AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bhagavad Gita: പോലീസ് ട്രെയിനിങിൽ ദിവസവും ഭഗവത് ഗീത വായിക്കണമെന്ന് നിർദ്ദേശം; ഖുറാൻ കൂടി ഉൾപ്പെടുത്തണമെന്ന് മുസ്ലിം സംഘടന

Bhagavad Gita In Police Academy: പോലീസ് അക്കാദമികളിൽ ഭഗവത് ഗീത ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം. ട്രെയിനിങ് നടത്തുന്നവർ ദിവസവും ഗീത വായിക്കണമെന്നാണ് നിർദ്ദേശം.

Bhagavad Gita: പോലീസ് ട്രെയിനിങിൽ ദിവസവും ഭഗവത് ഗീത വായിക്കണമെന്ന് നിർദ്ദേശം; ഖുറാൻ കൂടി ഉൾപ്പെടുത്തണമെന്ന് മുസ്ലിം സംഘടന
പോലീസ് ട്രെയിനിങ്Image Credit source: PTI
abdul-basith
Abdul Basith | Published: 08 Nov 2025 06:28 AM

പോലീസ് അക്കാദമികളിൽ ട്രെയിനിങ് നടത്തുന്ന ഉദ്യോഗസ്ഥർ ദിവസവും ഭഗവത് ഗീത വായിക്കണമെന്ന് നിർദ്ദേശം. ഒരു മാസത്തേക്ക് എല്ലാ ദിവസവും ഗീതയിലെ ഒരു അധ്യായം വീതമെങ്കിലും വായിക്കണമെന്നാണ് നിർദ്ദേശം. ഇതോടെ ഖുറാൻ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്തുവന്നു.

മധ്യപ്രദേശിലാണ് സംഭവം. അഡീഷണൽ ശയറക്ടർ ജനറൽ രാജാബാബു സിംഗ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭഗവാൻ കൃഷ്ണൻ്റെ മൂല്യങ്ങളിൽ നിന്ന് ധാർമ്മികത ഉൾക്കൊണ്ട് ആത്മീയജീവിതം നയിക്കാൻ പോലീസുകാരെ പ്രാപ്തരാക്കുകയാണ് ഇതിൻ്റെ ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു. രാജ്യത്തെ എല്ലാ പോലീസ് അക്കാദമികളിലുമായി ഏതാണ്ട് 4000 പുരുഷ – വനിതാ ഉദ്യോഗസ്ഥരാണ് ട്രെയിനിങ് നടത്തുന്നത്. ഇവർക്കൊക്കെ ഈ നിർദ്ദേശം ബാധകമാണ്. ദിവസവുമുള്ള മെഡിറ്റേഷൻ സെഷന് മുന്നോടിയായാണ് ഗീതാ പാരായണ സെഷൻ.

Also Read: Delhi Air Quality : ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതരമോ? ദീപാവലി കഴിഞ്ഞും മാറ്റമില്ല

നിർദ്ദേശത്തിനെതിരെ ഓൾ ഇന്ത്യ മുസ്ലിം ഫെസ്റ്റിവൽ കമ്മറ്റി കൺവീനർ ഷംസുൽ ഹസൻ രംഗത്തുവന്നു. പോലീസ് ട്രെയിനിങിൽ ഗീത ഉൾപ്പെടുത്താമെങ്കിൽ ഖുറാനും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതങ്ങൾക്കിടയിൽ പരസ്പര ഐക്യവും തുല്യതയും ഉണ്ടാവാൻ ഇത് ആവശ്യമാനെന്ന് ഹസൻ പറഞ്ഞു.

കോൺഗ്രസും ഈ നിർദ്ദേശത്തെ വിമർശിച്ചു. ഈ നീക്കം മതേതര മൂല്യങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന കോൺഗ്രസ് മീഡിയ ഡിപ്പാർട്ട്മെൻ്റ് പ്രസിഡൻ്റ് മുകേഷ് നായക് കുറ്റപ്പെടുത്തി. ബിജെപി നേതാക്കളെ സന്തോഷിപ്പിക്കാനായി മാത്രമാണ് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്. ഇത് തെറ്റായ ആചാരത്തിൻ്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.