AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Essential Medicines Price: പാരസെറ്റമോൾ ഉൾപ്പെടെ 37 മരുന്നുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ

Essential Medicines Price: നിശ്ചയിച്ച വിലകൾ ചരക്ക് സേവന നികുതി (GST) ഒഴികെയുള്ളതാണെന്ന് എൻപിപിഎ വ്യക്തമാക്കിയിട്ടുണ്ട്. ചില്ലറ വ്യാപാരികളും ഡീലർമാരും ഈ പുതുക്കിയ വിലവിവര പട്ടികകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Essential Medicines Price: പാരസെറ്റമോൾ ഉൾപ്പെടെ 37 മരുന്നുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 05 Aug 2025 10:29 AM

രോഗികൾക്ക് ആശ്വാസമായി അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ‌പി‌പി‌എ) പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വിൽക്കുന്ന 35 അവശ്യ മരുന്നുകളുടെ ചില്ലറ വിൽപ്പന വിലയാണ് കുറച്ചിരിക്കുന്നത്.

എൻ‌പി‌പി‌എ യുടെ വില നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയത്. എല്ലാ മരുന്നുകളുടെയും വിലക്കുറവ് ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.

അസെക്ലോഫെനാക്, പാരസെറ്റമോൾ, ട്രിപ്സിൻ എന്നിവയുടെ ഫിക്സഡ്-ഡോസ് കോമ്പിനേഷനുകൾ, അമോക്സിസിലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ്, അറ്റോർവാസ്റ്റാറ്റിൻ കോമ്പിനേഷനുകൾ, എംപാഗ്ലിഫ്ലോസിൻ, സിറ്റാഗ്ലിപ്റ്റിൻ, മെറ്റ്ഫോർമിൻ പോലുള്ള പുതിയ ഓറൽ ആന്റി-ഡയബറ്റിക് കോമ്പിനേഷനുകളുടെ വില കുറച്ചിട്ടുണ്ട്. അകംസ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വിപണനം ചെയ്യുന്ന ഒരു അസെക്ലോഫെനാക്-പാരസെറ്റമോൾ-ട്രിപ്സിൻ കൈമോട്രിപ്സിൻ ടാബ്‌ലെറ്റിന്റെ വില 13 രൂപയാക്കി. അതേസമയം കാഡില ഫാർമസ്യൂട്ടിക്കൽസ് വിപണനം ചെയ്യുന്ന അതേ ഫോർമുലേഷന്റെ വില 15.01 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

അതുപോലെ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന അറ്റോർവാസ്റ്റാറ്റിൻ 40 മില്ലിഗ്രാമും ക്ലോപ്പിഡോഗ്രൽ 75 മില്ലിഗ്രാമും അടങ്ങിയ ടാബ്‌ലെറ്റിന് 25.61 രൂപയാണ് വില. കൂടാതെ കുട്ടികൾക്ക് നൽകുന്ന തുള്ളി മരുന്നുകൾ, വൈറ്റമിൻ ഡി, കാൽസ്യം ഡ്രോപ്പുകൾ, ഡൈക്ലോഫെനാക് തുടങ്ങിയവയ്ക്കും വില കുറയും

അതേസമയം, നിശ്ചയിച്ച വിലകൾ ചരക്ക് സേവന നികുതി (GST) ഒഴികെയുള്ളതാണെന്ന് എൻപിപിഎ വ്യക്തമാക്കിയിട്ടുണ്ട്. ചില്ലറ വ്യാപാരികളും ഡീലർമാരും ഈ പുതുക്കിയ വിലവിവര പട്ടികകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. പുതുക്കിയ വിലവിവര പട്ടിക പാലിക്കാതെ അമിത തുക ഈടാക്കിയാൽDPCO, 2013, അവശ്യവസ്തു നിയമം, 1955 എന്നിവ പ്രകാരം പിഴ ചുമത്താൻ സാധ്യതയുണ്ട്.