AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Student Gives Birth: പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസുകാരി പ്രസവിച്ചു; ഒന്നുമറിഞ്ഞില്ലെന്ന് രക്ഷിതാക്കൾ

Class 10 Student Gives Birth To Baby: പരീക്ഷ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വിദ്യാർത്ഥിനിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. വേദന സഹിക്കാനാവാതെ പെൺകുട്ടി അധ്യാപികയുടെ അനുവാദത്തോടെ ശുചിമുറിയിലേക്ക് പോവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതായി കണ്ടെത്തിയത്.

Student Gives Birth: പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസുകാരി പ്രസവിച്ചു; ഒന്നുമറിഞ്ഞില്ലെന്ന് രക്ഷിതാക്കൾ
Student Gives BirthImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 28 Feb 2026 | 06:26 AM

ഇൻഡോർ: മധ്യപ്രദേശിൽ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കിടെ അധ്യാപകരെയും രക്ഷിതാക്കളെയും നടുക്കി വിദ്യാർത്ഥിനിയുടെ പ്രസവം. പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടി സ്കൂൾ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. ഇൻഡോറിലെ ഒരു സർക്കാർ സ്കൂളിലാണ് നാടിനെ ഒന്നടങ്കം അമ്പരപ്പിച്ച ഈ സംഭവം നടന്നത്.

പരീക്ഷ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വിദ്യാർത്ഥിനിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. വേദന സഹിക്കാനാവാതെ പെൺകുട്ടി അധ്യാപികയുടെ അനുവാദത്തോടെ ശുചിമുറിയിലേക്ക് പോവുകയായിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി തിരികെ വരാതിരുന്നതോടെ സംശയം തോന്നിയ അധ്യാപികമാർ ശുചിമുറിയിലെത്തി പരിശോധിച്ചപ്പോഴാണ് രക്തം വാർന്ന നിലയിൽ കുഞ്ഞിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്.

ALSO READ: കൊൽക്കത്തയിൽ വൻ ഭൂചലനം; ഭൂകമ്പത്തിൻ്റെ ഉത്ഭവം ബംഗ്ലാദേശിൽ

ഉടൻ തന്നെ സ്കൂൾ അധികൃതർ പെൺകുട്ടിയെയും നവജാതശിശുവിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതേസമയം സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

പരിചയക്കാരനായ ഒരു യുവാവ് തന്നെ മാസങ്ങളായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് ഇക്കാര്യങ്ങൾ ഒന്നും അറിയില്ലെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Follow Us