British Woman Raped In Delhi: ഇൻസ്റ്റഗ്രാമിലൂടെ പരിചയം; ഡൽഹിയിൽ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു, രണ്ട് പേർ അറസ്റ്റിൽ

British Women Raped In Delhi: പ്രതികളിലൊരാളായ കൈലാഷ് യുവതിയുടെ ഇൻസ്റ്റ​ഗ്രാം സുഹൃത്താണെന്ന് പൊലീസ് പറയുന്നു. മഹാരാഷ്ട്രയിലും ​ഗോവയിലും അവധിക്കാലം ചെലവഴിക്കാൻ അടുത്തിടെയാണ് യുവതി ഇന്ത്യയിലെത്തിയത്.

British Woman Raped In Delhi: ഇൻസ്റ്റഗ്രാമിലൂടെ പരിചയം; ഡൽഹിയിൽ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു, രണ്ട് പേർ അറസ്റ്റിൽ

sexual assualt

Published: 

13 Mar 2025 12:50 PM

ഡൽഹിയിൽ ബ്രിട്ടീഷ് യുവതി ബലാത്സം​ഗത്തിനിരയായി. ഡൽഹി മഹിപാൽപൂരിയിലെ ഹോട്ടലിലാണ് വെച്ചാണ് വിദേശ വനിത ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ കൈലാഷ്, വസീം എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രതികളിലൊരാളായ കൈലാഷ് യുവതിയുടെ ഇൻസ്റ്റ​ഗ്രാം സുഹൃത്താണെന്ന് പൊലീസ് പറയുന്നു. മഹാരാഷ്ട്രയിലും ​ഗോവയിലും അവധിക്കാലം ചെലവഴിക്കാൻ അടുത്തിടെയാണ് യുവതി ഇന്ത്യയിലെത്തിയത്. കൈലാഷിനോടും യാത്രയിൽ പങ്ക് ചേരാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് യാത്ര ചെയ്യാനാകില്ലെന്നും പകരം ഡൽ​ഹിയിൽ വരാനും യുവതിയോട് കൈലാഷ് പറഞ്ഞു. ഇതനുസരിച്ച് ചൊവ്വാഴ്ച യുവതി ഡൽഹിയിലെത്തി മഹിപാൽപുരിലെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.

ALSO READ: ഒത്തുതീർപ്പാക്കിയെന്ന് കരുതി പോക്സോ കേസ് റദ്ദാക്കാനാകില്ല; ഹൈക്കോടതി

അന്ന് രാത്രി കൈലാഷ് യുവതിയെ കാണാൻ ഹോട്ടലിൽ ചെന്നു. എന്നാൽ അയാൾ തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിക്കുക‌യാണെന്ന് മനസ്സിലായതിനെ തുട‍ർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. എന്നാൽ കൈലാഷ് യുവതിയെ ഉപദ്രവിക്കുകയായിരുന്നു. കൈലാഷിൽ നിന്ന് രക്ഷപ്പെട്ട് ഹോട്ടൽ റിസപ്ഷനിൽ വിവരം അറിയിക്കാൻ പോകുന്നതിനിടെയാണ് സഹായം വാഗ്ദാനം ചെയ്ത് ഹോട്ടൽ ലിഫ്റ്റിൽ വെച്ച് വസീം യുവതിയോട് അതിക്രമം കാട്ടിയത്.

ബുധനാഴ്ച രാവിലെ വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. തുടർന്ന്  പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.  ബലാത്സംഗം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അധികാരികൾ ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കേസിലെ മുഖ്യപ്രതി കൈലാഷ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായാണ്. ഇൻസ്റ്റ​ഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. ​ഗൂ​ഗിൾ ട്രാൻസലേറ്ററിന്റെ സഹായത്തോടെയാണ് ഇയാൾ യുവതിയുമായി സംസാരിച്ചിരുന്നതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.

 

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം