AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: ‘വലുതാകുമ്പോള്‍ പേരിന്റെ അര്‍ഥം മനസ്സിലാകും’; ‘ഓപ്പറേഷൻ സിന്ദൂർ’ ദിവസം പിറന്ന മകൾ‍ക്ക് സിന്ദൂര്‍ എന്ന് പേരിട്ട് ബിഹാര്‍ സ്വദേശി

Bihar Couple Named Newborn Daughter: സിന്ദൂരി എന്ന പേര് ദേശസ്നേഹത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നതായും ഇത് രാഷ്ട്രത്തോടുള്ള തങ്ങളുടെ ആദരമാണെന്നും സന്തോഷ് പറഞ്ഞു. പഠനം പൂർത്തിയാക്കിയ ശേഷം വ്യോമസേനയിൽ ചേരാൻ സിന്ദൂരിയെ പ്രോത്സാഹിപ്പിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം.

Operation Sindoor: ‘വലുതാകുമ്പോള്‍ പേരിന്റെ അര്‍ഥം മനസ്സിലാകും’; ‘ഓപ്പറേഷൻ സിന്ദൂർ’ ദിവസം പിറന്ന മകൾ‍ക്ക് സിന്ദൂര്‍ എന്ന് പേരിട്ട് ബിഹാര്‍ സ്വദേശി
Bihar Couple
Sarika KP
Sarika KP | Updated On: 09 May 2025 | 10:27 AM

ന‍്യൂഡൽഹി: ജമ്മു പഹൽ​ഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാകിസ്ഥാന്റെ ഭീകരാക്രമണങ്ങൾക്കെതിരെ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക നീക്കം വലിയ തിരിച്ചടിയാണ് പാക് ഭീകരകേന്ദ്രങ്ങൾക്കെതിരെ നടത്തിയത്. ഇതിനിടെയിൽ അന്ന് രാത്രി പിറന്ന കുഞ്ഞിന് സിന്ദൂർ എന്ന് പേരിട്ട് ബിഹാറില്‍ നിന്നുള്ള ദമ്പതികൾ. ബിഹാറിലെ കുന്ദന്‍ കുമാന്‍ മണ്ഡല്‍ ആണ് തന്റെ കുഞ്ഞിന് രാജ്യത്തിൻ്റെ അഭിമാന പേരിട്ടത്.

കുഞ്ഞിന് എന്ത് പേരിടണമെന്നതിൽ തനിക്ക് ആശങ്കകളേതുമില്ലായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ നടപടിയിൽ തനിക്ക് അഭിമാനമുണ്ടെന്നും അവരോടുള്ള ആദരസൂചകരമായാണ് മകള്‍ക്ക് സിന്ദൂര്‍ എന്ന പേരിടുന്നതെന്നും കുന്ദന്‍ പറഞ്ഞു. കുന്ദന്റെ തീരുമാനത്തെ വീട്ടുകാരും ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ എല്ലാവരും അഭിനന്ദിച്ചുകൊണ്ടാണ് സ്വീകരിച്ചത്.കുഞ്ഞിന് തന്റെ പേരിന്റെ അര്‍ഥം മനസ്സിലാക്കാൻ ഇപ്പോൾ പറ്റിയില്ലെങ്കിലും വളര്‍ന്നുവരുമ്പോള്‍ രാജ്യത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

Also Read:ഡല്‍ഹിയില്‍ നിർണായക നീക്കം; അടിയന്തര യോഗം വിളിച്ച് പ്രതിരോധമന്ത്രി

അതേസമയം ബിഹാറിൽ ഇന്നേ ദിവസം പിറന്ന 12 കുഞ്ഞുങ്ങൾക്കും ‘സിന്ദൂർ’ എന്ന് പേരിട്ടു. ബിഹാറിലെ കൈതാർ ജില്ലയിൽ ജനിച്ച പെൺകുട്ടിക്ക് ‘സിന്ദൂരി’ എന്നും പേരിട്ടു. കൈതാറിലെ രാഖി കുമാരി – സന്തോഷ് മണ്ഡൽ ദമ്പതികളും കുഞ്ഞിനാണ് സിന്ദൂരി എന്ന് പേരിട്ടത്. സിന്ദൂരി എന്ന പേര് ദേശസ്നേഹത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നതായും ഇത് രാഷ്ട്രത്തോടുള്ള തങ്ങളുടെ ആദരമാണെന്നും സന്തോഷ് പറഞ്ഞു. പഠനം പൂർത്തിയാക്കിയ ശേഷം വ്യോമസേനയിൽ ചേരാൻ സിന്ദൂരിയെ പ്രോത്സാഹിപ്പിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം.

മുസാഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച സീതാമർഹിയിലെ ബെൽസാന്ദ് സ്വദേശി വന്ദന ദേവിയുടെ കൊച്ചുമകന് സിന്ദൂർ എന്നാണ് പേരിട്ടത്. കുഞ്ഞിനെ വലുതാകുമ്പോൾ സൈന്യത്തിൽ ചേർക്കണമെന്നാണ് വന്ദന ദേവിയുടെ ആ​ഗ്രഹം. ഈസ്റ്റ് ചമ്പാരനിലെ ഫെൻഹാറിലുള്ള അനികേത് കുമാറും തന്റെ മകന് മറ്റൊരു പേര് അന്വേഷിച്ച് പോകേണ്ടി വന്നില്ല.