5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Lipstick Mayor Controversy : ലിപ്സ്റ്റിക്ക് അണിയരുതെന്ന് മേയർ; നിയമമുണ്ടെങ്കിൽ കാണിക്കെന്ന് ഉദ്യോഗസ്ഥ; പിന്നാലെ സ്ഥലം മാറ്റം, വിവാദം

Daffadar Alleges Corporation Transferred Her for Wearing Lipstick : മേയറിനെതിരെ ആരോപണവുമായി അകമ്പടി സംഘത്തിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ. തന്നെ മേയർ സ്ഥലം മാറ്റിയത് ലിപ്സ്റ്റിക് ധരിച്ചതിനാലാണെന്ന് ദഫേദാർ ആരോപിച്ചു. ഇത് വിവാദമായിട്ടുണ്ട്.

Lipstick Mayor Controversy : ലിപ്സ്റ്റിക്ക് അണിയരുതെന്ന് മേയർ; നിയമമുണ്ടെങ്കിൽ കാണിക്കെന്ന് ഉദ്യോഗസ്ഥ; പിന്നാലെ സ്ഥലം മാറ്റം, വിവാദം
ചെന്നൈ മേയർ മാധവി (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 26 Sep 2024 17:48 PM

ലിപ്സ്റ്റിക്കിൻ്റെ പേരിൽ സ്ഥലം മാറ്റമെന്ന് ആരോപണം. തമിഴ്നാട്ടിലാണ് ലിപ്സ്റ്റിക് അണിഞ്ഞതിൻ്റെ പേരിൽ തന്നെ മേയർ സ്ഥലം മാറ്റിയെന്ന് സർക്കാർ ഉദ്യോഗസ്ഥ ആരോപിച്ചത്. ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷൻ മേയറുടെ അകമ്പടി സംഘത്തിൽ ദഫേദാർ തസ്തികയിൽ ജോലി ചെയ്തിരുന്ന മാധവി എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തുവന്നത്. ലിപ്സ്റ്റിക് ധരിക്കുന്നത് ഒഴിവാക്കണമെന്ന മേയർ പ്രിയ രാജൻ്റെ നിർദ്ദേശം പാലിക്കാതിരുന്നതിനാലാണ് തന്നെ സ്ഥലം മാറ്റിയതെന്ന് 50 വയസുകാരിയായ മാധവി ആരോപിച്ചു. എന്നാൽ മേയറിൻ്റെ ഓഫീസ് ഈ ആരോപണങ്ങൾ തള്ളി.

ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷൻ മേയറുടെ അകമ്പടി സംഘത്തിൽ ഉൾപ്പെടുന്ന ആദ്യ വനിതയായിരുന്നു മാധവി. ജോലി സമയത്ത് ലിപ്സ്റ്റിക് ധരിച്ചത് ചൂണ്ടിക്കാട്ടി മേയറിൻ്റെ പിഎ ശിവശങ്കർ മാധവിക്ക് നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ, ജോലി സമയത്ത് ലിപ്സ്റ്റിക് ഇടുന്നത് കുറ്റകരമാണെങ്കിൽ അതിനുള്ള സർക്കാർ ഉത്തരവ് കാണിക്കൂ എന്ന് മാധവി മറുപടി നൽകി. ഇതോടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മേയർ മാധവി സ്ഥലം മാറ്റുകയായിരുന്നു. കോർപ്പറേഷനിലെ തന്നെ മറ്റൊരു സോണിലേക്കാണ് മാധവിയെ സ്ഥലം മാറ്റിയത്.

Also Read : Meta : കാമുകി പറഞ്ഞത് വേദനിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥി; പോലീസിനെ അറിയിച്ച് രക്ഷിച്ച് മെറ്റ

തനിക്ക് ലഭിച്ച മെമ്മോയിൽ അഞ്ച് ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് മാധവി പറയുന്നു. ഇതിനെല്ലാം താൻ കൃത്യമായ മറുപടി നൽകി. ഓഗസ്റ്റ് ആറിന് ജോലിക്ക് വരാതിരുന്നതെന്തെന്ന് മെമ്മോയിൽ ചോദിച്ചിരുന്നു. തൻ്റെ കാലൊടിഞ്ഞിരുന്നതിനാലാണ് താൻ അന്ന് പോവാതിരുന്നത്. അത് മുൻപ് തന്നെ മേയറിൻ്റെ ഓഫീസിനെ അറിയിച്ചിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകിയിട്ടും തന്നെ സ്ഥലം മാറ്റി.

ഓഫീസിൽ വരുമ്പോൾ താൻ ലിപ്സ്റ്റിക് അണിയരുതെന്ന് മേയറിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റ് ശിവശങ്കരൻ നിർബന്ധം പിടിച്ചിരുന്നു. മേയർ ഇടുന്ന നിറത്തിലുള്ളതോ മറ്റേതെങ്കിലും നിറത്തിലുള്ളതോ ആയ ലിപ്സ്റ്റിക് അണിഞ്ഞോളൂ എന്ന് ശിവശങ്കരൻ പറഞ്ഞു. എന്നാൽ, ഏത് നിറത്തിലുള്ള ലിപ്സ്റ്റിക് അണിയണമെന്നത് തൻ്റെ വ്യക്തിപരമായ താത്പര്യമാണെന്ന് താൻ പ്രതികരിച്ചു. ഓഫീസിലുള്ള ആരോടും സംസാരിക്കരുതെന്നും അവധിയുള്ള ദിവസങ്ങളിൽ ആരുമായും ഇടപഴകരുതെന്നും തന്നോട് നിർദ്ദേശിച്ചു. ഇപ്പോൾ മാറ്റിയിരിക്കുന്നത് മനാലി സോണൽ ഓഫീസിലേക്കാണ്. അത് വീട്ടിൽ നിന്ന് ദൂരെയാണ്. സിംഗിൾ മദറായ തനിക്ക് ഇത് വലിയ ബുദ്ധിമുട്ടാണ്. തന്നോട് പ്രതികാര നടപടിയെടുക്കുകയാണ് എന്നും മാധവി പറഞ്ഞു.

എന്നാൽ, മാധവിയുടെ ആരോപണങ്ങളൊക്കെ മേയറിൻ്റെ ഓഫീസ് തള്ളി. കൃത്യമായി ജോലിക്ക് വരാതിരുന്നതിനാലാണ് മാധവിയെ സ്ഥലം മാറ്റിയത്. അതിൽ ലിപ്സ്റ്റിക്കിന് പങ്കില്ല. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മാധവി തുടർച്ചയായി അലംഭാവം കാണിച്ചു. കൃത്യമായ കാരണമറിയിക്കാതെ വൈകി വരികയും നൽകിയ ജോലികൾ ചെയ്യാതിരിക്കുകയും ചെയ്തു. അവരുടെ വ്യക്തിപരമായ സൗന്ദര്യ സംരക്ഷണത്തിൻ്റെ പേരിൽ വിശദീകരണം ചോദിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് അവരെ സ്ഥലം മാറ്റിയതെന്ന റിപ്പോർട്ടുകൾ തെറ്റാണ് എന്നും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ്റെ വാർത്താ കുറിപ്പിൽ പറയുന്നു.

Latest News