AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Love marriage Problems: വരന് നല്ല ജോലിയില്ല, മാതാപിതാക്കൾ നവവധുവിനെ ഭർതൃവീട്ടിൽ നിന്ന് വലിച്ചിഴച്ചു

Issues after Love marriage: യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടുകാരുടെ നേരെ മുളകുപൊടി എറിഞ്ഞ ശേഷമാണ് യുവതിയെ വലിച്ചിഴച്ച് കാറിൽ കയറ്റിയത്.

Love marriage Problems: വരന് നല്ല ജോലിയില്ല, മാതാപിതാക്കൾ നവവധുവിനെ ഭർതൃവീട്ടിൽ നിന്ന് വലിച്ചിഴച്ചു
MarriageImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 26 Sep 2025 07:04 AM

ഹൈദരാബാദ്: മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച യുവതിയെ ഭർതൃവീട്ടിൽ നിന്ന് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി. ഹൈദരാബാദിലെ നർസംപള്ളിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവതിയെ അവളുടെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ബലപ്രയോഗത്തിലൂടെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നാലുമാസം മുൻപാണ് യുവതി ഈ യുവാവിനെ വിവാഹം കഴിച്ചത്. വരന് നല്ല ജോലിയില്ലെന്ന കാരണം പറഞ്ഞാണ് യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിര് നിന്നത്. എന്നാൽ ഇരുവരും ഒരേ സമുദായത്തിൽപ്പെട്ടവരാണെന്ന് കീസറ പോലീസ് അറിയിച്ചു. ആദ്യം വാക്കുതർക്കത്തിൽ തുടങ്ങിയ പ്രശ്നം പിന്നീട് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടുകാരുടെ നേരെ മുളകുപൊടി എറിഞ്ഞ ശേഷമാണ് യുവതിയെ വലിച്ചിഴച്ച് കാറിൽ കയറ്റിയത്.

വൈറലായ വീഡിയോയിൽ, യുവതിയെ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് വലിച്ചിഴക്കുന്നതും അവൾ നിലത്തു വീണ് അലറിക്കരയുന്നതും വ്യക്തമായി കാണാം. പിന്നീട് മണ്ണിലൂടെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ യുവതി എതിർക്കുന്നുണ്ട്. എന്നാൽ ബലം പ്രയോഗിച്ച് അവളെ കാറിനകത്തേക്ക് തള്ളിക്കയറ്റുന്നു. ഇതിനിടെ തടയാനെത്തിയ യുവാവിനെയും അവന്റെ കുടുംബത്തെയും യുവതിയുടെ വീട്ടുകാർ വടികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കൾ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.