പരീക്ഷാ ക്രമക്കേടിൽ കർശന നടപടി, പുതിയ ബില്ലുമായി കേന്ദ്രസർക്കാർ

ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും ഉൾപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പുതിയ ബിൽ അവതരിപ്പിച്ചു കേന്ദ്രസർക്കാർ . ഇത്തരം ക്രമക്കേടുകളിൽ ഉൾപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ ചുമത്തുന്നതിന് വഴിയൊരുക്കുന്നതാണ് പുതിയ ബിൽ. നീറ്റ് ഉൾപ്പെടെയുള്ള പൊതുപരീക്ഷകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് 10 വർഷം വരെ തടവും 1 കോടി രൂപ പിഴയും ചുമത്താൻ ബിൽ നിർദേശിക്കുന്നുണ്ട്.

പരീക്ഷാ ക്രമക്കേടിൽ കർശന നടപടി, പുതിയ ബില്ലുമായി കേന്ദ്രസർക്കാർ

Narendra Modi, Cabinet Meeting

Updated On: 

24 Jul 2026 | 05:21 PM

ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും ഉൾപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പുതിയ ബില്ലുമായി കേന്ദ്രസർക്കാർ .  ഇത്തരം ക്രമക്കേടുകളിൽ ഉൾപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ ചുമത്തുന്നതിന് വഴിയൊരുക്കുന്നതാണ് പുതിയ ബിൽ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽ​ഹിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോ​ഗം ബില്ലിന് അം​ഗീകാരം നൽകി. നീറ്റ് ഉൾപ്പെടെയുള്ള പൊതു പരീക്ഷകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വിധത്തിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്. സംഘടിതമായി ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾക്കും സ്ഥാപനങ്ങൾക്കും 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയും ചുമത്താൻ ബിൽ നിർദേശിക്കുന്നുണ്ട്.

തട്ടിപ്പിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും പരീക്ഷാ ചെലവുകൾ അവരിൽ നിന്ന് ഈടാക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. യു.പി.എസ്.സി, എസ്.എസ്.സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, എൻ.ടി.എ തുടങ്ങി കേന്ദ്ര ഏജൻസികൾ നടത്തുന്ന മത്സരപരീക്ഷകൾക്കാണ്  പുതിയ നിയമം പ്രധാനമായും ബാധകമാകുന്നത്.

Also Read: സോനം വാങ്ചുക്ക് വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കട്ടെ; പ്രാര്‍ത്ഥനയുമായി പ്രധാനമന്ത്രി

ഇന്ന് ചേർന്ന നടന്ന മന്ത്രി സഭാ യോ​ഗത്തിൽ മറ്റ് ചില നിർണായക പദ്ധതികൾക്കും അം​ഗീകരം ലഭിച്ചു. കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലായി മൂന്ന് ജില്ലകളെ ഉൾക്കൊള്ളുന്ന ഒരു മൾട്ടി ട്രാക്കിംഗ് പദ്ധതി ആണ് ഇതിൽ ഏറ്റവും പ്രധാനം. പദ്ധതി വഴി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 46 കിലോമീറ്റർ കൂടി വിപുലീകരിക്കപ്പെടും. പദ്ധതിയുടെ ഭാ​ഗമായി കർണാടക – ആന്ധ്രാപ്രദേശ് ബല്ലാരി ഗുണ്ടക്കൽ പാതയിൽ മൂന്നും നാലും റെയിൽവേ ലൈനുകൾ സ്ഥാപിക്കും. ഏകദേശം 1,264 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ യോ​ഗത്തിന് ശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചത്.

മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ഊന്നൽ നൽകി പിഎം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിന് (PM-Gati Shakti National Master Plan) കീഴിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം ഏഴ് ലക്ഷം ജനസംഖ്യയുള്ള 99 ഗ്രാമങ്ങളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തും. ബല്ലാരി കോട്ട, ശ്രീ കുമാരസ്വാമി ക്ഷേത്രം തുടങ്ങിയ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ സഹായിക്കും.

English Summary

The central government has introduced a new bill to take strict action against those involved in question paper leakage and examination irregularities. The new bill does not pave the way for imposing severe penalties on those involved in such irregularities. The bill has been prepared in such a way that those who cheat in public examinations including NEET will get 3 to 5 years imprisonment and a fine of up to 10 lakh rupees.

Follow Us
ആഴ്ചയിൽ എത്ര ദിവസം മുടിയിൽ എണ്ണ തേയ്ക്കണം?
റോസാ പൂവ് കുല കുലയായി പൂക്കണോ? അടുക്കളയിലെ ഇതൊന്ന് മതി
ശരീരഭാരം കുറയ്ക്കാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയോ? ഗുണങ്ങളേറെ
വീട്ടുമുറ്റത്ത് തുളസി തനിയെ മുളച്ചോ? ഭാഗ്യം വരാന്‍ പോകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി