Viral News: വാടക 17,000, പുകവലി, മദ്യപാനം, പാട്ട് എന്നിവ സഹിക്കണം; റൂമേറ്റിനെ തേടിയുള്ള യുവതിയുടെ നിബന്ധനകള്‍ വൈറല്‍
Viral X Post: വില്‍സണ്‍ ഗാര്‍ഡനിലാണ് മൂന്ന് ബെഡ്‌റൂമുകളുള്ള വര്‍ഷിതയുടെ അപ്പാര്‍ട്ട്‌മെന്റ്. ഇതില്‍ ഒരു മുറിയാണ് സഹവാസിക്കായി നീക്കിവെച്ചത്. ഈ മുറിക്ക് അച്ചാഡ് ബാത്ത്‌റൂം, ബാല്‍ക്കണി എന്നിവയുണ്ട്. വലിയ കിടക്ക, കട്ടില്‍, എസി, ഗെയ്‌സര്‍, സ്റ്റോറേജ് യൂണിറ്റുകള്‍, വോള്‍ മൗണ്ട് ഡെസ്‌ക് എന്നീ സൗകര്യങ്ങളും മുറിയിലുണ്ട്.
ബെഗളൂരു: ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കാനായി ആളെ തേടി യുവതി നല്‍കിയ പരസ്യം വൈറലാകുന്നു. കൂടെ താമസിക്കുന്നയാള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളാണ് പരസ്യം വൈറലാകുന്നതിന് വഴിവെച്ചത്. ബെംഗളൂരുവില്‍ താമസിക്കുന്ന വര്‍ഷിതയാണ് റൂമേറ്റിനെ തേടിയുള്ള പരസ്യം എക്‌സില്‍ പങ്കുവെച്ചത്. കൂടെ താമസിക്കുന്നയാള്‍ എന്തെല്ലാം നിബന്ധനകളാണ് പാലിക്കേണ്ടതെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.
Also Read: Alan Walker : അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിൽ മൊബൈൽ മോഷണം; ഡൽഹിയിൽ മൂന്ന് പേർ പിടിയിൽ
ചെറുപ്പക്കാരികളായ യുവതികളെ മാത്രമാണ് വര്‍ഷിത അന്വേഷിക്കുന്നത്. ഹിന്ദി നന്നായി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. കൂടാതെ വെജിറ്റേറിയാനാകണം. അതിഥികള്‍ വരുന്നതില്‍ പ്രശ്‌നമുണ്ടാകരുത്. പുകവലി, മദ്യാപനം, ഉച്ചത്തില്‍ പാട്ട് വെക്കല്‍ എന്നിവയോട് എതിര്‍പ്പുണ്ടാകരുത്. വളര്‍ത്തുമൃഗങ്ങളോട് പ്രശ്‌നമുണ്ടാകരുത് എന്നിങ്ങനെ നീളുന്നു വര്‍ഷിതയുടെ ഡിമാന്റുകള്‍.
വില്‍സണ്‍ ഗാര്‍ഡനിലാണ് മൂന്ന് ബെഡ്‌റൂമുകളുള്ള വര്‍ഷിതയുടെ അപ്പാര്‍ട്ട്‌മെന്റ്. ഇതില്‍ ഒരു മുറിയാണ് സഹവാസിക്കായി നീക്കിവെച്ചത്. ഈ മുറിക്ക് അച്ചാഡ് ബാത്ത്‌റൂം, ബാല്‍ക്കണി എന്നിവയുണ്ട്. വലിയ കിടക്ക, കട്ടില്‍, എസി, ഗെയ്‌സര്‍, സ്റ്റോറേജ് യൂണിറ്റുകള്‍, വോള്‍ മൗണ്ട് ഡെസ്‌ക് എന്നീ സൗകര്യങ്ങളും മുറിയിലുണ്ട്. കൂടാതെ മിക്‌സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നീ സൗകര്യങ്ങളും അപ്പാര്‍ട്ട്‌മെന്റിലുണ്ട്. 17,000 രൂപയാണ് വാടക. 70,000 രൂപ ഡെപ്പോസിറ്റ് നല്‍കണം.
Also Read: Man Beaten To Death : വിവാഹിതയായ യുവതിയുമായി പ്രണയബന്ധമുണ്ടെന്ന് സംശയം; യുവാവിനെ തല്ലിക്കൊന്നു
വര്‍ഷിതയുടെ എക്‌സ് പോസ്റ്റ്
hii guys,
looking for my replacement in a fully furnished 3bhk in wilson garden, bangalore to move in immediately.
someone young, xx chromosomes, easy-going, won’t mind guests, pets, loud music, alcohol or smoke; preferably vegetarian and hindi speaking.
share please, TIA pic.twitter.com/ZfeyT9aztb
— Vanshita (@yourswriterly) October 12, 2024
എന്നാല്‍ പോസ്റ്റ് വൈറലായതോടെ വര്‍ഷിതയ്ക്ക് വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. മദ്യപാനവും പുകവലിയും ഉള്ളപ്പോഴും വീട്ടില്‍ സസ്യാഹാരം കഴിക്കുന്നയാളെ മാത്രമേ താമസിപ്പീക്കൂവെന്ന് പറയുന്നതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്ന ആളെ മാത്രം വീട്ടില്‍ താമസിപ്പിക്കുന്നതിനെതിരെയും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മാസം കാണുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് വര്‍ഷിത ഇതിന് മറുപടി നല്‍കിയത്.