5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Drugs Banned: ആൻ്റിബയോട്ടിക്കുകൾ ഉൾപ്പെടെ 156 സംയുക്തങ്ങൾക്ക് നിരോധനം; നിരോധനം എന്തിനെല്ലാം?

Drugs Banned In India: ഒന്നിലധികം മരുന്നുകൾ ചേർത്തുള്ളവയെയാണ് സംയുക്തങ്ങൾ എന്ന് വിളിക്കുന്നത്. ലോകത്താകമാനം 25-ൽത്താഴെ എണ്ണത്തിനാണ് അംഗീകാരമുള്ളത്. എന്നാൽ ഇന്ത്യൻവിപണിയിൽ ആയിരത്തിനുമുകളിൽ സംയുക്തങ്ങളാണുള്ളത്. പലഘട്ടങ്ങളായി 350-ഓളം മരുന്നുകളാണ് ഇതുവരെ നിരോധിച്ചിരിക്കുന്നത്.

Drugs Banned: ആൻ്റിബയോട്ടിക്കുകൾ ഉൾപ്പെടെ 156 സംയുക്തങ്ങൾക്ക് നിരോധനം; നിരോധനം എന്തിനെല്ലാം?
fixed-dose combination drugs. (Represental Image)
Follow Us
neethu-vijayan
Neethu Vijayan | Published: 24 Aug 2024 08:10 AM

രാജ്യത്ത് 156 മരുന്നുസംയുക്തങ്ങൾക്ക് (fixed-dose combination drugs) കേന്ദ്രസർക്കാർ (Central government) നിരോധനം. കേരളത്തിലടക്കം കാര്യമായ വിൽപ്പനയുള്ള മരുന്നുസംയുക്തങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മൾട്ടിവൈറ്റമിനുകൾ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പൽബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങൾ തുടങ്ങിയ ഒട്ടേറെ അസുഖങ്ങൾക്കുള്ള മരുന്നുകളാണിവയെന്ന് റിപ്പേർട്ടുകൾ വ്യക്തമാക്കുന്നു.

ഒന്നിലധികം മരുന്നുകൾ ചേർത്തുള്ളവയെയാണ് സംയുക്തങ്ങൾ എന്ന് വിളിക്കുന്നത്. ലോകത്താകമാനം 25-ൽത്താഴെ എണ്ണത്തിനാണ് അംഗീകാരമുള്ളത്. എന്നാൽ ഇന്ത്യൻവിപണിയിൽ ആയിരത്തിനുമുകളിൽ സംയുക്തങ്ങളാണുള്ളത്. സുപ്രീം കോടതി നിർദേശിച്ച വിദഗ്ധ സമിതിയുടെ നിർദേശാനുസരണമാണിപ്പോൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പലഘട്ടങ്ങളായി 350-ഓളം മരുന്നുകളാണ് ഇതുവരെ നിരോധിച്ചിരിക്കുന്നത്. ഇതിനുപുറമേയാണ് 156 എണ്ണംകൂടി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ഭാര്യയെ പാമ്പിൻ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ലക്ഷ്യം ഇൻഷുറൻസ് തുക

പുതിയ പട്ടികയിൽ നല്ലപങ്ക് മൾട്ടിവൈറ്റമിൻ മരുന്നുകൾക്കാണ്. നിരോധിക്കപ്പെട്ട മരുന്നുകളിൽ പലതും വൃക്കയെ ദോഷകരമായി ബാധിക്കാമെന്ന സമിതിയുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഓഗസ്ത് 21ന് പുറത്തിറക്കിയ ഗസറ്റ് നോട്ടീസിൽ, ഈ മരുന്നുകളുടെ ഉത്പാദനവും വിപണനവും വിതരണവും നിരോധിച്ചിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളിൽ ഉപയോഗിക്കുന്ന 50 എംജി അസിക്ലോഫെനക്കും 125 എംജി പാരസെറ്റമോൾ ചേർന്ന ദ്രവരൂപത്തിലുള്ളതും ഗുളികരൂപത്തിലുള്ളതുമായ മരുന്നുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ശാസ്ത്രീയമായ നല്ല അടിത്തറയില്ലാത്ത സംയുക്തങ്ങൾ പൊതുജനാരോഗ്യത്തിനുതന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പ് നേരത്തെ മുതൽ പുറത്തുവരുന്നുണ്ട്.

Latest News