Mumbai flights diverted: മഴ ചതിച്ചു; മുംബൈ വഴിയുള്ള പല വിമാനങ്ങളും വഴി തിരിച്ചുവിട്ടതായി റിപ്പോർട്ട്
14 flights are to be diverted at Mumbai Airport: ഏഴ് വിമാനങ്ങൾ ഹൈദരാബാദിലേയ്‌ക്ക് ഇറക്കിയതായും, നാലെണ്ണം അഹമ്മദാബാദിലേക്ക് അയച്ചതായും റിപ്പോർട്ട് ഉണ്ട്.
മുംബൈ: കനത്ത മഴയും കാറ്റും കാരണം ബുധനാഴ്ച വൈകുന്നേരത്തോടെ മുംബൈ വിമാനത്താവളത്തിൽ വിമാന സർവീസുകളിൽ കാര്യമായ തടസ്സം നേരിട്ടതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്. ഏഴ് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനേപ്പറ്റി ആലോചിക്കുകയും ചെയ്തെന്നാണ് വിവരം.
#WeatherUpdate: Due to bad weather (heavy rain) in Mumbai (BOM), all departures/arrivals and their consequential flights may get affected. Passengers are requested to keep a check on their flight status via https://t.co/VkU7yLjrw0.
— SpiceJet (@flyspicejet) September 25, 2024
വൈകുന്നേരം 6 മണിക്കാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. രാത്രി 10 മണി ആയപ്പോഴേക്കും പ്രശ്നം രൂക്ഷമായി തുടങ്ങി. “കാലാവസ്ഥ പ്രതികൂലമായതോടെ നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടെന്നും,” ആദ്യ ശ്രമത്തിൽ തന്നെ ഇറങ്ങാൻ കഴിയാത്ത ഏഴ് വിമാനങ്ങൾ ലാൻഡിങ്ങിന് പ്രശ്നങ്ങൾ നേരിട്ടെന്നും ഒരു വ്യോമയാന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
#6ETravelAdvisory : It’s raining in #Mumbai & flight schedules are impacted due to weather conditions and air traffic congestion. If you or your loved ones are travelling, you may keep a tab on the flight status https://t.co/rpnOvAOxQl and allow ample travel time to the airport.
— IndiGo (@IndiGo6E) September 25, 2024
ഏഴ് വിമാനങ്ങൾ ഹൈദരാബാദിലേയ്‌ക്ക് ഇറക്കിയതായും, നാലെണ്ണം അഹമ്മദാബാദിലേക്ക് അയച്ചതായും റിപ്പോർട്ട് ഉണ്ട്. അതിനിടെ, മറ്റ് രണ്ട് വിമാനങ്ങൾ ഗോവയിലെ മോപ വിമാനത്താവളത്തിൽ ഇറങ്ങി, ഒന്ന് ഉദയ്പൂരിലേക്ക് പോയി. സോഷ്യൽമീഡിയ വിഴി യാത്രക്കാർക്ക് അപ്പോപ്പോൾ വിവരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു.
#TravelUpdate: Due to heavy rainfall and waterlogging in certain parts of Mumbai, we anticipate slow moving traffic and congestion on roads leading to the airport. To ensure a seamless travel experience, we request you to plan for additional travel time to reach the airport well…
— Akasa Air (@AkasaAir) September 25, 2024
Due to heavy rains in Mumbai, flight operations to and from the city are being affected. Guests are advised to leave for the airport early, as traffic delays and waterlogging may impact travel times.
Please check your flight status before heading to the…
— Air India (@airindia) September 25, 2024
എയർലൈനുകൾ പങ്കുവച്ച വിവരങ്ങൾ
ഇൻഡിഗോയുടെ 9 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വിസ്താരയുടെ രണ്ടും എയർ ഇൻഡ്യയുടെ ഒന്നുമാണ് വഴി തിരിച്ചു വിട്ടത്. ആകാശ, ഗൾഫ് എയർ എന്നിവരുടെ ഓരോ ഫ്ലൈറ്റും വഴി തിരിച്ചു വിട്ടതായാണ് റിപ്പോർട്ട്.