Chennai Metro: ഇനി ചെങ്കൽപട്ടിലേക്കും മെട്രോ; നിർമ്മാണത്തിന് തുടക്കം കുറിച്ച് CMRL

Chennai Metro Expansion: കിളമ്പാക്കത്തുനിന്ന് ചെങ്കൽപട്ടിലേക്ക് മെട്രോ പാത നീട്ടുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ വിശദമായ വിവര ശേഖരണത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി കൺസൾട്ടന്റുമാരെ ക്ഷണിച്ചുകൊണ്ട് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ടെൻഡർ പുറപ്പെടുവിച്ചു. ഡബിൾ ഡക്കർ മാതൃകയിൽ നിർമ്മിക്കാനുള്ള സാധ്യതയും ഡി.പി.ആർ പഠനത്തിൽ പരിശോധിക്കും.

Chennai Metro: ഇനി ചെങ്കൽപട്ടിലേക്കും മെട്രോ; നിർമ്മാണത്തിന് തുടക്കം കുറിച്ച് CMRL

പ്രതീകാത്മക ചിത്രം

Published: 

26 Jul 2026 | 08:22 AM

തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ നിർണായക പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തെ മെട്രോ സർവീസുകളിൽ ഏറ്റവും മികച്ച ഒന്നാണ് ചെന്നൈ മെട്രോ. ഇപ്പോഴിതാ, നഗരത്തിലെ മെട്രോ ശൃംഖല ദക്ഷിണ ഉപനഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കിളമ്പാക്കത്തുനിന്ന് ചെങ്കൽപട്ടിലേക്ക് മെട്രോ പാത നീട്ടുന്നതിനുള്ള നടപടികൾക്ക് തുടക്കമായിരിക്കുകയാണ്.

ഇനി ചെങ്കൽപട്ടിലേക്കും മെട്രോ

കിളമ്പാക്കത്തുനിന്ന് ചെങ്കൽപട്ടിലേക്ക് മെട്രോ പാത നീട്ടുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ വിശദമായ വിവര ശേഖരണത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി കൺസൾട്ടന്റുമാരെ ക്ഷണിച്ചുകൊണ്ട് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ടെൻഡർ പുറപ്പെടുവിച്ചു. ജി.എസ്.ടി റോഡിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും യാത്രക്കാർക്ക് വേഗതയേറിയ പൊതുഗതാഗത സൗകര്യം ഒരുക്കാനും ലക്ഷ്യമിട്ടാണ് സി.എം.ആർ.എൽ പുതിയ വികസന പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

കിളമ്പാക്കത്തെ കലൈഞ്ജർ സെഞ്ചുറി ബസ് ടെർമിനസിൽ നിന്ന് ചെങ്കൽപട്ട് വരെ ഏകദേശം 26.9 കിലോമീറ്റർ ദൂരത്തിലാണ് പുതിയ മെട്രോ പാത നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. പൂർണ്ണമായും എലിവേറ്റഡ് പാതയായിട്ടാകും ഇത് നിർമ്മിക്കുക. ജി.എസ്.ടി റോഡിലെ ഡബിൾ ഡക്കർ മാതൃകയിൽ നിർമ്മിക്കാനുള്ള സാധ്യതയും ഡി.പി.ആർ പഠനത്തിൽ പരിശോധിക്കും.

ALSO READ: സമരം അവസാനിപ്പിച്ചു! ഡൽഹി സാധാരണ നിലയിലേക്ക്; മെട്രോ സർവീസും ഇന്റർനെറ്റും പുനരാരംഭിച്ചു

ടെൻഡർ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി മൂന്ന് മുതൽ അഞ്ച് മാസത്തിനുള്ളിൽ നിർദ്ദിഷ്ട റൂട്ട്, യാത്രക്കാരുടെ എണ്ണം, സ്റ്റേഷനുകളുടെ സ്ഥാനം, ആകെ നിർമ്മാണച്ചെലവ് എന്നിവ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് സി.എം.ആർ.എല്ലിന് സമർപ്പിക്കും.

വിമാനത്താവളം – കിളമ്പാക്കം പാത

നിലവിൽ ചെന്നൈ എയർപോർട്ടിൽ നിന്ന് കിളമ്പാക്കം വരെയുള്ള 15.46 കി.മീ നീളമുള്ള മെട്രോ പാതയുടെ ഡി.പി.ആർ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. 9,335 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അനുമതി ലഭിച്ചാലുടൻ ചെങ്കൽപട്ടിലേക്കുള്ള തുടർനടപടികൾക്കും വേഗം കൂടും. തെക്കൻ മേഖലയ്ക്ക് പുറമേ, വടക്കൻ ചെന്നൈയെ ബന്ധിപ്പിച്ച് മാധവാരത്ത് നിന്ന് വിംകോ നഗറിലേക്ക് 11 കിലോമീറ്റർ നീളമുള്ള മറ്റൊരു മെട്രോ പാതയുടെ ഡി.പി.ആർ തയ്യാറാക്കാനും സി.എം.ആർ.എൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

അനുമതി ലഭിച്ചിട്ടും തുറക്കാതെ പൂനമല്ലി-വടപളനി മെട്രോ

ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി – വടപളനി സ്ട്രെച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ വിമർശനം ഉയരുകയാണ്. ജൂലൈയിൽ ഉദ്ഘാടനം നടന്നേക്കുമെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും മറ്റ് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല.

അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

English Summary:

Chennai Metro Rail Limited has floated a tender to prepare the Detailed Project Report for extending the proposed metro corridor from Kilambakkam to Chengalpattu, marking the next step in expanding metro connectivity beyond the Kalaignar Centenary Bus Terminus. The DPR consultant will study the alignment, station locations, engineering feasibility, ridership potential, environmental impact, and project cost before submitting recommendations.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ