Bullet Train: ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർണ്ണായക ഘട്ടം; തുരങ്ക നിര്‍മ്മാണം ജൂലൈ മുതല്‍; യന്ത്രങ്ങള്‍ റെഡിയാകുന്നു

Bullet Train Tunnel Boring Updates : ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂഗര്‍ഭ തുരങ്ക നിര്‍മ്മാണം ജൂലൈയില്‍ ആരംഭിക്കും. രണ്ടാമത്തെ ടണൽ ബോറിംഗ് മെഷീന്റെ അസംബ്ലിങ് ഘട്ടം മഹാരാഷ്ട്രയിലെ ഘാൻസോളിക്ക് സമീപമുള്ള സാവ്ലിയിൽ തുടങ്ങി. ഒന്നാമത്തെ യന്ത്രത്തിന്റെ അസംബ്ലിങ് വിക്രോളിയില്‍ ആരംഭിച്ചിരുന്നു.

Bullet Train: ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർണ്ണായക ഘട്ടം; തുരങ്ക നിര്‍മ്മാണം ജൂലൈ മുതല്‍; യന്ത്രങ്ങള്‍ റെഡിയാകുന്നു

പ്രതീകാത്മക ചിത്രം

Published: 

12 Apr 2026 | 09:46 PM

മുംബൈ: രാജ്യം കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂഗര്‍ഭ തുരങ്ക നിര്‍മ്മാണം ജൂലൈയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട്‌ രണ്ടാമത്തെ ടണൽ ബോറിംഗ് മെഷീന്റെ അസംബ്ലിങ് ഘട്ടം മഹാരാഷ്ട്രയിലെ ഘാൻസോളിക്ക് സമീപമുള്ള സാവ്ലിയിൽ തുടങ്ങി. ഏതാനും ദിവസം മുമ്പ് ഒന്നാമത്തെ യന്ത്രത്തിന്റെ അസംബ്ലിങ് വിക്രോളിയില്‍ ആരംഭിച്ചിരുന്നു.

ജൂലൈയില്‍ തുരങ്കം തുരക്കുന്ന ജോലികള്‍ ആരംഭിക്കാനാണ് നീക്കം. ബാന്ദ്ര കുർള കോംപ്ലക്സ് മുതൽ സാവ്ലി വരെയുള്ള 16 കിലോമീറ്റർ ഭാഗമാണ് ഈ രണ്ട് ടണൽ ബോറിംഗ് മെഷീനുകള്‍ ചേര്‍ന്ന് തുരക്കും. ബാന്ദ്ര കുർള കോംപ്ലക്സ് മുതൽ ഷിൽഫാറ്റ വരെയുള്ള 21 കിലോമീറ്റർ ഭൂഗർഭ പാതയുടെ ഭാഗമാണിത്.

Also Read: Bullet Train: സ്വപ്‌നപദ്ധതിയുടെ ഡിപിആറിന് ഒരു വര്‍ഷം മാത്രം; ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് ‘ദേ പോയി, ദാ വരാം’

താനെ ക്രീക്കിന് അടിയിലൂടെയുള്ള 7 കിലോമീറ്റർ കടലിനടിയിലെ റെയിൽ തുരങ്കവും ഇതില്‍ ഉൾപ്പെടുന്നു. മൊത്തം ഭൂഗർഭ അലൈൻമെന്റിൽ 5 കിലോമീറ്റർ ഇതിനകം പൂർത്തിയാക്കി. ബാക്കി 16 കിലോമീറ്റർ ദൂരരം ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കും.

13.1 മീറ്റർ വ്യാസമുള്ള ഒറ്റ ട്യൂബ് തുരങ്കമാണ് നിർമ്മിക്കുന്നത്. ഇരട്ട ട്രാക്കുകൾ ഉൾക്കൊള്ളുന്ന വിധത്തിലാണ് നിര്‍മ്മാണം. ഭൂനിരപ്പിൽ നിന്ന് 25 മീറ്റർ മുതൽ 57 മീറ്റർ വരെ ആഴത്തില്‍ പാത കടന്നുപോകും. ഒക്ടോബറോടെ പ്രധാന തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ