Fight ticket new rates: വിമാനയാത്ര ഇനി ചിലവേറുമോ? പരിധി നിശ്ചയിച്ച് കേന്ദ്രം… പുതിയ ടിക്കറ്റ് നിരക്ക് ഇങ്ങനെ
Caps Domestic Flight Ticket Prices: വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കി. നിരക്കുകൾ സാധാരണ നിലയിലാകുന്നത് വരെ ഈ നിയന്ത്രണം തുടരും.
ന്യൂഡൽഹി: പുതിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) മാനദണ്ഡങ്ങൾ കാരണം പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ ദൗർലഭ്യം പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതോടെ ആഭ്യന്തര യാത്രക്കാരുടെ താൽപ്പര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടു.
വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കി. നിരക്കുകൾ സാധാരണ നിലയിലാകുന്നത് വരെ ഈ നിയന്ത്രണം തുടരും. നിരക്ക് സംബന്ധിച്ച് പുനഃപരിശോധന നടക്കുന്നതുവരെ നിശ്ചയിച്ച ഈ പരിധി എല്ലാ വിമാന കമ്പനികളും നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ബുക്കിങ്ങുകളിലും പാലിക്കണം.
കേന്ദ്രം നിശ്ചയിച്ച പുതിയ പരമാവധി നിരക്കുകൾ
വിമാനയാത്രയുടെ ദൂരം അനുസരിച്ചാണ് ടിക്കറ്റ് നിരക്കിന് കേന്ദ്രം പരിധി നിശ്ചയിച്ചിരിക്കുന്നത്
- 500 കിലോമീറ്റർ വരെ ദൂരമുള്ള യാത്രകൾക്ക് ഒരു കാരണവശാലും 7,500 രൂപയിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ല.
- 500 കിലോമീറ്ററിനും 1,000 കിലോമീറ്ററിനും ഇടയിലുള്ള യാത്രയ്ക്ക് ടിക്കറ്റ് നിരക്കായി പരമാവധി 12,000 രൂപ വരെയാണ് അനുവദിച്ചിട്ടുള്ളത്.
Also Read: Kuwait Holidays: കുവൈറ്റ് പ്രവാസികളെ സന്തോഷിക്കാൻ വകയുണ്ട്; ജനുവരിയിൽ ആറ് പൊതു അവധികൾ
- 1,000 നും 1,500 കിലോമീറ്ററിനും ഇടയിലുള്ള യാത്രയ്ക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് 15,000 രൂപ ആണ്.
- ഏറ്റവും ദീർഘമായ 1,500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി ടിക്കറ്റ് നിരക്ക് 18,000 രൂപ ആണ്.
- ബിസിനസ് ക്ലാസ് യാത്രകൾക്ക് ഈ നിരക്ക് പരിധി ബാധകമല്ലെന്നും മന്ത്രാലയത്തിന്റെ ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.