Chennai Metro: ചെന്നൈ മെട്രോ പർപ്പിൾ ലൈൻ ഉടൻ; കോറിഡോർ 5-ലെ ആ നിർമ്മാണവും പൂർത്തിയായി

CMRL Completes All U-Girder Casting for Corridor 5: മാധവാരം മിൽക്ക് കോളനിയെയും ഐടി ഹബ്ബായ ഷോളിംഗനല്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർമ്മാണ ഘട്ടമാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. ആദംബക്കം മെട്രോ സ്റ്റേഷനു വേണ്ടിയുള്ള അവസാന ഗർഡർ C5 ECV-02 കാസ്റ്റിംഗ് യാർഡിൽ സ്ഥാപിച്ചതായി സിഎംആർഎൽ അറിയിച്ചിരുന്നു.

Chennai Metro: ചെന്നൈ മെട്രോ പർപ്പിൾ ലൈൻ ഉടൻ; കോറിഡോർ 5-ലെ ആ നിർമ്മാണവും പൂർത്തിയായി

ചെന്നൈ മെട്രോ

Published: 

06 Jun 2026 | 11:04 AM

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ മറ്റൊരു നേട്ടം കൂടി. പർപ്പിൾ ലൈൻ കോറിഡോർ 5 പാതയിലെ 13.1 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് ഭാഗത്തിന് ആവശ്യമായ മുഴുവൻ യു – ഗർഡറുകളുടെയും കാസ്റ്റിംഗ് ജോലികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. മാധവാരം മിൽക്ക് കോളനിയെയും ഐടി ഹബ്ബായ ഷോളിംഗനല്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർമ്മാണ ഘട്ടമാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്.

ആദംബക്കം മെട്രോ സ്റ്റേഷനു വേണ്ടിയുള്ള 19.5 മീറ്റർ നീളമുള്ള അവസാന ഗർഡർ C5 ECV-02 കാസ്റ്റിംഗ് യാർഡിൽ സ്ഥാപിച്ചതായി സിഎംആർഎൽ ഇന്നലെ അറിയിച്ചിരുന്നു. ഇടനാഴിയിലെ സൂപ്പർസ്ട്രക്ചർ ജോലികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ട മെട്രോ പദ്ധതിക്കായി തയ്യാറാക്കിയതിൽ വെച്ച് ഏറ്റവും വലിയ പ്രീകാസ്റ്റ് സൗകര്യങ്ങളിലൊന്നായ 43 ഏക്കർ വിസ്തൃതിയുള്ള കാസ്റ്റിംഗ് യാർഡിലാണ് ഈ ഘടകങ്ങൾ നിർമ്മിച്ചത്.

വടക്കൻ ചെന്നൈയെയും ഒഎംആർ  മേഖലയിലെ ഐടി കോറിഡോറുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന കോറിഡോർ 5-ൽ ആകെ 45 സ്റ്റേഷനുകളാണുള്ളത്. യു-ഗർഡർ കാസ്റ്റിംഗ് പൂർത്തിയായതോടെ വരും മാസങ്ങളിൽ ഈ പാതയിലെ മെട്രോ ഘടനകളുടെ സ്ഥാപിക്കൽ അതിവേഗം പൂർത്തിയാകുമെന്നും ഉടനെ തന്നെ പൊതുജനങ്ങൾക്കായി പാത തുറന്ന് കൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും അധികൃതർ പറയുന്നു.

ALSO READ: മെട്രോയും ബസും ട്രെയിനും ഇനി ഒരൊറ്റ കുടക്കീഴിൽ; ചെന്നൈ യാത്രക്കാർക്ക് വൻ നേട്ടം!

പദ്ധതിയിൽ ഉൾപ്പെടുന്നത്

കോറിഡോറിലെ വയഡക്റ്റുകൾക്കും സ്റ്റേഷനുകൾക്കുമായി ഏകദേശം 1.2 ലക്ഷം ക്യൂബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ച് 3 ലക്ഷം മെട്രിക് ടണ്ണോളം ഭാരമുള്ള 5,836 പ്രീകാസ്റ്റ് ഘടകങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം മൂന്ന് ലക്ഷം മെട്രിക് ടൺ ഭാരമുണ്ട്. ഇതിൽ 302 പിയർ ക്യാപ്പുകൾ, 1,465 പിയർ ആംസ്, 824 യു-ഗിർഡറുകൾ, 2,055 പോസ്റ്റ്-ടെൻഷൻ ചെയ്തതും പ്രീ-ടെൻഷൻ ചെയ്തതുമായ ഐ-ഗിർഡറുകൾ, 194 ടി-ഗിർഡറുകൾ, 68 പോർട്ടൽ യു-ഷെല്ലുകൾ, 1,079 പാരപെറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.

ഇന്ത്യയിൽ ആദ്യം

സ്റ്റേഷൻ യു-ഗിർഡർ ഉൽ‌പാദനത്തിനായി ഓട്ടോമേറ്റഡ് ഹൈഡ്രോളിക് മോൾഡ് പ്രവർത്തനങ്ങൾ ഈ പദ്ധതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകൾക്ക് ആവശ്യമായ യു-ഗർഡറുകളുടെ നിർമ്മാണത്തിനായി ‘ഓട്ടോമേറ്റഡ് ഹൈഡ്രോളിക് മോൾഡ്’ സാങ്കേതികവിദ്യ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായി ഈയൊരു സാങ്കേതിക വിദ്യ ഉപയോഗിച്ചത് ഈ പദ്ധതിയിലാണ്. 8.9 മീറ്റർ മുതൽ 33.3 മീറ്റർ വരെ നീളമുള്ള യു-ഗർഡറുകളാണ് പാതയ്ക്കായി നിർമ്മിച്ചത്. ഇതിൽ ഏറ്റവും വലിയ ഗർഡറിന് ഏകദേശം 225 മെട്രിക് ടണ്ണോളം ഭാരമുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Chennai Metro Rail Limited has achieved a major milestone in its Phase II project by completing the casting of all 824 U-girders required for the 13.1-km elevated section of Corridor 5, which will connect Madhavaram Milk Colony and Sholinganallur. The final 19.5-metre-long girder, intended for the Adambakkam Metro station, was cast at the C5 ECV-02 casting yard. The project also introduced India’s first automated hydraulic mould system for U-girder precasting, with some girders measuring up to 33.3 metres in length and weighing around 225 metric tonnes.

Follow Us
Related Stories
Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി