BRICS 2026 : എല്ലാം സെറ്റാണ്! ബ്രക്സ് ഉച്ചകോടിക്ക് തയ്യാറായി ഇന്ത്യ

BRCIS 2026 Summit : 18-ാമത് ബ്രിക്സ ഉച്ചകോടിക്കാണ് നാളെ കൊടിയേറുന്നത്. ലോക നേതാക്കളെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറായി എന്ന് അറിയിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡൻ്റെ വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കും

BRICS 2026 : എല്ലാം സെറ്റാണ്! ബ്രക്സ് ഉച്ചകോടിക്ക് തയ്യാറായി ഇന്ത്യ

Pm Narendra Modi Brics 2026

Updated On: 

10 Sep 2026 | 10:49 PM

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് തയ്യാറായി ഇന്ത്യ. രാജ്യം ലോകനേതാക്കളെ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു എന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു.  സെപ്റ്റംബർ 12ന് ആരംഭിക്കുന്ന ഉച്ചകോടി 13-തീയതി വരെ ഉണ്ട്. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷിജിൻപിങ്, പെസഷ്കിയനുള്ളൾപ്പെടെയുള്ള ലോകനേതാക്കളെ നാളെ മുതൽ ഡൽഹിയിലേക്കെത്തും. ശനിയാഴ്ചാണ് ചൈനീസ് പ്രസിഡൻ്റ് രാജ്യതലസ്ഥാനത്തേക്ക് എത്തുക. 20ൽ അധികം ലോക നേതാക്കളാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

രാജ്യം തയ്യാറായി വീഡിയോ പങ്കുവെച്ച് പ്രധനനമന്ത്രി

ALSO READ : ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചാണ് ചൈനീസ് പ്രസിഡൻ്റ് ഇന്ത്യയിലേക്കെത്തുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷം ഷീ ജിൻപിങ് ന്യൂ ഡൽഹിയിലേക്കെത്തുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ നയതന്ത്ര ബന്ധത്തിന് തുടക്കം കുറിക്കാനുള്ള സൂചനയും കൂടിയാണിത്. ഉച്ചകോടിക്ക് 48 മണിക്കൂർ തൊട്ടുമുമ്പാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഷീ ജിൻപിങ് ബ്രിക്സിൽ പങ്കെടുക്കുമെന്ന് വിവരം സ്ഥിരീകരണം നൽകിയത്.  ശനിയാഴ്ച എത്തുന്ന ചൈനീസ് പ്രസിഡൻ്റ് 13-ാം തീയതി മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. 2020ലെ ഗാൽവാൻ സംഭവത്തിന് ശേഷം താറുമാറായ ഇന്ത്യ ചൈന നയതന്ത്ര ബന്ധം ഈ വരവോടെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചിരുന്നു.

ഈ മാസം കിർഗിസ്ഥാനിൽ വച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുന്നവരല്ലെന്നും, മറിച്ച് പങ്കാളികളാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും വികസനത്തിനുള്ള അവസരങ്ങളാണ് പരസ്പരം ഒരുക്കുന്നത് എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഗാൽവാൻ സംഘർഷത്തിന് ശേഷം ചൈനീസ് നിക്ഷേപങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ അടുത്തിടെ ചില ഇളവുകൾ വരുത്തിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 12.4 ശതമാനം വർധിച്ച് 155 ബില്യൺ ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തിയിരുന്നു. പത്ത് വർഷം മുൻപുണ്ടായിരുന്ന 71.6 ബില്യൺ ഡോളറിൻ്റെ ഇരട്ടിയിലധികമാണിത്. ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ വ്യാപാരം മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Andhra School Chainsaw Attack: പെൺകുട്ടികൾക്ക് നേരെ ഉണ്ടായ ചെയിൻസോ ആക്രമണം: ആന്ധ്രയിലെ സ്കൂളിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?
ഭർത്താവിൻ്റെ മർദ്ദനം ഭയന്നെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചു; കോൺസ്റ്റബിൾ അറസ്റ്റിൽ
സമരച്ചൂടിൽ തിളച്ച് ഡൽഹി: ചലോ ദില്ലി മാർച്ചുമായി ഇന്ത്യാ സഖ്യം; സിഖ് കൂട്ടക്കൊലയിൽ മാപ്പ് തേടി ബിജെപി മാർച്ച്
കോഴിക്കോട്ടേക്ക് ഇല്ല! മംഗളൂരു- ഗോവ വന്ദേഭാരത് യശ്വന്ത്പുരിലേക്ക് നീട്ടി
ഡൽഹിയിൽ ഇന്ത്യാ മുന്നണി റാലി; 4,000ലേറെ പൊലീസുകാരെ വിന്യസിക്കും, കനത്ത സുരക്ഷ
Omar Abdulla Marriage: അങ്ങനെ അത് കഴിഞ്ഞു ബ്രോസ്..! ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വിവാഹം കഴിഞ്ഞു
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം