Onam Special Train: ഓണം ട്രെയിനുകള്‍ ചെന്നൈയില്‍ നിന്ന് ഉടന്‍ പുറപ്പെടും; വണ്ടി മിസ്സാക്കല്ലേ, യാത്ര ഷെഡ്യൂളിതാ

Onam Special Train 2026: Chennai to Kollam Service Starts August 13, Full Schedule Here: ഉത്സവകാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈ സെന്‍ട്രലിനും കൊല്ലത്തിനും ഇടയ്ക്കും സര്‍വീസ് നടത്താന്‍ പോകുന്ന ട്രെയിന്‍, തെക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും എന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

Onam Special Train: ഓണം ട്രെയിനുകള്‍ ചെന്നൈയില്‍ നിന്ന് ഉടന്‍ പുറപ്പെടും; വണ്ടി മിസ്സാക്കല്ലേ, യാത്ര ഷെഡ്യൂളിതാ

ട്രെയിന്‍

Updated On: 

31 Jul 2026 | 11:51 AM

ചെന്നൈ: ഓണത്തോടനുബന്ധിച്ച് ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉടന്‍ പുറപ്പെടും. ഉത്സവകാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈ സെന്‍ട്രലിനും കൊല്ലത്തിനും ഇടയ്ക്കും സര്‍വീസ് നടത്താന്‍ പോകുന്ന ട്രെയിന്‍, തെക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും എന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

ചെന്നൈ സെന്‍ട്രല്‍ കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

ഓഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് ചെന്നൈ സെന്‍ട്രലിനും കൊല്ലത്തിനും ഇടയില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ആഴ്ചയില്‍ രണ്ട് തവണയാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ചെന്നൈ സെന്‍ട്രല്‍-കൊല്ലം ട്രെയിന്‍ നമ്പന്‍ 06117 ഓഗസ്റ്റ് 13 മുതല്‍ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും രാത്രി 11.50ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം 4.20ന് കൊല്ലത്ത് എത്തിച്ചേരുന്നതാണ്.

കൊല്ലം-ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ നമ്പര്‍ 06118 ഓഗസ്റ്റ് 14 മുതല്‍ എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം 6.45ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.35ന് ചെന്നൈയില്‍ എത്തിച്ചേരും. ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തനൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍

ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാന്‍ മംഗളൂരു സെന്‍ട്രലിനും ചെന്നൈ എഗ്മോറിനും ഇടയില്‍ ആഴ്ചതോറും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ പുറത്തുവിട്ട പ്രസ്താവന പ്രകാരം, ട്രെയിന്‍ നമ്പര്‍ 06126 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ തിങ്കളാഴ്ചകളില്‍ വൈകുന്നേരം 4 മണിക്ക് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55ന് ചെന്നൈ എഗ്മോറിലെത്തും.

Also Read: Bengaluru Special Train: ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍

ചെന്നൈ എഗ്മോര്‍-മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 06125 ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.40ന് മംഗളൂരു സെന്‍ട്രലില്‍ എത്തുന്നതാണ്. രണ്ട് ടു-ടയര്‍ എസി, എട്ട് ത്രീ-ടയര്‍ എസി, ആറ് സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍, നാല് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഓരോ ലഗേജ് കം ബ്രേക്ക് വാന്‍, ജനറേറ്റര്‍ കാര്‍ കോച്ചുകള്‍ എന്നിവയാണ് ട്രെയിനില്‍ ഉള്ളത്.

കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍ ജംഗ്ഷന്‍, തിരുപ്പൂര്‍, ഈറോഡ് ജംഗ്ഷന്‍, സേലം ജംഗ്ഷന്‍, ജോലാര്‍പേട്ട ജംഗ്ഷന്‍, കാട്പാടി ജംഗ്ഷന്‍, അറക്കോണം ജംഗ്ഷന്‍, പേരാമ്പ്ര ജംഗ്ഷന്‍, പേരാമ്പ്ര ജംഗ്ഷന്‍, എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കുന്നതാണ്.

English Summary

Indian Railways has announced a Chennai–Kollam Onam Special Train to cater to the festive travel rush. The special service will begin on August 13, 2026. Passengers can check the travel dates, stoppages, and timings before planning their Onam journey.

Follow Us
താരനും പേനും പമ്പ കടക്കും! വീട്ടിൽ തന്നെയുണ്ട് മരുന്ന്
എഥനോള്‍ വാഹനങ്ങള്‍ക്ക് ദോഷമാണോ? മൈലേജ്, എഞ്ചിന്‍, വില അറിയേണ്ടതെല്ലാം
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി