Cancer Medicine: കാൻസർ മരുന്നുകളുടെ വില 70 ശതമാനത്തോളം കുറയും; നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

Cancer Drug Prices to Drop by Up to 70 Percent: ക്യാൻസർ രോഗികൾക്ക് ആശ്വാസകരമായ ഒരു തീരുമാനം വന്നിരിക്കുകയാണ്. നാഷണൽ എസെൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ പെടാത്ത എല്ലാ പ്രൈവറ്റ്, ജനറിക്, ബ്രാൻഡഡ്, ഇറക്കുമതി ചെയ്യുന്ന ക്യാൻസർ മരുന്നുകളുടെയും ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി നിജപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം...

Cancer Medicine: കാൻസർ മരുന്നുകളുടെ വില 70 ശതമാനത്തോളം കുറയും; നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

പ്രതീകാത്മക ചിത്രം

Published: 

08 Oct 2026 | 08:52 PM

ഡൽഹി: ക്യാൻസർ രോഗികൾക്ക് ആശ്വാസകരമായ ഒരു തീരുമാനം വന്നിരിക്കുകയാണ്. നാഷണൽ എസെൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ പെടാത്ത എല്ലാ പ്രൈവറ്റ്, ജനറിക്, ബ്രാൻഡഡ്, ഇറക്കുമതി ചെയ്യുന്ന ക്യാൻസർ മരുന്നുകളുടെയും ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി നിജപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തിരിക്കുകയാണ്. നിർമ്മാതാക്കൾ മരുന്ന് വിതരണക്കാർക്കും റീട്ടെയിലർമാർക്കും നൽകുന്ന വിലയും മരുന്നുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്ന പരമാവധി വിലയും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുകയാണ് ഈ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ക്യാൻസർ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയർന്ന ലാഭ വിഹിതവും അമിത വിലയും നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി ഈ അടുത്ത ഇടയ്ക്ക് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. സുപ്രീം കോടതിയുടെ ഈ ഇടപെടലിനെ തുടർന്നാണ് കേന്ദ്ര സർക്കാർ കാൻസർ രോഗികൾക്ക് ആശ്വാസകരമായ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പുതിയ പരിധി നിലവിൽ വരുന്നതോടെ ഇപ്പോൾ വിപണിയിലുള്ള ക്യാൻസർ മരുന്നുകളുടെ വില്പന വിലയിൽ ഏകദേശം 70 ശതമാനം വരെ കുറവുണ്ടാകും എന്നാണ് പ്രതീക്ഷയ്ക്കപ്പെടുന്നത്.

Also Read: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം നിർത്തലാക്കുന്നു; പ്രോസിക്യൂഷൻ പരിധി ഉയർത്തി

ഈ നിർണായ തീരുമാനത്തിലൂടെ രാജ്യത്ത് അർബുദ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2500 കോടി രൂപയുടെ സാമ്പത്തിക ആശ്വാസം ലഭിക്കും. പേറ്റന്റ് ലഭിച്ചിട്ടുള്ള 35 മരുന്നുകൾ ഉൾപ്പെടെ ആകെ 110 ൽ അധികം പ്രമുഖ ക്യാൻസർ പ്രതിരോധ മരുന്നുകളെ ഈ തീരുമാനം നേരിട്ട് സഹായിക്കുന്നതാണ്.

മുൻപ് ആവശ്യ മരുന്നുകളുടെ പട്ടികയിൽ ഉള്ള 131 ക്യാൻസർ മരുന്നുകൾക്ക് മാത്രമായിരുന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വില നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഈ പുതിയ തീരുമാനത്തിലൂടെ പട്ടികയ്ക്ക് പുറത്തുള്ള കൂടുതൽ മരുന്നുകൾക്ക് കൂടി വിതരണക്കാരും ആശുപത്രികളും ഈടാക്കിയിരുന്ന ഉയർന്ന ലാഭവിഹിതം ഇല്ലാതാവും. അതോടെ ഈ മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാവുകയും ചെയ്യുമെന്നാണ് കരുതുന്നത്. നിലവിൽ ക്യാൻസർ രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മരുന്നുകളുടെ ഉയർന്ന വില. ചികിത്സയ്ക്ക് പുറമേ മരുന്നുകൾക്കും വലിയതോതിൽ പണം ചെലവാകുന്നതോടെ സാധാരണ കുടുംബങ്ങളുടെ ആകെ താളം തെറ്റുന്ന അവസ്ഥയാണ് ഉള്ളത്. അങ്ങനെയുള്ള രോ​ഗികളെയും കുടുംബങ്ങളെയും സംബന്ധിച്ചെടുത്തോളം ഈ പുതിയ തീരുമാനം ഏറെ ​ഗുണകരമായിരിക്കും എന്നതിൽ സംശയം ഇല്ല.

English Summary

A decision bringing relief to cancer patients has been announced. The Central Government has decided to cap the trade margin at a maximum of 30 percent for all private, generic, branded, and imported cancer drugs that are not included in the National List of Essential Medicines.

Loading...
Unable to load recommendations.
Follow Us
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ചാണോ സൂക്ഷിക്കുന്നത്?
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു