AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല

Namma Metro Red Line: BMRCL Drops Key Station, More Cuts Likely: യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡ് ലൈനില്‍ നിന്നുള്ള ഒരു സുപ്രധാന അറിയിപ്പാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. റെഡ് ലൈനില്‍ നിന്നും ഒരു സ്‌റ്റേഷന്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാല്‍ ഈ സ്‌റ്റേഷന്‍ ഇല്ലാതാകുന്നത് ധാരാളം യാത്രക്കാരെ ബാധിക്കാനാണ് സാധ്യത.

Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
നമ്മ മെട്രോImage Credit source: Hindustan Times/Getty Images Editorial 2026
Shiji M K
Shiji M K | Published: 15 Jun 2026 | 11:06 AM

ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്‍ പെടാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നത് നമ്മ മെട്രോ വഴിയാണ്. ഗ്രീന്‍ ലൈന്‍, പര്‍പ്പിള്‍ ലൈന്‍, യെല്ലോ ലൈന്‍ തുടങ്ങി വ്യത്യസ്ത പേരുകളില്‍ വ്യത്യസ്ത റൂട്ടുകളിലേക്ക് നമ്മ മെട്രോ സര്‍വീസ് നടത്തുന്നുണ്ട്. റെഡ് ലൈന്‍, ബ്ലൂ ലൈന്‍ എന്നിങ്ങനെ രണ്ട് ലൈനുകള്‍ വൈകാതെ നമ്മ മെട്രോയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും. ലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്ന ഈ പദ്ധതി, നഗരത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).

യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡ് ലൈനില്‍ നിന്നുള്ള ഒരു സുപ്രധാന അറിയിപ്പാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. റെഡ് ലൈനില്‍ നിന്നും ഒരു സ്‌റ്റേഷന്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാല്‍ ഈ സ്‌റ്റേഷന്‍ ഇല്ലാതാകുന്നത് ധാരാളം യാത്രക്കാരെ ബാധിക്കാനാണ് സാധ്യത.

നമ്മ മെട്രോ റെഡ് ലൈന്‍

ഹെബ്ബാള്‍ മുതല്‍ സര്‍ജാപൂര്‍ വരെ നീളുന്നതാണ് നമ്മ മെട്രോ റെഡ് ലൈന്‍. പദ്ധതിയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഒരു സ്റ്റേഷന്‍ ഒഴിവാക്കിയത്. ആകെ 36.59 കിലോമീറ്റര്‍ നീളമാണ് ഈ പാതയ്ക്ക് ഉണ്ടായിരിക്കുക. 14.28 കിലോമീറ്റര്‍ തുരങ്കവും, 23.524 കിലോമീറ്റര്‍ എലിവേറ്റഡ് ട്രാക്കുമായിരിക്കും. തെക്കുകിഴക്കന്‍ ബെംഗളൂരുവിലെ പ്രധാന ഐടി കേന്ദ്രമായ സര്‍ജാപൂരിനെ ഹെബ്ബാളുമായി ബന്ധിപ്പിക്കുകയാണ്. എലിവേറ്റഡ് ട്രാക്കില്‍ 17 സ്റ്റേഷനുകളും ടണല്‍ ട്രാക്കില്‍ 11 സ്റ്റേഷനുകളുമുണ്ടാകും.

ഒഴിവാക്കിയത് ഈ സ്‌റ്റേഷന്‍

ബെംഗളൂരു മെട്രോ ഫേസ് 3 എയില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി, മേഖ്രി സര്‍ക്കിളിനും ഗംഗാനഗറിനും ഇടയിലുള്ള വെറ്ററിനറി കോളേജ് ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനാണ് ഒഴിവാക്കിയത്. പുതുക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ നിന്നും വെറ്ററിനറി സ്‌റ്റേഷനെ ഒഴിവാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്നതിനായാണ് സ്റ്റേഷന്‍ വെട്ടിക്കുറച്ചതെന്നാണ് വിവരം.

Also Read: Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു

എത്ര രൂപ ചെലവ് വരും?

ബിഎംആര്‍സിഎല്‍ ആദ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ഡിപിആറില്‍ റെഡ് ലൈന്‍ നിര്‍മിക്കാന്‍ ഏകദേശം 25,583 കോടി രൂപ ആവശ്യമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വലിയ തുക ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ല. ഇതോടെ 2,920 കോടി രൂപ ചെലവില്‍ നിന്നും വെട്ടിക്കുറയ്ക്കാന്‍ ബിഎംആര്‍സിഎല്‍ തീരുമാനിക്കുകയായിരുന്നു. ബിഎംആര്‍സിഎല്‍ സമര്‍പ്പിച്ച ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കാബിനറ്റ് കമ്മിറ്റിയുടെ തീരുമാനം വൈകുകയാണ്

2026 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഭവന-ധനകാര്യ മന്ത്രാലയത്തിന് മുമ്പില്‍ 28,400 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഡിപിആര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പിന്നീടത് 25,583 കോടി രൂപയായി ചെലവ് വെട്ടിക്കുറയ്ക്കുകയായിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാരില്‍ നിന്നും പദ്ധതിക്ക് അനുമതി ലഭിക്കാന്‍ വൈകുകയാണെങ്കില്‍ യാത്രക്കാര്‍ ഏറെകാലം റെഡ് ലൈനിനായി കാത്തിരിക്കേണ്ടതായും വരും. അന്തിമ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ബിഎംആര്‍സിഎലിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.

English Summary

BMRCL has reportedly dropped a key station from the proposed Namma Metro Hebbal-Sarjapur Red Line project, with indications that more stations could also be removed as part of route revisions. The move has sparked concerns among commuters over accessibility and the future alignment of Bengaluru’s major metro corridor.

Follow Us