AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

അധികാരമല്ല, ലക്ഷ്യം സേവനവും ഉത്തരവാദിത്വവും; രാജ്ഭവൻ്റെ പേരിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ പേരും മാറ്റി

നേരത്ത ഡൽഹിയിലെ രാജ്പഥിനെ കർതവ്യ പഥ് എന്ന പേരാക്കി കേന്ദ്രം മാറ്റിയിരുന്നു. അത്തരത്തിൽ സുപ്രധാനമായ മാറ്റമാണ് നരേന്ദ്ര മോദി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെയും രാജ്ഭവൻ്റെ പേരിലും വരുത്തിയിരിക്കുന്നത്

അധികാരമല്ല, ലക്ഷ്യം സേവനവും ഉത്തരവാദിത്വവും; രാജ്ഭവൻ്റെ പേരിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ പേരും മാറ്റി
Raja Bhavan Pm Narendra ModiImage Credit source: Social Media/ PTI
jenish-thomas
Jenish Thomas | Updated On: 02 Dec 2025 16:58 PM

ന്യൂ ഡൽഹി : പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ (പിഎംഒ) പേര് സേവ തീർഥ് എന്നാക്കി നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ ഗവർണമാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ലോക്ഭവൻ (ജനങ്ങളുടെ ഭവനംഃ എന്നാക്കി മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ഈ സുപ്രധാന നീക്കം. ഭരിക്കുക എന്നല്ല, സേവനം നടത്തുക എന്ന ആശയത്തെ മുൻനിർത്തിയാണ് പേര് മാറ്റം. ഇത് അധികാരത്തിൽ നിന്നും ഉത്തരവാദിത്വത്തിലേക്ക് ലക്ഷ്യംവെക്കുന്നയും ആശയം വ്യക്തമാക്കുന്നത്.

കേവലം ഭരണപരമായ മാറ്റമല്ലിത്, ധാർമികവും സാംസ്കാരികമായി മാറ്റമാണിത്. നേരത്ത് നരേന്ദ്ര മോദി സർക്കാർ കോളണിയൽ ആശയത്തെ മാറ്റി നിർത്താൻ രാജ്പഥ് വീഥിയുടെ പേര് കർതവ്യ പഥ് എന്നാക്കിയിരുന്നു. സർക്കാരിൻ്റെ സുതാര്യതയും പ്രവർത്തനക്ഷതയും പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയും കൂടിയായിരുന്നു പേര് മാറ്റം. ഓരോ പേരും ഒരു അടയാളങ്ങളും ഒരു ആശയത്തെയാണ് മുൻ നിർത്തുന്നത്, സർക്കാർ നിലനിൽക്കുന്നത് സേവനത്തിന് വേണ്ടിയാണ് എന്നുള്ള ആശയത്തെ.

സമാനമായ ആശയത്തെ മുൻനിർത്തിയായിരുന്നു 2016ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് ലോക് കല്യാൺ മാർഗ് എന്നാക്കി മാറ്റിയത്.  ക്ഷേമത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഔദ്യോഗിക വസതിക്ക് ലോക് കല്യാൺ മാർഗ് എന്ന് നിർദേശിച്ചത്. ഇത് മാത്രമല്ല സെൻട്രൽ സെക്രട്ടറിയേറ്റിൻ്റെ പേരും കേന്ദ്രം മാറ്റം വരുത്തിട്ടുണ്ട്. ഇനി മുതൽ കർതവ്യ ഭവന എന്ന പേരിലാണ് സെൻട്രൽ സെക്രട്ടറിയേറ്റ് അറിയപ്പെടുക. സേവനം, പൊതുക്ഷേമം, പ്രവർത്തനം എന്നീ ആശയങ്ങളെ മുൻനിർത്തിയാണ് പേര് മാറ്റം.