ഡൽഹിയിൽ താമസിക്കുന്നത് ഒരു ദിവസം 14 സിഗരെട്ട് വലിക്കുന്നതിന് തുല്യം; ബെംഗളൂരുവിലോ?
Delhi Air Pollution Air Quality Index : AQI.IN തങ്ങളുടെ ഡാറ്റ പ്രകാരം പിഎം 2.5 എന്ന തലത്തിലേക്ക് വായൂ മലിനീകരണ കണക്കിലെടുത്താണ് ദുരവസ്ഥ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ നഗരങ്ങളിൽ വായുമലിനികരണം ദിനംപ്രതി വർധിച്ചു വരികയാണ് AQI.IN. വിവിധ നഗരങ്ങളിലെ വായുമലിനീകരണ തോതിന് അനുസരിച്ച് അവിടെ താമസിക്കുന്നവർക്ക് ഏത് വിധത്തിലാണ് ബാധിക്കുകയെന്ന് ഡാറ്റ പുറത്ത് വിട്ടിരിക്കുകയാണ്. മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളിലെ തമാസിക്കുന്നവർ ഒരു ദിവസം എത്ര സിഗരെട്ട് വലിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കുകയാണ് ഈ കണക്ക്.
അടുത്തിടെ ഡൽഹിയിലെ ശരാശറി വായുമലിനീകരണ തോത് (പിഎം 2.5) ഒരു ക്യൂബിക് മീറ്ററിൽ 300 മൈക്രോ ഗ്രാമിലേറെയാണ്. ഒരു ക്യൂബിക് മീറ്ററിൽ 22 മൈക്രോ ഗ്രാം പിഎം 2.5 ഉണ്ടെങ്കിൽ അത് ഒരു ദിവസം ഒരു സിഗരെട്ട് വലിക്കുന്നതിന് തുല്യമാണ്. ആ കണക്ക് പ്രകാരം ഡൽഹിയിലെ വായുമലിനീകരണ തോത് പ്രകാരം ആ നഗരത്തിൽ താമസിക്കുന്നവർ ഒരു ദിവസം കുറഞ്ഞത് 13 അല്ലെങ്കിൽ 14 സിരഗെട്ട് വലിക്കുന്നതിന് തുല്യമാണ്.
മുംബൈ തീരപ്രദേശത്തിനോട് ചേർന്ന് നിൽക്കുന്നതിനാൽ നല്ല വായു സഞ്ചാരമുണ്ട്. എങ്കിലും നഗരത്തിലെ വായുമലിനീകരണ തോത് ഒരു ക്യൂബിക് മീറ്ററിൽ 80നും 90നും ഇടയിലാണ്. അതായത് ഒരു ദിവസം നാല് സിഗരെട്ട് വലിക്കുന്നതിന് തുല്യം. ബെംഗളൂരുവിലെ മലിനീകരണ തോത് ഒരു ക്യൂബിക് മീറ്ററിൽ ശരാശരി 50 മൈക്രോ ഗ്രാമാണ്. രണ്ട് അല്ലെങ്കിൽ മൂന്ന് സിഗരെട്ട് വലിക്കുന്നതിന് തുല്യമാണ്. ചെന്നൈയിലേക്കെത്തുമ്പോൾ 40 മൈക്രോ ഗ്രാമാണ്. അത് ഒരു ദിവസം രണ്ട് സിഗരെട്ട് വലിക്കുന്നതിന് തുല്യമാണ്.
ഒരു സിഗരെട്ട് തന്നെ വലിക്കുമ്പോൾ ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന കറയുടെ അളവ് ഭയപ്പെടുത്തുന്നതാണ്. അപ്പോൾ ഡൽഹിയിൽ വായു മലിനീകരണം ഒരു ദിവസം പത്തിലേറെ സിഗരെട്ട് വലിക്കുന്നതിന് തുല്യമെന്ന് പറയുമ്പോൾ അവിടെ താമിസിക്കുന്നവരുടെ ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന അശങ്കയാണ് ഭീതിയുണർത്തുന്നത്. ഇത് ശ്വാസകോശ സംബന്ധമായ വലിയ രോഗങ്ങൾക്ക് വഴി വെക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
തണപ്പും അമിതമായ ട്രാഫിക്കും മറ്റ് കാരണങ്ങളാണ് ഡൽഹിയുടെ വായമലിനീകരണത്തിന് പ്രധാനകാരണം. മുംബൈയും ചെന്നൈയും തീരപ്രദേശങ്ങളോട് ചേർന്ന് നിൽക്കുന്നതിനാൽ ഈ പ്രതിസന്ധി ഇല്ല. ബെംഗളൂരുവിനാകാട്ടെ പച്ചപ്പും മരങ്ങളും ഒരുവിധം വായുമലിനീകരണത്തെ പിടിച്ചു നിർത്തുന്നു. എന്നാൽ AQI.IN ഡാറ്റ പ്രകാരം ഇന്ത്യയിലെ പ്രധാന നഗരങ്ങൾ ഒന്നും ലോകാരോഗ്യ സംഘടനയുടെ സുരക്ഷിതമെന്ന കണക്കാക്കുന്ന ക്യുബിക് മീറ്ററിൽ അഞ്ച് മാക്രൈ ഗ്രാം മലിനീകരണ തോതിൽ ഉൾപ്പെടുന്നില്ല.