AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Metro: ഗതാഗതക്കുരുക്കിന് ജൂണിൽ പരിഹാരം, പ്ലാൻ മാറ്റി ചെന്നൈ മെട്രോ; പുതിയ ഇടനാഴി നന്ദമ്പാക്കം വരെയല്ല!

Chennai Metro Phase 2 Update: മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുള്ള 47 കിലോമീറ്റർ നീളുന്ന പാതയാണ് കോറിഡോർ 5. ഇത് പൂർണ്ണമാകുന്നതോടെ ചെന്നൈയിലെ ഐടി ഇടനാഴികളെയും ജനവാസ മേഖലകളെയും തമ്മിൽ മികച്ച രീതിയിൽ ബന്ധിപ്പിക്കാൻ സാധിക്കും.

Chennai Metro: ഗതാഗതക്കുരുക്കിന് ജൂണിൽ പരിഹാരം, പ്ലാൻ മാറ്റി ചെന്നൈ മെട്രോ; പുതിയ ഇടനാഴി നന്ദമ്പാക്കം വരെയല്ല!
Chennai Metro Image Credit source: Facebook
Nithya Vinu
Nithya Vinu | Published: 15 Jan 2026 | 06:06 PM

ഐടി ന​ഗരമായ ചെന്നൈയുടെ ഏറ്റവും പ്രധാനപ്പെട്ട ​ഗതാ​ഗത സംവിധാനമാണ് ചെന്നൈ മെട്രോ. ​ഗതാ​ഗത കുരുക്കിന് പരിഹാരമായി നിരവധി പദ്ധതികളാണ് ചെന്നൈ മെട്രോ നടപ്പിലാക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ചെന്നൈ മെട്രോയെ ആശ്രയിക്കുന്നത്. നഗരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ചെന്നൈ മെട്രോ രണ്ടാം ഘട്ടം അതിവേഗത്തിൽ പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് രണ്ടാം ഘട്ട പദ്ധതിയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. വടപളനി മുതൽ പൂനമല്ലി ഡിപ്പോ വരെയുള്ള പാതയിലെ വിജയകരമായ പരീക്ഷണ ഓട്ടത്തിന് പിന്നാലെ, കോറിഡോർ 5-ന്റെ റോൾഔട്ട് പ്ലാനിൽ മാറ്റം വരുത്താൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു. അഞ്ചാം കോറിഡോറിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ നന്ദമ്പാക്കം വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാൽ ഇപ്പോഴത്, ആലന്തൂർ വരെ നീട്ടാനാണ് പുതിയ തീരുമാനം. 2026 ജൂണോടെ ഈ പാതയിൽ സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കോറിഡോർ 5 അഥവാ റെഡ് ലൈൻ 47 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടാണ്. വടപളനി മുതൽ പൂനമല്ലി വരെയുള്ള ഭാഗത്തെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നതാണ് പദ്ധതി ആലന്തൂർ വരെ നീട്ടാൻ അധികൃതരെ പ്രേരിപ്പിച്ചത്.

ALSO READ: ചെന്നൈ മെട്രോ അതിവേഗമെത്തുന്നു… പുതിയ റൂട്ടുകൾ ഉടൻ തുറക്കും… യാത്രാ സമയം പകുതിയാകും

ചെന്നൈ മെട്രോയിലെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ ഒന്നാണ് ആലന്തൂർ. നിലവിലുള്ള ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിവയുമായി പുതിയ റെഡ് ലൈനിനെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇത് യാത്രക്കാർക്ക് ഒരു പാതയിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ മാറാൻ സഹായകമാകുമെന്ന് അധികൃതർ പറയുന്നു. മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുള്ള 47 കിലോമീറ്റർ നീളുന്ന പാതയാണ് കോറിഡോർ 5. ഇത് പൂർണ്ണമാകുന്നതോടെ ചെന്നൈയിലെ ഐടി ഇടനാഴികളെയും ജനവാസ മേഖലകളെയും തമ്മിൽ മികച്ച രീതിയിൽ ബന്ധിപ്പിക്കാൻ സാധിക്കും.

അതേസമയം, ആലന്തൂരിനും ചെന്നൈ ട്രേഡ് സെന്ററിനും ഇടയിലുള്ള ബട്ട് റോഡിലെ  ഇടുങ്ങിയ പാതയും തിരക്കും നിർമ്മാണത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗതാഗത തടസ്സം ഒഴിവാക്കാൻ പരിമിതമായ സമയങ്ങളിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. എങ്കിലും 2026 ജൂണിൽ തന്നെ ഈ ഭാഗം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.