AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lawrence Bishnoi: ലോറന്‍സ് ബിഷ്‌ണോയി സഘാംഗമെന്ന് ഭീഷണി; 30 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

Uttarakhand Student Arrested: ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഹൂഡ അര്‍മേനിയയിലാണ് ജോലി ചെയ്യുന്നത്. ഹൂഡയും സൈനിയും ചേര്‍ന്ന് വാഹന ഏജന്‍സി നടത്തുന്ന രവി കുമാറില്‍ നിന്നാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

Lawrence Bishnoi: ലോറന്‍സ് ബിഷ്‌ണോയി സഘാംഗമെന്ന് ഭീഷണി; 30 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം Image Credit source: Caspar Benson/Getty Images
shiji-mk
Shiji M K | Published: 08 Nov 2025 06:29 AM

ഡെറാഡൂണ്‍: ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍പെട്ട ആളെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള വിദ്യാര്‍ഥിയും ബഹദ്രബാദ് നിവാസിയുമായ ആശിഷ് സൈനിയാണ് അറസ്റ്റിലായത്. അര്‍മേനിയയില്‍ നിന്ന് പ്രതിയ്ക്ക് വേണ്ടി ഫോണ്‍ വിളിച്ച സുഹൃത്ത് അജയ് ഹൂഡയെയും പ്രതിചേര്‍ത്തിട്ടുണ്ടെന്ന് ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രമോദ് സിങ് ദോബല്‍ പറഞ്ഞു.

ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഹൂഡ അര്‍മേനിയയിലാണ് ജോലി ചെയ്യുന്നത്. ഹൂഡയും സൈനിയും ചേര്‍ന്ന് വാഹന ഏജന്‍സി നടത്തുന്ന രവി കുമാറില്‍ നിന്നാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ബിഷ്‌ണോയി സംഘത്തില്‍പെട്ടയാളാണെന്ന് അവകാശപ്പെട്ടായിരുന്നു ഫോണ്‍ കോള്‍. 30 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും രവി കുമാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 308 (4) പ്രകാരം ഇരുവര്‍ക്കുമെതരിരെ കേസെടുത്തു. ഹരിദ്വാര്‍ പോലീസിന്റെയും ക്രിമിനല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെയും സംയുക്ത അന്വേഷണത്തിനൊടുവില്‍ ഭീഷണി കോളുകള്‍ വന്നത് അര്‍മേനിയയില്‍ നിന്നാണെന്ന് കണ്ടെത്തി. ഇയാള്‍ ഉത്തരാഖണ്ഡിലെ ബഹദ്രാബാദിലുള്ള ഒരു നമ്പറുമായി നിരന്തരം ബന്ധപ്പെട്ടതായി കണ്ടെത്തിയത് അന്വേഷണം സൈനിയിലേക്കും എത്തിച്ചു.

Also Read: Viral News: വീട്ടുമുറ്റത്തിരുന്നയാളെ കടുവ ആക്രമിക്കുന്നു, പിന്നാലെ വലിച്ചിഴച്ച് കാട്ടിലേക്ക്; വാസ്തവം എന്ത്?

ശേഷം സൈനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ബിസിനസുകാരനില്‍ നിന്ന് പണം തട്ടാന്‍ താനും സുഹൃത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ഭീഷണിപ്പെടുത്തുന്നതിനായി രവി കുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരന്റെയും ഫോണ്‍ നമ്പറുകള്‍ സൈനി ഹൂഡയ്ക്ക് കൈമാറിയിരുന്നു. സൈനിയെ അറസ്റ്റ് ചെയ്തതായും ഹൂഡയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും ഹരിദ്വാര്‍ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.