Viral Video: ‘അമ്മയെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, അവ‍ർ എന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്’; യുവതിയുടെ വീഡിയോ വൈറൽ

Bride Viral Video: സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും അത് വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

Viral Video: അമ്മയെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, അവ‍ർ എന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്; യുവതിയുടെ വീഡിയോ വൈറൽ

Viral Video

Published: 

23 Jan 2026 | 01:41 PM

ഏതൊരാളുടെയും ജീവിതത്തില്‍ നടക്കുന്ന ഏറ്റവും സുന്ദര നിമിഷങ്ങളിൽ ഒന്നാണ് വിവാഹം. അതുകൊണ്ട് തന്നെ ആ ദിവസം അത്രത്തോളം മനോഹരമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. വിവാഹത്തിന് തങ്ങളുടെ പ്രിയപ്പെട്ടവർ പങ്കെടുക്കാനും എല്ലാവരും ആ​ഗ്രഹിക്കാറുണ്ട്. എന്നാൽ സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും അത് വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഡിജിറ്റൽ ക്രീയേറ്ററായ അരിയാന ഗ്രിമാൽഡിയാണ് തന്‍റെ വിവാഹത്തിന് സ്വന്തം അമ്മയെ ക്ഷണിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവച്ചത്. ഇതിനൊപ്പം വിവാഹ ചിത്രങ്ങളും യുവതി പങ്കുവച്ചിട്ടുണ്ട്. അത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. എന്നാൽ ആ തീരുമാനം തന്നെ വേദനിപ്പിച്ചില്ല. കാരണം അവ‍ർ തന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്. അവസാനം താൻ സമാധാനം തെരഞ്ഞെടുത്തതാണ്. നന്ദി കേടോ. ദേഷ്യമോ പ്രതികാരമോ അല്ല തന്‍റെ തീരുമാനമെന്നും അവ‍ർ വ്യക്തമാക്കി. അത് സ്വയം സംരക്ഷിക്കേണ്ടത് കൊണ്ട് മാത്രം എടുക്കേണ്ടിവന്ന ഒരു തീരുമാനമാണിതെന്നും തന്‍റെ കുട്ടിക്കാലത്ത് സംരക്ഷണം ഉറപ്പാക്കേണ്ട വ്യക്തിയിൽ നിന്നും താൻ അത്രയേറെ വേദന അനുഭവിക്കേണ്ടിവന്നെന്നും അവ‍ർ കൂട്ടിച്ചേർത്തു.

Also Read:‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!

പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പോസ്റ്റിനു കമന്റുമായി എത്തുന്നത്. നിരവധി പേർ യുവതിയെ അനുകൂലിച്ചപ്പോൾ ചിലർ പ്രതികൂലിച്ചു. കുടുംബത്തെ കുറിച്ചും മാതാപിതാക്കളുടെ പ്രാധാന്യത്തെ കുറിച്ചും അമ്മ എന്നും അമ്മയാണെന്നുമാണ് നിരവധി പേർ കമന്റുകളുമായി എത്തിയത്. എന്നാൽ, മറ്റ് ചിലർ ജീവിതത്തിൽ ഏറ്റവും അവശ്യമായ സംഗതി സമാധാനമാണെന്നും അവനവന്‍റെ മാനസികാരോഗ്യമാണെന്നും കുറിച്ചു.

 

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ