Bharatiya Nyaya Sanhita : വഴി തടസപ്പെടുത്തി കച്ചവടം; ഭാരതീയ ന്യായ സംഹിതയിൽ ആദ്യ കേസ് വഴിയോരക്കച്ചവടക്കാരനെതിരെ

Bharatiya Nyaya Sanhita First Case : ഭാരതീയ ന്യായ സംഹിതയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസ് ഡൽഹിയിലെ വഴിയോരക്കച്ചവടക്കാരനെതിരെ. ബിഹാറിലെ പട്ന സ്വദേശിയായ പങ്കജ് കുമാറിനെതിരെയാണ് പുതിയ ക്രിമിനൽ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

Bharatiya Nyaya Sanhita : വഴി തടസപ്പെടുത്തി കച്ചവടം; ഭാരതീയ ന്യായ സംഹിതയിൽ ആദ്യ കേസ് വഴിയോരക്കച്ചവടക്കാരനെതിരെ

Bharatiya Nyaya Sanhita First Case (Image Courtesy -ANI)

Edited By: 

Jenish Thomas | Updated On: 01 Jul 2024 | 03:59 PM

രാജ്യത്തെ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിൽ (Bharatiya Nyaya Sanhita) ആദ്യ കേസ് വഴിയോരക്കച്ചവടക്കാരനെതിരെ. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജിനടിയിൽ വഴി തടസപ്പെടുത്തി കച്ചവടം നടത്തിയ ആൾക്കെതിരെയാണ് കേസ്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 285 പ്രകാരം ബിഹാറിലെ പട്ന സ്വദേശിയായ പങ്കജ് കുമാറിനെതിരെ ഡൽഹി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു.

ഇന്നലെ രാത്രി പട്രോളിംഗിനിടെയാണ് ഇയാൾ കച്ചവടം നടത്തുന്നത് കണ്ടതെന്ന് പൊലീസ് പറയുന്നു. കമല മാർക്കറ്റ് പരിസരത്തെ മെയിൻ റോഡിനു സമീപം ഒരു ഉന്തുവണ്ടിയിൽ ഇയാൾ വെള്ളവും പുകയില ഉത്പന്നങ്ങളും വിൽക്കുകയായിരുന്നു. ഇയാളുടെ വാഹനം അതുവഴി നടന്നുപോകുന്ന ആളുകൾക്കും വാഹനങ്ങൾക്കും തടസ്സമാവുകയും ചെയ്തു. വാഹനം മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Also Read : IPC-CrPC : ഐപിസിയ്‌ക്ക് പകരം ഭാരതീയ ന്യായസംഹിത; ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ

ഇന്നലെ അർദ്ധരാത്രി മുതലാണ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നത്. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി. ) അടക്കമുള്ള,164 വർഷം പഴക്കമുള്ള മൂന്നു നിയമങ്ങൾ ആണ് ഇതോടെ മാറുന്നത്. ഐ.പി.സി.ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി.ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി.എൻ.എസ്.എസ്.), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ.) നിലവിൽ വന്നു.

ഞായറാഴ്ച അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമുള്ള നടപടി ഉണ്ടാകും. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടി പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം ആയിരിക്കും.

പുതിയ നിയമങ്ങൾ ജൂലൈ 1 മുതൽ നടപ്പിലാകുമെന്നു കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ അറിയിച്ചിരുന്നു. നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന നിയമ നിർവഹണ സമവിധാനങ്ങൾ സജ്ജമാണെന്നും അന്ന് മന്ത്രി വ്യക്തമാക്കിയതാണ്. 511 സെക്‌ഷനുകളുള്ള ഐപിസിക്കു പകരമായാണ് 358 സെക്‌ഷനുകളുള്ള ബിഎൻഎസ് നിലവിൽ വരുന്നത്. നിയമപ്രകാരം 15 ദിവസത്തെ പൊലീസ് കസ്റ്റഡി 90 ദിവസമായി കൂടും.

കൂടാതെ 20 കുറ്റകൃത്യങ്ങൾ പുതുതായി ചേർക്കുകയും ചെയ്യും. ഇതിൽ 33 എണ്ണത്തിൽ ശിക്ഷാ കാലാവധി വർധിപ്പിച്ചിട്ടുണ്ട്. 83 എണ്ണത്തിൽ പിഴ വർധിപ്പിക്കുകയും 23 കുറ്റങ്ങളിൽ നിർബന്ധിത ശിക്ഷാകാലാവധി ഏർപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. സി ആർ പി സി യിലെ 484 സെക്‌ഷനുകൾക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ 531 സെക്‌ഷനുകളാണ് ഉള്ളത്. പഴയ നിയമത്തില‍െ 177 വകുപ്പുകളാണ് മാറ്റിയിട്ടുള്ളത്. 9 പുതിയ വകുപ്പുകളും 39 ഉപവകുപ്പുകളും ചേർത്തതായാണ് വിവരം.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ