Viral video: തെരുവിൽ കാളയുടെ ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു, വൈറലായ വീഡിയോ ഇതാ

Bull Attack in Rajasthan: പരിക്കേറ്റ മോത്തിലാലിനെ സമീപത്തുണ്ടായിരുന്നവർ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Viral video:  തെരുവിൽ കാളയുടെ ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു, വൈറലായ വീഡിയോ ഇതാ

Viral Video Of Bull Attack

Published: 

15 Sep 2025 | 03:50 PM

ബലോത്ര: തെരുവിൽ അലഞ്ഞു തിരിയുന്ന മൃ​ഗങ്ങളുടെ ആക്രമണ വീഡിയോകൾ ഇടയ്ക്ക് വൈറൽ ആകാറുണ്ട്. ഇപ്പോൾ ആ ശ്രേണിയിലേക്ക് പുതുതായി ഒരു സംഭവം കൂടി. രാജസ്ഥാനിലെ ബലോത്രയിലാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്. ബൽദേവ് ജി കി പോൾ പ്രദേശത്ത് സെപ്റ്റംബർ 14 ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയുണ്ടായ ദാരുണമായ സംഭവത്തിൽ 55 വയസ്സുള്ള കടക്കാരൻ ആണ് ഇരയായത്.

തെരുവിൽ അലഞ്ഞു തിരിയുന്ന കാളയുടെ കുത്തേറ്റ് മോത്തിലാൽ അഗർവാൾ എന്നയാളാണ് മരിച്ചത്. കാളയുടെ കുത്തേറ്റ് മാരകമായി പരിക്കേറ്റ ഇയാൾ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.


സംഭവത്തിൻ‌റെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ, മോത്തിലാൽ തന്റെ കടയിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങുന്നതും, പിന്നിൽ നിന്ന് പാഞ്ഞെത്തിയ കാള കൊമ്പ് ഉപയോഗിച്ച് ഇദ്ദേഹത്തെ കുത്തി നിലത്തേക്ക് വലിച്ചെറിയുന്നതും കാണാം. ഈ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ മോത്തിലാലിനെ സമീപത്തുണ്ടായിരുന്നവർ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മകന്റെ പരാതിയിൽ ബലോത്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം