AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather Update: ബെംഗളൂരുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; നഗരത്തില്‍ കനത്ത മഴ, കാലാവസ്ഥ മോശം

Bengaluru Braces for Heavy Rain and Gusty Winds; Avoid Non-Essential Travel: തണുപ്പും ഈര്‍പ്പവുംം നിറഞ്ഞ കാലാവസ്ഥയാണ് ബെംഗളൂരുവില്‍ ജൂണ്‍ 13ന് രാവിലെ അനുഭവപ്പെടുന്നത്. 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷമായിരിക്കും. പകല്‍ മുഴുവന്‍ ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്.

Bengaluru Weather Update: ബെംഗളൂരുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; നഗരത്തില്‍ കനത്ത മഴ, കാലാവസ്ഥ മോശം
ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ Image Credit source: PTI
Shiji M K
Shiji M K | Updated On: 13 Jun 2026 | 08:34 AM

ബെംഗളൂരു: ബെംഗളൂരുവില്‍ ആഞ്ഞടിച്ച് ശക്തമായ കാറ്റും മഴയും. ജൂണ്‍ 12 വെള്ളി മുതല്‍ ആരംഭിച്ച അതിശക്തമായ മഴ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. അഗര, മാറത്തഹള്ളി, കോറമംഗല, ഹെബ്ബാള്‍, വടക്കന്‍-തെക്കന്‍ ബെംഗളൂരു എന്നിവി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴയാണ്. കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു.

ബെംഗളൂരുവിലെ ഇന്നത്തെ കാലാവസ്ഥ

തണുപ്പും ഈര്‍പ്പവുംം നിറഞ്ഞ കാലാവസ്ഥയാണ് ബെംഗളൂരുവില്‍ ജൂണ്‍ 13ന് രാവിലെ അനുഭവപ്പെടുന്നത്. 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷമായിരിക്കും. പകല്‍ മുഴുവന്‍ ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്. ബെംഗളൂരുവില്‍ ഉടനീളം ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയതോ മിതമായോ ആയ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് എന്നിവ ഉണ്ടാകും.

തീരദേശ കര്‍ണാടകയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ കര്‍ണാടകയിലെ കാലാവസ്ഥയും സമാനമായിരിക്കും. ഇവിടെ മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലും എത്തിയേക്കാം. ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ തെക്കന്‍ മേഖലയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തീരദേശ കര്‍ണാടകയില്‍ കനത്ത മഴ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തീരദേശ കര്‍ണാടകയിലാണ്. ഹാസനിലെ ചന്നരായപട്ടണ ശാന്തിവാരയില്‍ 76.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഉഡുപ്പി കാര്‍ക്കള കുച്‌ലൂരില്‍ 58 മില്ലിമീറ്ററും ഉഡുപ്പി കുന്ദാപൂര്‍ മദനക്കിയില്‍ 65.5 മില്ലിമീറ്ററും മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബെംഗളൂരുവിലെ ദേവഹനള്ളി താലൂക്കിലെ കാരഹള്ളിയില്‍ 91 മില്ലിമീറ്റര്‍ മഴയും ബംഗാര്‍പേട്ട് താലൂക്കിലെ ദൊഡ്ഡലരുകരപ്പനഹള്ളിയില്‍ 90 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

Also Read: Bengaluru Weather Update: ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ദിവസം അതിശക്തമായ മഴ പെയ്യും

വരും ദിവസങ്ങളില്‍ കര്‍ണാടകയിലെ കാലാവസ്ഥ

ജൂണ്‍ 15 വരെ കര്‍ണാടകയില്‍ കനത്ത മഴ പെയ്യാനാണ് സാധ്യത. കര്‍ണാടകയുടെ തീരദേശ മേഖലയിലും ഉള്‍പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും തുടരും. ജൂണ്‍ 16 മുതല്‍ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.

മണ്ണിടിച്ചിലിനും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടകയിലെ തീരദേശ മേഖലകളിലേക്കും പശ്ചിമഘട്ടത്തിലേക്കും അനാവശ്യ യാത്രകള്‍ നടത്തരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് പോകാനുള്ള സാധ്യത കണക്കിലെടുത്ത്, മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശം.

പുറത്തുപോകുമ്പോള്‍ കുട കൊണ്ടുപോകുക, വാഹനങ്ങള്‍ക്ക് വാട്ടര്‍പ്രൂഫിങ് നടത്തുക, താഴ്ന്ന പ്രദേശങ്ങളിലും അണ്ടര്‍പാസുകളിലും വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം റോഡുകള്‍ ഒഴിവാക്കി സഞ്ചരിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കുന്നു.

English Summary

Bengaluru is expected to witness heavy rainfall accompanied by strong winds on June 13. Authorities have advised residents to avoid non-essential travel and remain cautious as adverse weather conditions could disrupt normal life and traffic across the city.

Follow Us