Viral Video: ഇരയാണെന്ന് കരുതി കത്തി വിഴുങ്ങി മൂർഖൻ പാമ്പ്; കത്രികയിട്ട് പുറത്തെടുത്ത് യുവാക്കൾ, വീഡിയോ വൈറൽ
Cobra Swallows 12 Inch Kitchen Knife: 12 ഇഞ്ച് നീളവും രണ്ടിഞ്ച് വീതിയുമുള്ള കറിക്കത്തിയാണ് പാമ്പ് വിഴുങ്ങിയത്. പൂർണമായും കത്തി വിഴുങ്ങിയ നിലയിൽ ആയിരുന്നു. പാമ്പിനെ പിടികൂടിയ യുവാക്കൾ കത്രിക ഉപയോഗിച്ചതാണ് പാമ്പിൻ്റെ വായ് തുറന്ന് കത്തി പുറത്തെടുത്തത്.

കർണാടക: കർണാടകയിലെ കുംടയിൽ നിന്നുള്ള ഒരു രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരയാണെന്ന് കരുതി ഒരു മൂർഖൻ പാമ്പ് വിഴുങ്ങിയത് ഒരടി നീളമുള്ള കറിക്കത്തിയാണ്. ഈ പാമ്പിനെ രണ്ടു യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തുന്നതാണ് വീഡിയോ. ഒരടി നീളമുള്ള കത്തിയാണ് പാമ്പ് വിഴുങ്ങിയത്.
കർണാടകയിലെ ഹെഡ്ഗെ ഗ്രാമത്തിലെ ഗോവിന്ദ നായ്ക്കിൻ്റെ വീട്ടിലാണ് സംഭവം. മൂർഖൻ പാമ്പിനെ അവശനിലയിൽ കണ്ടതോടെ ഗോവിന്ദ നായ്ക്ക് പാമ്പുപിടിത്തക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്നേക്ക് റെസ്‌ക്യൂവറായ പവൻ, സഹായി അദ്വൈത് എന്നിവർ സ്ഥലത്തെത്തി. 12 ഇഞ്ച് നീളവും രണ്ടിഞ്ച് വീതിയുമുള്ള കറിക്കത്തിയാണ് പാമ്പ് വിഴുങ്ങിയത്. പൂർണമായും കത്തി വിഴുങ്ങിയ നിലയിൽ ആയിരുന്നു.
പാമ്പിനെ പിടികൂടി ഒരു ബാഗിൽ വെച്ചതിനു ശേഷമാണ് ഇരുവരും രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരാൾ പാമ്പിനെ സുരക്ഷിതമായി പിടിച്ചപ്പോൾ അടുത്തയാൾ പാമ്പിന്റെ വായ തുറന്ന് ശ്രദ്ധാപൂർവം കത്തി പുറത്തെടുത്തു. പാമ്പിന്റെ തൊണ്ടയിൽ നിന്ന് രക്തം പുരണ്ട കത്തി നീക്കം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതോടെ, മൂർഖൻ പാമ്പിന് വീണ്ടും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിഞ്ഞു. തുടർന്ന്, പാമ്പിന് അവശ്യമായ ചികിത്സ നൽകിയ ശേഷം വനത്തിൽ തുറന്നുവിട്ടു.
ALSO READ: ജീവിച്ചിരുന്നകാലത്ത് പൊന്നുപോലെ നോക്കിയ മനുഷ്യന്‍; അന്ത്യചുംബനം നല്‍കാന്‍ ഓടിയെത്തി കുരങ്ങ്
വൈറൽ വീഡിയോ:
In a rare incident in Hedge Village in #Karnataka‘s #Karwar,a #Cobra mistakenly swallowed a kitchen knife while searching for prey. #snake rescuer Pavan & veterinary assistant Advaith safely removed the 12-inch #knife using medical tools. The cobra was unharmed & later released. pic.twitter.com/1s6D6O7Gd1
— Yasir Mushtaq (@path2shah) June 10, 2025