Chennai-Bengaluru Bullet Train: 306 കിലോമീറ്ററിന് വെറും 8 സ്‌റ്റേഷനുകള്‍; ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പ്രയോജനമാകില്ലേ?

Bengaluru Chennai Bullet Train to Have Limited Stops, Full Station List Here: പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആകെ 306.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നിര്‍ദിഷ്ട പാത. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള കണക്ടിവിറ്റി ഗണ്യമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

Chennai-Bengaluru Bullet Train: 306 കിലോമീറ്ററിന് വെറും 8 സ്‌റ്റേഷനുകള്‍; ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പ്രയോജനമാകില്ലേ?

പ്രതീകാത്മക ചിത്രം

Published: 

21 Jul 2026 | 07:38 AM

ചെന്നൈ മുതല്‍ ബെംഗളൂരു വരെ നീളുന്ന ബുള്ളറ്റ് ട്രെയിനിനായി കാത്തിരിക്കുകയാണ് യാത്രക്കാര്‍. രാജ്യത്തെ മൂന്നാമത്തെ ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ ആയിരിക്കും ചെന്നൈ-ബെംഗളൂരു. പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആകെ 306.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നിര്‍ദിഷ്ട പാത. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള കണക്ടിവിറ്റി ഗണ്യമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

സ്റ്റേഷനുകള്‍ കുറവോ?

എട്ട് സ്‌റ്റേഷനുകളാണ് ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പാതയില്‍ നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈ സെന്‍ട്രല്‍, പൂണ്ടമല്ല, പറണ്ടൂര്‍ ബൈയപ്പനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുക. എന്നാല്‍ പറണ്ടൂര്‍ സ്റ്റേഷന്‍ അനിശ്ചിതത്വത്തിലാണെന്നാണ് വിവരം. പുതിയ ടെന്‍ഡര്‍ രേഖകളില്‍ പറണ്ടൂരിലെ സ്റ്റേഷനെ കുറിച്ച് പല സംശയങ്ങളും ഉയരുന്നു. വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ പറണ്ടൂരിനെ സ്റ്റോപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, പുതിയ അലൈന്‍മെന്റില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള സ്റ്റേഷന്‍ എന്നാണ് പറണ്ടൂരിനെ പറയുന്നത്. ശേഷിക്കുന്നവയെ സ്റ്റോപ്പുകള്‍ എന്നും പരാമര്‍ശിച്ചിരിക്കുന്നു.

പാതയില്‍ മൂന്ന് തുരങ്കങ്ങള്‍

ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ പാതയില്‍ മൂന്ന് തുരങ്കങ്ങള്‍ നിര്‍മിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെ തുരങ്കത്തിന് പുറമെ, ആന്ധ്രാപ്രദേശിലെ കൗണ്ടിനിയ വന്യജീവി സങ്കേതത്തിനുള്ളിലെ പര്‍വതനിരകളില്‍ 11.8 കിലോമീറ്റര്‍ തുരങ്കവും ബെംഗളൂരു നഗരത്തിനുള്ളില്‍ 14.7 കിലോമീറ്റര്‍ തുരങ്കവും ഉണ്ടായിരിക്കുന്നതാണ്. ആകെ 28 കിലോമീറ്ററാണ് തുരങ്കപാത നിശ്ചയിച്ചിരിക്കുന്നത്.

ബുള്ളറ്റ് ട്രെയിനിന് സ്റ്റോപ്പുകള്‍ എവിയെല്ലാം?

പെരമ്പൂര്‍, കൊളത്തൂര്‍, ഐസിഎഫ്, ഗ്രാന്‍ഡ് നോര്‍ത്തേണ്‍ ട്രങ്ക് റോഡ് (മാഡവരം), പാടി (കരുക്ക് ഫ്‌ളൈഓവര്‍), ചെന്നൈ ബൈപാസ്, ചെന്നൈ തിരുവള്ളൂര്‍ ഹൈവേ, അന്നനൂര്‍, പൂണ്ടമല്ലി, ആരക്കോണം എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുക. തുടര്‍ന്ന് എക്‌സ്പ്രസ് വേയ്ക്ക് സമീപത്ത് കൂടി ചിറ്റൂര്‍, കോലാര്‍, കോടിഹള്ളി, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ വഴി ബൈയപ്പനഹള്ളിയിലേക്ക് പാത അവസാനിക്കും.

Also Read: Bengaluru-Chennai Bullet Train: NHSRCL കളി തുടങ്ങി മക്കളേ! ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കം

യാത്രാ സമയം കുറയും

ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം മൂന്ന്‌ മണിക്കൂറില്‍ താഴെയാക്കി കുറയ്ക്കാന്‍ ബുള്ളറ്റ് ട്രെയിനിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിര്‍ദിഷ്ട ട്രെയിന്‍ 350 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഇരുനഗരങ്ങള്‍ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം ഏഴ് മണിക്കൂര്‍ സമയമെടുക്കുന്നുണ്ട്.

ചെന്നൈ സബര്‍ബന്‍ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തായിരിക്കും ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ സ്റ്റേഷന്‍ നിര്‍മിക്കുക. 100 മീറ്ററും 50 മീറ്ററും കണക്ടിങ് ലൈനുകള്‍ നിര്‍മിച്ച് ഈ സ്റ്റേഷനെ ചെന്നൈ സെന്‍ട്രലുമായും അവിടുത്തെ മെട്രോ സ്‌റ്റേഷനുമായും ബന്ധിപ്പിക്കും.

എന്ന് നിര്‍മാണം പൂര്‍ത്തിയാകും?

2035 ഓടെ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നിര്‍ദിഷ്ട പാതയ്ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 41 ഗ്രാമങ്ങളിലാണ് സ്ഥലമേറ്റെടുക്കുന്നത്. കാഞ്ചിപുരം, ആരക്കോണം, ശ്രീപെരുമ്പുത്തൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുതിയ ട്രെയിനുകള്‍ക്കായും സ്റ്റേഷനുകള്‍ക്കായും പുതിയ പദ്ധതി കൊണ്ടുവരാനും നീക്കമുണ്ട്.

English Summary

The proposed Chennai-Bengaluru Bullet Train corridor is expected to have only eight stations along its 306 km route. The limited number of stops is aimed at reducing travel time between the two cities. Several intermediate towns may not get direct bullet train connectivity under the current proposal.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി