Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിപക്ഷ എംപിമാർ ഛത്തീസ്ഗഡിലേക്ക്, പ്രതിഷേധം ശക്തം

Chhattisgarh Nuns Arrest Update: പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് ഇന്നെത്തും. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നിബഹ്‌നാൻ തുടങ്ങിയവരാണ് നിയമ നടപടികൾക്കായി ഛത്തീസ്ഗഡിലെ ദുർഗിലെത്തുക. സംഭവത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് ഛത്തീസ്ഗഡിലെ വൈദികർ ആവശ്യപ്പെടുന്നത്.

Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിപക്ഷ എംപിമാർ ഛത്തീസ്ഗഡിലേക്ക്, പ്രതിഷേധം ശക്തം

Nuns Arrest

Published: 

29 Jul 2025 07:43 AM

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധം ശക്തം. ഇരുവരെയും മോചിപ്പിക്കുന്നതിനുള്ള നിയമ സഹായത്തിനായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി ഇന്ന് റായ്പൂരിൽ എത്തും. ബിജെപി നേതാവ് അനൂപ് ആൻറണിയാണ് ഛത്തീസ്ഗഡിൽ എത്തുക. അനൂപ് ആൻറണി ഇന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയുമായി അടക്കം കൂടികാഴ്ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് ഇന്നെത്തും. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നിബഹ്‌നാൻ തുടങ്ങിയവരാണ് നിയമ നടപടികൾക്കായി ഛത്തീസ്ഗഡിലെ ദുർഗിലെത്തുക. സംഭവത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് ഛത്തീസ്ഗഡിലെ വൈദികർ ആവശ്യപ്പെടുന്നത്.

ഇവിടെയുള്ളവരുടെ തെറ്റിദ്ധാരണ നീക്കാൻ കേരള നിന്നുള്ള ബിജെപി പ്രതിനിധി ഇടപെടണമെന്ന് റായ്പൂർ അതിരൂപത വൈദികൻ സാബു ജോസഫ് പറഞ്ഞു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിനായി ശക്തമായ ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ സേവന പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് ഇവിടെയുള്ളവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യക്കടത്ത്, തട്ടികൊണ്ടുപോകൽ മതപരിവർത്തനം എന്നീ ​ഗുരതര വകുപ്പുകൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം ആണ് നടക്കേണ്ടതെന്നും കൃത്യമായ അന്വേഷണം നടന്നാൽ സത്യം പുറത്തു വരുമെന്നും സാബു ജോസഫ് പറഞ്ഞു. തെറ്റിദ്ധാരണ മാറ്റാൻ മലയാളികളായ കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്നും അത് അവരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും