Kuwait Holidays: കുവൈറ്റ് പ്രവാസികളെ സന്തോഷിക്കാൻ വകയുണ്ട്; ജനുവരിയിൽ ആറ് പൊതു അവധികൾ
January 2026 Holidays in Kuwait: ജനുവരി 4 ഞായറാഴ്ച മുതൽ കുവൈറ്റികൾ ജോലികളിലേക്ക് മടങ്ങിപോകണം. യാത്രകൾ, കുടുംബ ഒത്തുചേരലുകൾ എന്നിവയ്ക്കായി കുവൈറ്റികൾക്ക് ഈ സമയം മാറ്റിവെക്കാവുന്നതാണ്.
കുവൈറ്റ് സിറ്റി: 2026ൽ ജനുവരിയിൽ കുവൈറ്റ് പ്രവാസികൾക്ക് സന്തോഷിക്കാൻ വകയുണ്ട്. ആകെ ആറ് പൊതു അവധികളാണ് കുവൈറ്റികൾക്ക് ലഭിക്കാൻ പോകുന്നത്. ഇസ്രാ, മിഅ്‌റാജ് എന്നീ പ്രധാന മതപരമായ ആചാരങ്ങൾ ഉൾപ്പെടെയാണ് അവധികൾ ലഭിക്കുന്നത്. പുതുവത്സര അവധി ജനുവരി 1 വ്യാഴാഴ്ച മുതൽ ജനുവരി 3 ശനിയാഴ്ച വരെ നീണ്ടുനിൽക്കും.
ജനുവരി 4 ഞായറാഴ്ച മുതൽ കുവൈറ്റികൾ ജോലികളിലേക്ക് മടങ്ങിപോകണം. യാത്രകൾ, കുടുംബ ഒത്തുചേരലുകൾ എന്നിവയ്ക്കായി കുവൈറ്റികൾക്ക് ഈ സമയം മാറ്റിവെക്കാവുന്നതാണ്. പുതുവത്സരം ആഘോഷിക്കാനായി യാത്രകൾ പോകാനും നിങ്ങൾക്ക് സാധിക്കും.
പുതുവത്സരത്തിന് പുറമെ, ജനുവരിയിലെ രണ്ടാമത്തെ അവധി ദിനങ്ങൾ ഇസ്ര, മിഅ്‌റാജ് എന്നിവയാണ്. ജനുവരി 16 വെള്ളിയാഴ്ചയാണ് ഈ അവധി വരുന്നത്. കുവൈറ്റിൽ വെള്ളിയാഴ്ച ഇതിനകം പ്രതിവാര പൊതു അവധിയായതിനാൽ, ജനുവരി 17, 18 തീയതികളിൽ അതായത്, ശനി, ഞായർ ദിവസങ്ങളിലേക്ക് കൂടി അവധി നീട്ടിയിട്ടുണ്ട്.




ഞായറാഴ്ചയാണ് ബദൽ അവധി ദിനമായി നിശ്ചയിച്ചിരിക്കുന്നത്, ജനുവരി 19 തിങ്കളാഴ്ച സാധാരണ ജോലികൾ പുനരാരംഭിക്കും. പ്രതിവാര ജോലി ഷെഡ്യൂൾ തടസപ്പെടുത്താതെ മതപരമായ ചടങ്ങുകൾ ആചരിക്കുന്നതിന് താമസക്കാർക്ക് മൂന്ന് ദിവസത്തെ പൂർണ്ണ അവധി ലഭിക്കാൻ സഹായിക്കും.
Also Read: Kuwait Pet Laws: നായ്ക്കളും പൂച്ചകളും പറ്റില്ല; വാണിജ്യ ഇറക്കുമതിയ്ക്ക് കുവൈറ്റില്‍ നിരോധനം
പുതുവത്സരവും ഇസ്രാ, മിഅ്‌റാജ് അവധി ദിനങ്ങളും ചേർന്ന് കുവൈറ്റികൾക്ക് വർഷത്തിന്റെ തുടക്കത്തിൽ തന്നെ അവധികൾ നിരവധിയാണ്. ഈ അവധികൾക്ക് അനുസൃതമായി ആഘോഷങ്ങൾ ആസൂത്രണം ചെയ്യാൻ കുടുംബങ്ങൾക്ക് സാധിക്കും. യാത്രകൾ, കമ്മ്യൂണിറ്റി പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.