-19
മംഗളൂരു- 30-24
ശിവ- 33-19
ബെല്‍ഗ- 32-18
മൈസൂര്‍- 32-19
മാണ്ഡ്യ- 32-20
മടിക്കേരി- 29-17
രാമനഗര- 32-19
ഹാസന്‍- 30-18
ചാമരാജനഗര്‍- 32-19
ചെറുബള്ളാപുരം- 31-19

 

 

Follow Us