Nitish Kumar: നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്; ബിഹാർ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും

Nitish Kumar to Take Oath as Rajya Sabha Member Today: പറ്റ്നയിൽ എൻഡിഎ യോ​ഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. ബിഹാറിലെ ഭരണമാറ്റം ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോ​ഗം ഇന്ന് ഡൽഹിയിൽ യോ​ഗം ചേരുന്നുണ്ടെന്നാണ് വിവരം. അധികാരത്തിന് വേണ്ടിയുള്ള കസേര കളിയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമർശിച്ചു.

Nitish Kumar: നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്; ബിഹാർ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും

Nitish Kumar

Edited By: 

Arun Nair | Updated On: 28 Apr 2026 | 04:00 PM

ന്യൂഡൽഹി: ബിഹാർ‌ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാം​ഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഇന്നലെ തന്നെ ന്യൂഡൽഹിയിലെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ നിതീഷ് കുമാ‍ർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. ഈ മാസം 13ന് പറ്റ്നയിൽ എൻഡിഎ യോ​ഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. 16നാകും സത്യപ്രതിജ്ഞ.

ബിഹാറിലേക്ക് മടങ്ങും മുമ്പ് ബിജെപി നേതാക്കളുമായി നിതീഷ് കുമാർ ചർച്ചകൾ നടത്തിയേക്കും. ബിഹാറിലെ ഭരണമാറ്റം ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോ​ഗം ഇന്ന് ഡൽഹിയിൽ യോ​ഗം ചേരുന്നുണ്ടെന്നാണ് വിവരം. അതേസമയം, നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത്. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉപമുഖ്യമന്ത്രിയായേക്കും.

ALSO READ: വിലക്ക് പാടില്ല! ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനം അനുവദിക്കണമെന്ന് ജസ്റ്റിസ് നാഗരത്ന

ബിഹാറിൽ നടക്കുന്നത് അധികാരത്തിന് വേണ്ടിയുള്ള കസേര കളിയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമർശിച്ചു. ബിജെപിയും ജെഡിയുവും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തർക്കമുണ്ടെന്നും ഭരണമുന്നണിയിൽ അസ്ഥിരതയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കഴിഞ്ഞ മാർച്ച് 30നാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിൽ അം​ഗത്വം രാജി വച്ചത്. പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. അതേസമയം, ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

പോസ്റ്റ് കാണാം

Follow Us
Related Stories
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി