Fuel Price Hike: തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കൂടുമോ? പ്രതികരിച്ച് കേന്ദ്രം
Petrol and Diesel Price Hike Reports: സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വില ലിറ്ററിന് 25-28 രൂപ വരെ ഉയരുമെന്ന് ഒരു ബ്രോക്കറേജ് നോട്ട് ഉദ്ധരിച്ച് ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിശദീകരണം. രാജ്യാന്തര വിപണിയിൽ 120 ഡോളറിനടുത്താണ് ക്രൂഡ് ഓയിലിന്റെ വില.
തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില ഉയരുമെന്ന വാർത്തകളിൽ പ്രചരിച്ച് കേന്ദ്രം. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, കേരളം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ കുത്തനെ വർധനവുണ്ടാകുമെന്നായിരുന്നു പ്രചരിച്ച വാർത്ത. 25 രൂപ കൂടുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്തകളെ തള്ളി കേന്ദ്ര സർക്കാർ രംഗത്തെത്തി. നിലവിൽ ഇന്ധന വില വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നിർദ്ദേശവും പരിഗണനയിലില്ലെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
”വ്യാജ വാർത്തകൾ. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് സൂചിപ്പിക്കുന്ന ചില വാർത്താ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലില്ല. ഇത്തരം റിപ്പോർട്ടുകൾ പൗരന്മാർക്കിടയിൽ ഭയവും പരിഭ്രാന്തിയും ഉണ്ടാക്കാൻ സൃഷ്ടിച്ചവയാണ്.യഥാർത്ഥത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർത്തിയിട്ടില്ല” എന്നും എക്സിൽ കുറിച്ചു.
വ്യാജ വാർത്ത
സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വില ലിറ്ററിന് 25-28 രൂപ വരെ ഉയരുമെന്ന് ഒരു ബ്രോക്കറേജ് നോട്ട് ഉദ്ധരിച്ച് ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിശദീകരണം. ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിനാൽ വില വർദ്ധിക്കുമെന്നായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്.
രാജ്യാന്തര വിപണിയിൽ 120 ഡോളറിനടുത്താണ് ക്രൂഡ് ഓയിലിന്റെ വില. ഇത് രാജ്യം കണ്ട ഏറ്റവും വലിയ ഇന്ധന വില വർദ്ധനവിന് കാരണമാകും. സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിന് ശേഷം 25 മുതൽ 28 രൂപ വരെ ഇന്ധന വില വർദ്ധിപ്പിച്ചേക്കും. ഇതോടെ രാജ്യത്ത് പെട്രോളിന് 130 രൂപയിൽ കൂടുതൽ ഉയരും. ഡീസലിന് 120 രൂപയും കവിയും. ഏപ്രിൽ 29നാണ് തിരഞ്ഞടുപ്പുകൾ പൂർത്തിയാക്കുന്നതിന് പിന്നാലെ വിലവർധനവ് ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ട്.
ALSO READ: പെയിൻ്റിന് വില കൂടുന്നു, വീടുപണി പ്രശ്നത്തിലാകും
എന്നാൽ, മന്ത്രാലയം ഈ വാദത്തെ ശക്തമായി എതിർക്കുകയും അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകൾക്കിടയിലും കഴിഞ്ഞ നാല് വർഷമായി പെട്രോൾ, ഡീസൽ വിലകൾ വർദ്ധിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആഗോള വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ഇന്ത്യാ സർക്കാരും എണ്ണ പൊതുമേഖലാ സ്ഥാപനങ്ങളും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ എക്സ് പോസ്റ്റ്
FAKE NEWS
There are some news reports suggesting a price hike of petrol and diesel. It is hereby clarified that there is no such proposal under consideration by the Government.
Such news items are designed to create fear and panic amongst the citizens and are mischievous and… pic.twitter.com/yTAfJdah2o— Ministry of Petroleum and Natural Gas #MoPNG (@PetroleumMin) April 23, 2026
നിലവിൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിൽ എണ്ണ കമ്പനികളാണ് എണ്ണ വില നിശ്ചയിക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും കേന്ദ്രസർക്കാർ ഇന്ധന വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഇത് എണ്ണ കമ്പനികൾക്ക് നഷ്ടമുണ്ടാക്കുന്നുണ്ട്. കണക്കുകൾ പ്രകാരം, എണ്ണ കമ്പനികൾക്ക് മാസം 27000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ട്.