AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bomb Threat: കളി കാര്യമായി…. സ്കൂളിന് അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരൻ്റെ വികൃതി; പോലീസ് അന്വേഷണം

Bomb Threat To School: പഞ്ചാബിലെ ധന്ദ്ര ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. ഓൺലൈൻ നിന്ന് പരിചയപ്പെട്ട ബിഹാറിൽ നിന്നുള്ള ഒരു സുഹൃത്തിൻറെ സഹായത്തോടെയാണ് വിദ്യാർത്ഥി പ്രിൻസിപ്പാളിന് ബോംബ് ഭീഷണി മെയിൽ അയച്ചത്. ശനിയാഴ്ച സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടാകും എന്നായിരുന്നു ഭീഷണിയിൽ പറഞ്ഞത്.

Bomb Threat: കളി കാര്യമായി…. സ്കൂളിന് അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരൻ്റെ വികൃതി; പോലീസ് അന്വേഷണം
ബോംബ് ഭീഷണിയെ തുടർന്ന് സ്കൂളിൽ പരിശോധനയ്ക്ക് എത്തിയവർ (​Image Credits: TV9 Punjabi)
Neethu Vijayan
Neethu Vijayan | Updated On: 06 Oct 2024 | 02:36 PM

ലുധിയാന: ഒരു ദിവസത്തേക്ക് സ്കൂളിന് അവധി കിട്ടാൻ വേണ്ടി ഒൻപതാം ക്ലാസ്സുകാരൻ നടത്തിയ വികൃതിക്ക് പിന്നാലെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. അജ്ഞാത സന്ദേശത്തിലൂടെ സ്കൂളിൽ ബോംബ് സ്ഫോടനം (Bomb Threat To School) നടത്തും എന്നാണ് വിദ്യാർത്ഥി പ്രിൻസിപ്പാളിന് മെയിൽ അയച്ചത്. തുടർന്ന് പരിശോധനയിൽ ഒന്നും കണ്ടെത്താതിരുന്നതോടെ ആരാണ് മെയിൽ അയച്ചത് എന്ന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

പഞ്ചാബിലെ ധന്ദ്ര ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. ഓൺലൈൻ നിന്ന് പരിചയപ്പെട്ട ബിഹാറിൽ നിന്നുള്ള ഒരു സുഹൃത്തിൻറെ സഹായത്തോടെയാണ് വിദ്യാർത്ഥി പ്രിൻസിപ്പാളിന് ബോംബ് ഭീഷണി മെയിൽ അയച്ചത്. ശനിയാഴ്ച സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടാകും എന്നായിരുന്നു ഭീഷണിയിൽ പറഞ്ഞത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് പ്രിൻസിപ്പാളിന് മെയിൽ ലഭിക്കുന്നത്. പിന്നാലെ പ്രിൻസിപ്പാൾ സ്‌കൂൾ മാനേജ്‌മെൻറിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

എന്നാൽ മെയിൽ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥി ആഗ്രഹിച്ചതു പോലെ വെള്ളിയാഴ്ച സ്കൂളിന് അവധി നൽകി. സ്‌കൂൾ പരിസരത്ത് തിരച്ചിൽ നടത്താൻ സൗത്ത് പോലീസ് അസിസ്റ്റൻറ് കമ്മീഷണർ (എസിപി) ഹർജീന്ദർ സിംഗ് ബോംബ് സ്ക്വാഡിനെ അയയ്ക്കുകയും ചെയ്തു. സ്കൂളിന് അവധി പ്രഖ്യാപിച്ച് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുവോ മറ്റ് വസ്തുക്കളോ കണ്ടെത്താനായില്ല. തുടർന്ന് മെയിൽ അയച്ചയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തി. എന്നാൽ പോലീസിൻ്റെ ആ അന്വേഷണം ചെന്നെത്തിയത് 15 വയസ്സുകാരനിലാണ്.

മെയിൽ അയച്ച ഐപി വിലാസം പിന്തുടർന്നാണ് പോലീസ് 15കാരനിലേക്ക് എത്തിപ്പെട്ടത്. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ മെയിൽ അയച്ചെന്ന് കുട്ടി സമ്മതിച്ചതായും എസിപി പറഞ്ഞു. സ്കൂളിന് അവധി കിട്ടാൻ എന്താണ് മാർഗമെന്ന് ചോദിച്ചപ്പോൾ ഓൺലൈൻ സുഹൃത്തായ ബിഹാർ സ്വദേശിയായ യുവാവാണ് ബോംബ് ഭീഷണി മെയിൽ അയയ്ക്കാൻ തന്നോട് നിർദേശിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് അന്നേ ദിവസം ഓൺലൈൻ ഗെയിം കളിക്കാൻ പദ്ധതിയിട്ടിരുന്നു. മെയിൽ അയച്ചയാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ മറ്റ് നടപടികളിലേക്ക് കടക്കുന്നല്ലെന്നാണ് പോലീസ് അറിയിച്ചത്.