Bihar Hospital Fire: ബിഹാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം; മൂന്ന് പേര്‍ മരിച്ചു, നിരവധിയാളുകള്‍ ഗുരുതരാവസ്ഥയില്‍

Bihar Hospital ICU Fire Kills Two, Several Others Injured: തീപിടുത്തമുണ്ടായതിന് പിന്നാലെ തന്നെ ആശുപത്രി അധികൃതര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. ഒരു ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എന്താണ് തീപിടുത്തതിന് കാരണമെന്ന് വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

Bihar Hospital Fire: ബിഹാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം; മൂന്ന് പേര്‍ മരിച്ചു, നിരവധിയാളുകള്‍ ഗുരുതരാവസ്ഥയില്‍

പ്രതീകാത്മക ചിത്രം

Updated On: 

04 Jun 2026 | 07:13 AM

പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മൂന്ന് രോഗികള്‍ മരിച്ചു. മുസാഫര്‍പൂര്‍ ജില്ലയിലെ പ്രസാദ് ആശുപത്രിയിലാണ് സംഭവമുണ്ടായത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായ അപകടത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

തീപിടുത്തമുണ്ടായതിന് പിന്നാലെ തന്നെ ആശുപത്രി അധികൃതര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. ഒരു ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എന്താണ് തീപിടുത്തതിന് കാരണമെന്ന് വ്യക്തമല്ല.

20 ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചിലരുടെ നില ഗുരുതരമാണ്. ഗുരുതരാസ്ഥയിലുള്ള രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പ്രസാദ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഐസിയുവില്‍ ഉണ്ടായിരുന്നു ആശുപത്രി ജീവനക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അല്‍പസമയത്തിനകം ലഭ്യമാകുമെന്ന് ജില്ല ഡിഎം സുബ്രത് കുമാര്‍ സെന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ വന്‍ തീപിടുത്തം; 21 മരണം

ബുധനാഴ്ച പുലര്‍ച്ചയോടെ ദക്ഷിണ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 21 പേര്‍ക്ക്. ഇതില്‍ 18 പേരും വിദേശികളാണ്. ഡല്‍ഹി മാളവ്യ നഗറിലെ ഫ്‌ളൂറിഷ് സ്റ്റേ ബി ആന്‍ഡ് ബിയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ഹോട്ടലുടമയെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read: Delhi Hotel Fire Outbreak: ഡല്‍ഹി നടുങ്ങി; ഹോട്ടലിലെ തീപിടിത്തത്തില്‍ മരിച്ചത് 21 പേര്‍; അനുശോചിച്ച് മോദി

മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താണ് പോലീസ് ഹോട്ടല്‍ ഉടമയായ ലവ്‌കേഷ് ബജാജിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി സര്‍ക്കാരിന്റെ ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് നയപ്രകാരം ആറ് മുറികള്‍ക്ക് മാത്രമേ ഈ ഹോട്ടലില്‍ അംഗീകാരം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ബേസ്‌മെന്റില്‍ ഉള്‍പ്പെടെ 25 മുറികള്‍ പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

കെട്ടിടത്തിന്റെ രൂപകല്‍പനയും പോലീസ് പരിശോധിച്ച് വരികയാണ്. ഒറ്റ പ്രവേശന-എക്‌സിറ്റ് പോയിന്റ്, സീല്‍ ചെയ്ത ജനാലകള്‍, സെന്‍സര്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രധാന വാതില്‍ എന്നിവയായിരുന്നു കെട്ടിടത്തിന് ഉണ്ടായിരുന്നത്. ഇത് ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് വെല്ലുവിളിയായി. അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ പെട്ടെന്ന് പുകയും ചൂടും നിറഞ്ഞതും താമസക്കാരെ അവശരാക്കി.

അപകടത്തില്‍ മരിച്ചവരില്‍ നിരവധിപേര്‍ വിദേശികളാണ്. നിരവധിയാളുകള്‍ ചികിത്സയിലും കഴിയുന്നുണ്ട്. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഓണ്‍ ചെയ്തതിന് ശേഷം താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ നിന്നും തീ പടരുകയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

English Summary

A massive fire broke out in the ICU ward of a hospital in Bihar, killing two people and injuring several others. Emergency teams rushed to the scene and evacuated patients as firefighters worked to bring the blaze under control. Authorities have launched an investigation into the cause of the fire.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ നിര്‍മാണം ഇനിയും വൈകും; കരാര്‍ റദ്ദാക്കി
ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുമോ? നിര്‍ണായക ചര്‍ച്ച
Child Kidnapping : ചോക്ലേറ്റ് നൽകി ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പൊക്കി
ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
Satya Niketan Building Accident : കെട്ടിട ഉടമയും, മകനും ഭാര്യയും അറസ്റ്റിൽ; ഏഴു പേരുടെ മരണത്തിൽ നടപടി
എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അ‌റിയിച്ച് സുരേഷ് ഗോപി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം