Chennai Metro: മെട്രോ യാത്ര ഇനി എന്ത് എളുപ്പം! ഇലക്ട്രിക് ഫീഡർ ബസുകൾ വരുന്നു

Chennai Metro to Launch Electric Feeder Buses: മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് ഈ ബസുകൾ പ്രധാനമായും സർവീസ് നടത്തുക. ഒരു സ്റ്റേഷനിൽ ഏകദേശം 20 ബസുകൾ വിന്യസിച്ചേക്കും. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് ബസുകൾ സർവീസ് നടത്തുന്നത്.

Chennai Metro: മെട്രോ യാത്ര ഇനി എന്ത് എളുപ്പം! ഇലക്ട്രിക് ഫീഡർ ബസുകൾ വരുന്നു

ചെന്നൈ മെട്രോ

Edited By: 

Arun Nair | Updated On: 28 Apr 2026 | 08:40 PM

ചെന്നൈ: മെട്രോ യാത്ര കൂടുതൽ സു​ഗകരമാക്കാൻ പുത്തൻ നീക്കവുമായി ചെന്നൈ മെട്രോ റെയിൽവേ ലിമിറ്റഡ്. മെട്രോ സ്റ്റേഷനുകളിലേക്ക് പോകുന്നതിനും തിരിച്ചുപോകുന്നതിനും ഇലക്ട്രിക് ലോ-ഫ്ലോർ ബസുകൾ സർവീസ് തുടങ്ങാൻ ഒരുങ്ങുന്നു. ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയും ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡും ചേർന്നാണ് ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഇത്തരമൊരു സർവീസ് ആരംഭിക്കുന്നത്.

2026 ഡിസംബറോടെ 220 ഇലക്ട്രിക് ലോ -ഫ്ലോർ ബസുകൾ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 220 ബസുകളിൽ 70 എണ്ണം 7 മീറ്റർ നീളമുള്ള വലിയ ബസുകളും, 150 എണ്ണം 5 മീറ്റർ നീളമുള്ള ചെറിയ ബസുകളുമാണ്. ഇവയെല്ലാം എയർ കണ്ടീഷൻ ചെയ്തതും വൈദ്യുതി സൗകര്യമുള്ളതുമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ALSO READ: മുഖ്യമന്ത്രി മെട്രോയിൽ, അമ്പരന്ന് യാത്രക്കാർ

മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് ഈ ബസുകൾ പ്രധാനമായും സർവീസ് നടത്തുക. ഒരു സ്റ്റേഷനിൽ ഏകദേശം 20 ബസുകൾ വിന്യസിച്ചേക്കും. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് ബസുകൾ സർവീസ് നടത്തുന്നത്.

അതേസമയം, യാത്രക്കാരുടെ കൃത്യമായ ആവശ്യങ്ങൾ മനസിലാക്കാനും റൂട്ടുകൾ നിശ്ചയിക്കുന്നതിനുമായി സർവേ നടത്തുന്നുണ്ട്. Chennai One’ ആപ്പ് വഴി പൊതുജനങ്ങൾക്ക് ഈ സർവേയിൽ പങ്കുചേരാവുന്നതാണ്. തുടക്കത്തിൽ റൂട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കും. പിന്നീട് യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് പിന്നീട് റൂട്ടുകളിൽ മാറ്റം വരുത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇ-ബസിനെ പറ്റി അറിയാൻ

 

Follow Us
Related Stories
Cauvery Calling: മണ്ണുകാക്കാൻ ‘കാവേരി കോളിംഗ്’: 13.4 കോടി മരങ്ങളുമായി കൃഷിഭൂമിയിൽ ഹരിതവിപ്ലവം
RCB vs GT IPL 2026 Final: ഐപിഎല്‍ ഫൈനല്‍ കാണാന്‍ നമ്മ മെട്രോയില്‍ സൗജന്യയാത്ര; ക്രിക്കറ്റ് പ്രേമികള്‍ ചെയ്യേണ്ടത് ഇത്രമാത്രം
Chennai – Bangalore Train Cancelled: ചെന്നൈ-ബെംഗളൂരു യാത്രക്കാർക്ക് തിരിച്ചടി; ഒരു മാസത്തേക്ക് ട്രെയിനില്ല!
Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കും; ഈ റൂട്ടിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചോളൂ
Vijayapura Murder: സ്വത്ത് തര്‍ക്കം മൂര്‍ച്ഛിച്ചു; വിജയപുരയില്‍ ആറ് പേരെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി
LPG storage: പശ്ചിമേഷ്യൻ പ്രതിസന്ധി, 30 ദിവസത്തെ പാചകവാതകം കരുതൽ ശേഖരമായി സൂക്ഷിക്കാൻ കേന്ദ്ര നിർദേശം
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു