Bullet Train: സ്വപ്‌നപദ്ധതിയുടെ ഡിപിആറിന് ഒരു വര്‍ഷം മാത്രം; ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് ‘ദേ പോയി, ദാ വരാം’

India’s Bullet Train DPRs: ബുള്ളറ്റ് ട്രെയിന്‍ കോറിഡോറുകളുടെ ഡിപിആര്‍ 2027 മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഹൈദരാബാദ്-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു തുടങ്ങിയവയാണ്‌ പദ്ധതിയിലെ പ്രധാന റൂട്ടുകള്‍. പദ്ധതി ദക്ഷിണേന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും. നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം കുറയുമെന്നതാണ് പ്രത്യേകത. യാത്രാസമയം എങ്ങനെ കുറയുമെന്ന് നോക്കാം.

Bullet Train: സ്വപ്‌നപദ്ധതിയുടെ ഡിപിആറിന് ഒരു വര്‍ഷം മാത്രം; ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് ദേ പോയി, ദാ വരാം

പ്രതീകാത്മക ചിത്രം

Updated On: 

05 Apr 2026 | 09:14 PM

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ സ്വപ്‌നങ്ങള്‍ക്ക് വേഗത കൂടുന്നു. മൂന്ന് ബുള്ളറ്റ് ട്രെയിന്‍ കോറിഡോറുകളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) 2027 മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഹൈദരാബാദ്-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു തുടങ്ങിയവയാണ്‌ പദ്ധതിയിലെ പ്രധാന റൂട്ടുകള്‍. ഈ റൂട്ടുകളിലെ ഡിപിആര്‍ തയ്യാറാക്കുന്ന ജോലികള്‍ ഈ വര്‍ഷം സെപ്തംബറിനും അടുത്ത മാര്‍ച്ചിനും ഇടയില്‍ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

യാത്രാസമയം കുറയും

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങള്‍ ഉള്‍പ്പെട്ടതുകൊണ്ട് ദക്ഷിണേന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും. നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം കുറയുമെന്നതാണ് പ്രത്യേകത. ഓരോ നഗരങ്ങളിലെയും യാത്രാസമയം എങ്ങനെ കുറയുമെന്ന് നോക്കാം.

Also Read: Bengaluru Train: ബെംഗളൂരുവിലേക്ക് പോകല്ലേ…ട്രെയിനുകള്‍ റദ്ദാക്കി, കടുത്ത നിയന്ത്രണം

പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഹൈദരാബാദ്-ബെംഗളൂരു യാത്രയ്ക്ക് വെറും 1 മണിക്കൂര്‍ 13 മിനിറ്റ് മതിയാകും. ഹൈദരാബാദ്-ചെന്നൈ യാത്ര വെറും 2.55 മണിക്കൂറായി കുറയും. അതുകൊണ്ട് തന്നെ, ഈ നഗരങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കടക്കം ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഗുണം ചെയ്യും.

ഫെബ്രുവരിയില്‍ ഏഴ് പുതിയ ഹൈസ്പീഡ് റെയില്‍ പദ്ധതികളുടെ നടത്തിപ്പ് റെയിൽവേ ബോർഡ് നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു. 2027 മാർച്ചോടെ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. 250 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസ് നടത്തുക.

Follow Us
Related Stories
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
ഇക്കിളി സബ്സ്ക്രിപ്ഷൻ അ‌ല്ല, ഇത് ക്രിമിനൽസ് ഒൺലി! ഇന്ത്യൻ ​സൈബർ ​ക്രിമിനലുകളുടെ ‘ആശാൻ’ അ‌റസ്റ്റിൽ; പ്രായം 18
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി