5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maternity Leave: ‘കരാര്‍ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ട്’; മദ്രാസ് ഹൈക്കോടതി

Contractual Workers Rights for Paid Maternity Leaves: 2018-ൽ മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

Maternity Leave: ‘കരാര്‍ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ട്’; മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി (Social Media Image)
nandha-das
Nandha Das | Published: 24 Oct 2024 06:42 AM

ചെന്നൈ: കരാർ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ പ്രസവാവധിക്ക് അർഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. 1961-ലെ മറ്റേർണിറ്റി ബെനിഫിറ്റ് ആക്ടിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിശദീകരണം. ആക്ടിലെ വ്യവസ്ഥകൾ കരാർ വ്യവസ്ഥകളുടെ കാര്യത്തിലും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് കെ ആർ ശ്രീറാം, ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

പ്രസവാവധിക്കുള്ള അവകാശം ഉറപ്പാക്കുന്നതിനും, അമ്മ എന്ന നിലയിലും തൊഴിലാളി എന്ന നിലയിലും തുല്യ പ്രാധാന്യം കല്പിക്കുന്നതുമാണ് 1961-ലെ നിയമം എന്ന് സുപ്രീംകോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഈ നിരീക്ഷണവും, ഹൈക്കോടതി വിഷയത്തിൽ ഉദാഹരിച്ചു.

ALSO READ: ‘മദ്രസകളുടെ കാര്യത്തിൽ മാത്രം എന്താണ് ആശങ്ക?; മറ്റ് മത വിഭാഗങ്ങൾക്ക് ബാധകമല്ലേ?’; ബാലാവകാശ കമ്മീഷനെതിരെ സുപ്രിം കോടതി

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.ആർ.എം) കീഴിൽ കരാറടിസ്ഥാനത്തിൽ നിയമിച്ച നഴ്സുമാർക്ക് സർക്കാർ 270 ദിവസത്തെ പ്രസവാവധി നിഷേധിച്ചിരുന്നു. 2018-ൽ ഇതിനെതിരെ മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് (എം.ആർ.ബി) റിട്ട് ഹർജി സമർപ്പിച്ചു. ഇത് പരിഗണിക്കവെയാണ് കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ പ്രസവാവധിക്ക് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.

എൻ.എച്ച്.ആർ.എമ്മിന് കീഴിൽ 7,000 രൂപ പ്രതിമാസ ശമ്പളത്തിൽ 11,000 -ത്തിലധികം നഴ്സുമാർ തമിഴ്നാട്ടിൽ മാത്രം ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ആനുകൂല്യം നിഷേധിക്കുന്നത് ശരിയല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ പ്രസവാനുകൂല്യങ്ങൾ സംബന്ധിച്ച കാര്യം മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

Latest News