AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Canara Bank Gold Theft : കാനറ ബാങ്കിൽ നിന്ന് പോയത് 59 കിലോ സ്വർണം ; മോഷ്ടാക്കൾ എവിടെ?

മെയ് 24, 25 തീയതികൾ നാലാം ശനി, ഞായർ ദിവസങ്ങളായതിനാൽ ബാങ്ക് അടഞ്ഞുകിടക്കുകയായിരുന്നു. മേയ് 26-ന് രാവിലെ പരിസരം വൃത്തിയാക്കാനെത്തിയ പ്യൂണാണ് കണ്ടത്

Canara Bank Gold Theft : കാനറ ബാങ്കിൽ നിന്ന് പോയത് 59 കിലോ സ്വർണം ; മോഷ്ടാക്കൾ എവിടെ?
Canara Bank Gold TheftImage Credit source: TV9 Network
arun-nair
Arun Nair | Published: 03 Jun 2025 14:08 PM

ബെംഗളൂരു: ഞെട്ടിക്കുന്ന മോഷണ വാർത്തയാണ് കർണാടകയിൽ നിന്നും എത്തുന്നത്. വിജയപുര ജില്ലയിലെ കാനറ ബാങ്കിൻ്റെ ശാഖയിൽ നിന്ന് 59 കിലോ സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്. മോഷ്ടിച്ച സ്വർണം ഉപഭോക്താക്കൾ വായ്പയ്ക്ക് ഈടായി പണയം വെച്ചതാണെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മെയ് 24, 25 തീയതികളിൽ അവധിയായത് കണക്ക് കൂട്ടി നടത്തിയ മോഷണമായിരിക്കും ഇതെന്ന് പോലീസ് പറയുന്നു.

മെയ് 24, 25 തീയതികൾ നാലാം ശനി, ഞായർ ദിവസങ്ങളായതിനാൽ ബാങ്ക് അടഞ്ഞുകിടക്കുകയായിരുന്നു. മേയ് 26-ന് രാവിലെ പരിസരം വൃത്തിയാക്കാനെത്തിയ പ്യൂണാണ് ഷട്ടർ തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ബാങ്കധികൃതർ എത്തി നടത്തിയ പരിശോധനയിലാണ് ബാങ്കിൻ്റെ സേഫ് ലോക്കറിൽ നിന്നും 59 കിലോ സ്വർണം നഷ്ടമായത് അറിഞ്ഞത്. തുടർന്ന് മെയ് 26-ന് ബ്രാഞ്ച് മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിൻ്റെ നേതൃത്വത്തിൽ എട്ട് സംഘങ്ങളായാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി ലക്ഷ്മൺ ബി നിംബർഗി മാധ്യമപ്രവർത്തകരോട് പറഞ്ഞു

സ്വർണ വില ഇന്ന്

72,640 രൂപ എന്ന നിരക്കിലാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇപ്പോഴത്തെ വില ഇതോടെ ഒരു ​ഗ്രാം സ്വ‍‍ർണത്തിന് 9080 രൂപയായി. കേരളത്തിൻ്റെ മാർക്കറ്റിനെ ആശ്രയിച്ചുള്ള വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് എല്ലായിടത്തും വില വർധന പ്രതിഫലിച്ചത്.