Chennai Metro: മെട്രോ ഇനി പറക്കും! ട്രെയിനുകൾ 10 മിനിറ്റ് ഇടവേളയിൽ; അനുമതി തേടി ചെന്നൈ മെട്രോ

Chennai Metro Phase II: പൂനമല്ലി-വടപളനി പാതയിൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനും സർവീസുകൾ തമ്മിലുള്ള സമയദൈർഘ്യം കുറയ്ക്കാനും ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് നടപടി തുടങ്ങിയിരിക്കുകയാണ്.

Chennai Metro: മെട്രോ ഇനി പറക്കും! ട്രെയിനുകൾ 10 മിനിറ്റ് ഇടവേളയിൽ; അനുമതി തേടി ചെന്നൈ മെട്രോ

Chennai Metro

Published: 

11 Mar 2026 | 02:00 PM

ചെന്നൈ നിവാസികൾക്ക് ഇനി കാത്തിരുന്ന് മടുക്കേണ്ട. യാത്രാക്ലേശം കുറയ്ക്കാനുള്ള പുതിയ നടപടികളുമായി ചെന്നൈ മെട്രോ. രണ്ടാം ഘട്ടത്തിന്റെ ഭാഗമായ പൂനമല്ലി-വടപളനി പാതയിൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനും സർവീസുകൾ തമ്മിലുള്ള സമയദൈർഘ്യം കുറയ്ക്കാനും ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് നടപടി തുടങ്ങിയിരിക്കുകയാണ്. നിലവിലുള്ള കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിക്ക് സി.എം.ആർ.എൽ അപേക്ഷ നൽകി.

പൂനമല്ലി മുതൽ ലൈറ്റ് ഹൗസ് വരെ നീളുന്ന കോറിഡോർ 4-ന്റെ ഭാഗമാണ് ഈ 14.6 കിലോമീറ്റർ പാത. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഈ റൂട്ടിൽ ഇതിനകം പരിശോധനകൾ നടത്തിയിട്ടുണ്ട്. സിസിആർഎസ് ജനക് കുമാർ ഗാർഗ് ഇടനാഴി സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ അവലോകനം ചെയ്യുകയും പ്രവർത്തനങ്ങളെക്കുറിച്ച് സിഎംആർഎൽ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നു.

പരിശോധനകൾക്ക് ഒടുവിൽ ലൈനിൽ പ്രവർത്തനം ആരംഭിക്കാനുള്ള അഭ്യർത്ഥന അം​ഗീകരിച്ചിരുന്നു. എന്നാൽ രണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പൂനമല്ലി മുതൽ പോരൂർ വരെയുള്ള ഭാഗത്ത് ഓരോ 15 മിനിറ്റിലും ഒരു ട്രെയിൻ മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂ. അതുപോലെ, പോരൂർ മുതൽ വടപളനി വരെയുള്ള പാതയിൽ വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ഓരോ 20 മിനിറ്റിലൊരിക്കൽ മാത്രമേ ഇവിടെ സർവീസ് നടത്താൻ കഴിയുന്നുള്ളൂ.

ALSO READ: കോളടിച്ചല്ലോ, ചെന്നൈ സെൻട്രലിലും ഷെനായി നഗറിലും ഇനി ‘ലുലു’ മാജിക്

ഈ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നാണ് നിലവിലെ ആവശ്യം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് മെട്രോ അധികൃതർ ലക്ഷ്യമിടുന്നത്. ട്രെയിനുകൾ തമ്മിലുള്ള ഇടവേള 15 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറയ്ക്കുക, പോരൂർ-വടപളനി പാതയിലെ വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി ഉയർത്തുക എന്നതാണ് ആവശ്യങ്ങൾ.

പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെയും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെയും നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമെന്നാണ് സി.എം.ആർ.എൽ പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാൽ ചെന്നൈ മെട്രോയിലെ യാത്രാക്ലേശത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ